ഞാൻ ലോക്ക് അഴിച്ചപ്പോൾ ഫോണിലെ മാപ് ഓപ്പൺ ആയി. മാപ്പിൽ നാല് ഡോട്ട്സ് ഉണ്ടായിരുന്നു, ഒന്ന് വെള്ള അത് ഞാൻ, പിന്നെ മൂന് റെഡ് ഡോട്ട്, എന്റെ തൊട്ട് പറ്റെ ഉള്ള ഡോട്ട് നീതു ആവണം. ബാക്കി രണ്ടെണ്ണം ഇത്തിരി മാറി കാടിന്റെ സൈഡിൽ ആണ്. Game തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഞാനും നീതുവും പരസ്പരം നോക്കി.
പെട്ടന്നാണ് എന്തോ പാഞ്ഞു വരുന്ന പോലെ എനിക്ക് തോന്നിയത് ഞാൻ അതിൽ കയറി പിടിച്ചു. ഒരു കത്തി, അത് നീതുവിന്റെ നെറ്റിയിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിന്നു. നീതു ശരിക്കും ഒന്ന് ഞെട്ടി. ഞാൻ ആ കത്തി ഒന്ന് നോക്കി. കത്തി അല്ല നല്ലത് പോലെ ക്രാഫ്റ്റ് ചെയ്ത ഒരു dagger ആണ്. ലൈറ്റ് വെയിറ്റ്, ഹാൻഡി, സ്ട്രോങ് and ഷാർപ്, a perfect dagger. അന്നേരം കയ്യ് അടിച്ചു കൊണ്ട് മരത്തിന്റെ മറവിൽ നിന്ന് ഒരുത്തൻ പുറത്ത് വന്നു. ഒരു സൈഡിലേക്ക് വീണു കിടക്കുന്ന മുടി, ക്രൂരത തുളുമ്പുന്ന മുഖം, ദേഹത്തു അവിടെ ഇവിടെ ആയി ഓരോ മുറിപ്പാടുകൾ ഉണ്ട്. നെഞ്ചിൽ curse tattoo അല്ലാതെ വേറെയും ടാറ്റൂ ഒക്കെ കുത്തിയിട്ടുണ്ട്. Unlike അസ്, അവൻ ഒരു പാന്റ് ധരിച്ചിരുന്നു. പാന്റിന്റെ ബെൽറ്റിൽ രണ്ട് dagger പൗച്ച്കൾ ഉണ്ട്, അതിൽ ഒരെണ്ണം empty ആണ് മറ്റേതിൽ എന്റെ കയ്യിൽ ഇരിക്കുന്ന സേം മോഡൽ ഒരു dagger കൂടി ഉണ്ട്.
” നൈസ് ക്യാച്ച് ” അവൻ ഞങ്ങളെ നോക്കി നാക്ക് കൊണ്ട് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞു.
” ഡിസ്കസ്റ്റിംഗ് ” നീതു പിറുപിറുത്ത് കൊണ്ട് എന്റെ പുറകിൽ ഒളിച്ചു.
” കം ഓൺ മാൻ ” എന്നും പറഞ്ഞു, മറ്റേ dagger കയ്യിൽ എടുത്തു പിടിച്ച് അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാനും അവന്റെ അടുത്തേക്ക് ചെന്നു. ഞാൻ അടുത്ത് എത്തിയ പാടെ കണ്ണ് ചിമ്മുന്ന വേഗത്തിൽ അവൻ ആ dagger എന്റെ കഴുത്തും, കയ്യും നെഞ്ചും വയറും കാലും ഒക്കെ ലക്ഷ്യമാക്കി പലതവണ വീശി. അവന്റെ സ്പീഡും ആക്ക്യൂറസിയും കണ്ടപ്പോ അവൻ ഒരു knife artist ആണെന്ന് എനിക്ക് മനസ്സിലായി, ഒരു dagger dancer. ഒരു സാധാരണ 20 വയസുകാരന് ഇവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല ഈ സമയം കൊണ്ട് ശരീരത്തിലെ മെയിൻ ഞരമ്പുകൾ ഒക്കെ മുറിഞ്ഞു ചോര വാർന്നു മരിക്കും.
പക്ഷെ ഇവിടെ ഇവന്റെ opponent ഞാൻ ആണല്ലോ, എന്റെ മാസ്റ്ററിനെ വെച്ച് നോക്കുമ്പോൾ ഇവന്റെ സ്പീഡ് ഒന്നും ഒന്നുമല്ല.