സൂക്ഷിക്കുക
Sookshikkuka | Author : Amal Srk
ഫോൺ വൈബ്രെയ്റ്റ് ചെയ്യുന്ന ശബ്ദം.
അലസതയുടെ അവൾ പതിയെ കണ്ണുതുറന്നു.
തലയണക്കടിയിലും, കിടക്കയുടെ ഇരുഭാഗങ്ങളിലും കൈകൾ കൊണ്ടു പരതി. അവിടെങ്ങും ഫോൺ കണ്ടില്ല.ഈ സമയം ഫോണിന്റെ വൈബ്രേഷൻ നിലച്ചു.
അവൾ വീണ്ടും അലസമായി കിടപ്പ് തുടർന്നു.
ബീപ്.. ബീപ്..
ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു.
ശോ.. നാശം..
ഇത്തവണ അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റു.
ഇന്നലെ രാത്രി ഫോൺ ചാർജ് ചെയ്യാനിട്ടിരുന്നു.
ചാർജ്ജിനിട്ട പിൻ ഊരി കോൾ അറ്റന്റ് ചെയ്തു.
ഹലോ..
എത്ര നേരായി അദിതി നിന്നെ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട്..? നീയവിടെ എന്തെടുക്കുവായിരുന്നു..?
സോറി അജു ഞാൻ ഉറങ്ങുവായിരുന്നു…
ആഹാ.. ബെസ്റ്റ്. സമയം 9 ആവാറായി അപ്പഴാ അവളുടെയൊരു ഉറക്കം.
എപ്പോഴും ഇല്ലല്ലോ… ഇടയ്ക്ക് അല്ലേ ഇങ്ങനെ ഉറങ്ങുന്നുള്ളു..
ഉവ്വ്.. ഉവ്വ്…
അവന്റെ സംസാരം കേട്ട് അദിതി ചിരിച്ചു.
ഞാൻ വിളിച്ചതെന്തിനാണെന്ന് വച്ചാൽ നിനക്ക് ഉപകാരമുള്ള ഒരു കാര്യം പറയാനാ..
എന്താത്..? കേൾക്കട്ടെ..
നിനക്ക് ഞാനൊരു ജോലി റെഡിയാക്കിട്ടുണ്ട്…
എന്ത് ജോലി..?
നിനക്ക് അറിയാവുന്ന ജോലി തന്നെ.
എനിക്കറിയാവുന്ന ജോലിയോ..?
അതെ.
എന്താത്..?
അല്ലേ.. വേണ്ട നിന്നെ നേരിട്ട് കാണുമ്പോൾ പറയാം..
നീ കാര്യം പറ അജു..