ഞാൻ അവളുടെ ശരീരത്തിൽ കൂടി ഒന്ന് കണ്ണ് ഓടിച്ചു, നല്ലത് പോലെ workout ചെയ്യുന്ന കൂട്ടത്തിൽ ആണ് എന്ന് തോന്നുന്നു, നല്ലത് പോലെ ബിൽഡ് ചെയ്ത ശരീരം ആണ്, കരുത്തും അഴകും ഒത്തു ചേർന്ന മമ്മയുടെ പോലെ ഉള്ള ശരീരം. അന്നേരം ആണ് അവളുടെ നെഞ്ചിൽ ഉണ്ടായിരുന്ന ആ ടാറ്റൂ ഞാൻ ശ്രദ്ധിക്കുന്നത്, ഒറ്റനോട്ടത്തിൽ എന്തോ അക്ഷരങ്ങൾ ഒക്കെ പോലെ തോന്നിക്കുന്ന സിംബൽസ് വൃത്താകൃതിയിൽ എന്തോ വാചകം എഴുതിഇരിക്കുന്ന പോലെ ടാറ്റൂ ചെയ്തിരിക്കുന്നു അതിന്റ നടുക്ക് ചെറിയ ഒരു വെള്ള കല്ലും ഒട്ടിച്ചിട്ടുണ്ട്.
” കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ ” എന്നും പറഞ് അവൾ കയ്യ് കൊണ്ട് മറു മറച്ചു. ഞാൻ ഒന്ന് ചമ്മി.
” അത് പിന്നെ.. ഞാൻ.. ആ ടാറ്റൂ കണ്ടപ്പോൾ… വെറുതെ ” ഞാൻ തപ്പി കളിച്ചു.
” ടാറ്റൂവോ?? എന്ത് ടാറ്റൂ?? ” അവൾ മനസ്സിലാവാത്ത പോലെ ചോദിച്ചു, അന്നേരം ആണ് അവൾ അത് കാണുന്നത് തന്നെ. അവൾ അത്ഭുതത്തോടെ അതിൽ വിരൽ ഓടിചു. പിന്നെ എന്നെ ഒന്ന് നോക്കി.
” തന്റെ നെഞ്ചിലും ഉണ്ടല്ലോ ” അവൾ എന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. ശരിയാണ് എന്റെ നെഞ്ചിലും ഉണ്ട് സേം ടാറ്റൂ. ആ മെയിലിൽ കണ്ട pic ലും ഈ സിംബൽസ് കണ്ടതായി ഞാൻ ഓർക്കുന്നു. ഞാൻ ആ കല്ല് പൊളിച്ച് എടുക്കാൻ നോക്കി. അന്നേരം ആണ് ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലായത്, ഈ കല്ല് വെറും സ്റ്റിക്കർ അല്ല, എന്റെ ശരീരത്തിന് ഉള്ളിൽ ഇമ്പ്ലാന്റ് ചെയ്തിരിക്കുകയാണ്. പുറമെ കാണുന്നതിനേക്കാൾ വലിയ ഭാഗം എന്റെ ഉള്ളിൽ ഉണ്ട്, അത് എനിക്ക് ആ കല്ലിൽ തൊട്ടപ്പോൾ അറിയാൻ സാധിച്ചു, എന്റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗത്ത് തൊട്ടത് പോലെ ആണ് എനിക്ക് തോന്നിയത്. അവളുടെ മുഖത്തു നിന്ന് അവൾക്കും അത് ഫീൽ ചെയ്തു എന്ന് എനിക്ക് മനസ്സിലായി. എന്തൊക്കയാണ് നടക്കുന്നത് എന്ന് അറിയാതെ ഞാൻ തളർന്ന് ഇരുന്നു.
പെട്ടന്നാണ് ആ മെയിൽ വന്ന നേരത്ത് കേട്ട സേം റിങ്ടോൺ കേട്ടത്, ഞാനും അവളും ഒരേപോലെ ഞെട്ടി. ഞങ്ങൾ ചുറ്റും നോക്കി അന്നേരം ആണ് മണലിൽ ഒരു കൊച്ചു ബോക്സ് കിടക്കുന്നത് കണ്ടത്.
” ആ ബോക്സ് തന്റെ ആണോ?? ” ഞാൻ അവളോട് ചോദിച്ചു. അവൾ അല്ല എന്ന അർത്ഥത്തിൽ മൂളി. ആ ബോക്സിൽ നിന്ന് ആണ് റിങ്ടോൺ കേൾക്കുന്നത്. ഞങ്ങൾ രണ്ടും കല്പ്പിച്ച് ആ ബോക്സ് എടുത്തു അന്നേരം റിങ്ടോൺ നിന്നു. ഞങ്ങൾ ബോക്സ് തുറന്നു. അതിന് ഉള്ളിൽ രണ്ട് സ്മാർട്ട്‌ഫോൺസ് ഉണ്ടായിരുന്നു. ഞാൻ അത് എടുത്തു, പവർ ബട്ടണിൽ ഞെക്കി. ഒരുഫോണിന്റെ ലോക്ക് സ്ക്രീൻ എന്റെ പിക്കും മറ്റേതിൽ അവളുടെ പിക്കും ആയിരുന്നു. എന്റെ pic ഉള്ള ഫോൺ ഞാൻ എടുത്തിട്ട് അവളുടെ അവൾക്ക് കൊടുത്തു, സ്ലൈഡ് ലോക്ക് ആയിരുന്നു ഞാൻ അത് അഴിച്ചതും അതിൽ ഒരു വീഡിയോ പ്ലേ ആയി.