രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2 [Sagar Kottapuram]

Posted by

“ആവശ്യം ഉണ്ടായിട്ട്..ഫോൺ അവനു കൊടുക്ക് പെണ്ണെ ..”
റോസ്‌മോൾടെ ചോദ്യം കേട്ട് മഞ്ജുസ് ചിരിച്ചു .അപ്പോഴേക്കും ഞാൻ പെണ്ണിന്റെ കയ്യിന്നു ഫോൺ തട്ടിപ്പറിച്ചു മറുകൈകൊണ്ട് അവളെയും എടുത്തു പൊക്കി .

“പറ പറ….എന്തായി ..?”
ഞാൻ ഗൗരവത്തിൽ തിരക്കി .

“ഒന്നും ആയില്ല…അച്ഛനോട് നീ തന്നെ സംസാരിച്ചോ…എനിക്കൊന്നും വയ്യ ..”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അങ്ങനെ പറയെല്ലെടി മുത്തേ …നീ വിളിക്ക് …”
ഞാൻ അവളെ ഒന്ന് സോപ്പിട്ടു .

“നാൻ വിളികാം ..ഗ്രാൻപാ പാവാ ”
ഞങ്ങളുടെ സംസാരം കേട്ട് റോസ്‌മോൾ ഇടയിൽ കേറി .

“നിന്നോട് ചോയ്‌ച്ചോ ?”
ഞാൻ അതുകേട്ടു പെണ്ണിനെ നോക്കികണ്ണുരുട്ടി .

“നീ എന്തിനാ ഒകെ എന്റെ പെരടിക്ക് ഇടുന്നെ ? വേണേൽ വിളിച്ചോ…അല്ലേൽ തന്നെ എനിക്ക് അവിടെ എന്താ റോൾ ”
മഞ്ജുസ് ഒഴിഞ്ഞുമാറികൊണ്ട് പറഞ്ഞു .

“അപ്പൊ പറ്റില്ല ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഇല്ല…”
മഞ്ജുസ് തറപ്പിച്ചു പറഞ്ഞു .

“ഹ്മ്മ്..ശരി …ഇപ്പൊ അങ്ങനെ ഒകെ ആയി ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“സെന്റി അടിക്കല്ലേ മോനെ…ഞാൻ ഇത് കൊറേ കേട്ടതാ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി .

“ന്താ ചാച്ചാ ?”
എന്റെ ഭാവം കണ്ടു പൊന്നൂസ് സംശയം പ്രകടിപ്പിച്ചു എന്റെ കഴുത്തിൽ കൈചുറ്റി .

“ഏയ് ….ഒന്നും ഇല്ല …ഒരുമ്മ തന്നെ ”
ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് അവളെ നോക്കി ചിണുങ്ങി .അതോടെ എന്റെ പിന്കഴുത്തിൽ കൈകൾ രണ്ടും കുരുക്കികൊണ്ട് റോസ്‌മോൾ ചിരിയോടെ മുന്നോട്ടാഞ്ഞു .

“ഉമ്മ്ഹ …”
പിന്നെ എന്റെ ചുണ്ടത്തു പയ്യെ മുത്തി . കുഞ്ഞിലേ തൊട്ടു ശീലമായതുകൊണ്ട് അവള് ചുണ്ടിൽ ആണ് ഇപ്പോഴും ഉമ്മവെക്കുന്നത് . ആ കുഞ്ഞി ചുണ്ടുകൾ എന്റെ ചുണ്ടിൽ പതിയുമ്പോൾ എനിക്ക് പ്രേത്യകിച്ചു ഒരു വികാരവും ഉണ്ടാകാറില്ല .

“ഉമ്മ്ഹ …”
ഞാൻ തിരിച്ചു അവളുടെ മൂക്കിൻത്തുമ്പിലും മുത്തി ചിരിച്ചു .

” പോവാം ..?”
പിന്നെ പുരികം ഉയർത്തി അവളെ നോക്കി. അതിനു പെണ്ണിന് നൂറുവട്ടം സമ്മതം ആണ് . അതോടെ അവളെയും എടുത്തു ഞാൻ പുറത്തേക്കിറങ്ങി .

ഏതാണ്ട് ലഞ്ച് ടൈം ഒകെ ആയതുകൊണ്ട് ഇനി ഫുഡ് കഴിച്ചിട്ട് അവളെയും കൊണ്ട് പുറത്തൊക്കെ കറങ്ങാം എന്ന് കരുതി…മെയിൻ ആയിട്ട് മാളിൽ പോയി അവിടെയുള്ള കിഡ് ഗെയിം സെക്ഷനിൽ കളിച്ചു നേരം കളയുന്നതാണ് റോസ്‌മോളും ആദിയും വന്നാൽ എനിക്കുള്ള മെയിൻ പണി . അവർ ഉള്ളപ്പോൾ ശ്യാമിന്റെയും കിഷോറിന്റെയും കൂടെ ബാറിൽ ഒന്നും പോകാൻ പറ്റില്ല . പിള്ളേരുള്ളപ്പോൾ അവരും അങ്ങനെ കഴിക്കാറില്ല .പാർക്കിലും മാളിലും സിനിമ തിയേറ്ററിലുമൊക്കെയായി നേരം കളയൽ ആണ് ഞങ്ങളുടെ മെയിൻ ഹോബി .

Leave a Reply

Your email address will not be published. Required fields are marked *