ശേഷം ഇരുവരും താൽകാലികമായി ഡാൻസ് അവസാനിപ്പിച്ചു.
അദിതി തന്നെ കണ്ടിട്ടുണ്ടാവുമെന്ന് കേശവന് മനസ്സിലായി. അയാൾ നോട്ടം മാറ്റി അവിടെനിന്നും പോയി.
അല്പ സമയത്തെ വിശ്രമത്തിന് ശേഷം ഇരുവരും പ്രാക്ടീസ് പുനരാരംഭിച്ചു.
അങ്ങനെ ഉച്ച വരെ അദിതി അവളെ ഡാൻസ് പഠിപ്പിച്ചു.
ഇന്ന് ഇത്രയും മതി മോളെ…
ഞാൻ വിചാരിച്ച പോലെയല്ല നീ. നിന്റെ ശരീരത്തിന് നല്ല മെയ് വഴക്കമുണ്ട്. ചുവടുകളൊക്കെ വേഗം പടിക്കുന്നുമുണ്ട്.
താങ്ക്സ് ടീച്ചർ.
അനിഖ ചിരിച്ചുകൊണ്ട് പറഞ്ഞു.
നീ വിദേശത്തു പഠിച്ചു വളർന്ന കുട്ടിയായത് കൊണ്ട്. ഞാൻ വിചാരിച്ചു നിനക്ക് ഡാൻസ് ഒന്നും അത്ര പെട്ടന്ന് വഴങ്ങില്ലയെന്നു പക്ഷെ നീ എന്നെ ഞെട്ടിച്ചു കളഞ്ഞു മോളെ.
അത് ടീച്ചറേ…
വേണ്ട എനി എന്നെ ടീച്ചറേന്ന് വിളിക്കേണ്ട. എന്തോ ഒരു അന്തരവ് തോനുന്നു. എന്നെ ഇനിമുതൽ ചേച്ചി ന്ന് വിളിച്ചാൽ മതി.
അദിതി അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ശെരി ചേച്ചി.
അനിഖ തിരിച്ചും ചിരിച്ചുകൊണ്ട് പറഞ്ഞു.
അല്ലാ… നീ നേരത്തെ എന്താ പറയാൻ വന്നത്…?
അദിതി ചോദിച്ചു.
അത് എന്താണെന്ന് വെച്ചാൽ.. ഞാൻ സെവൻത്ത് വരെ പഠിച്ചത് ഇവിടെ നാട്ടിൽ തന്നെയാ. നാട്ടിൽ പഠിക്കുന്ന കാലത്ത് കുറച്ചു കാലം ഡാൻസ് ക്ലാസ്സിന് പോയിരുന്നു. പിന്നെ മടിപിടിച്ച് നിർത്തി. പിന്നെ 8th സ്റ്റാൻഡേർഡിൽ എത്തിയപ്പോൾ അച്ഛന്റെ ഒപ്പം അമ്മയും ഞാനും ഗൾഫിലേക്ക് മൈഗ്രറ്റ് ചെയ്തു. പിന്നെ പഠിപ്പൊക്കെ അവിടുത്തെ സ്കൂളിലായി.
വെറുതെയല്ല ഡാൻസിന്റെ സ്റ്റെപസ്സ് ഒക്കെ നീ വേഗം പഠിക്കുന്നത്.
അദിതി പറഞ്ഞു.
ഈ സമയം ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന പയ്യൻ ഒരു കോളേജ് ബാഗും തൂക്കികൊണ്ട് അവിടേക്ക് വന്നു.
ആരാ ഇത്..?
അദിതി സംശയത്തോടെ ചോദിച്ചു.
ഇത് എന്റെ ഏട്ടനാ… അതായത് എന്റെ ചിറ്റപ്പന്റെ രണ്ടാമത്തെ മോൻ. പേര് കിഷോർ. കിച്ചുന്ന് വിളിക്കും.
അനിഖ പറഞ്ഞു.
ആ അമേരിക്കയിലുള്ള ആൾടെ മോൻ അല്ലെ..?