” പിന്നേ, ഉറങ്ങി കിടക്കുന്ന പെണ്ണുങ്ങളുടെ അവിടേം ഇവിടേം തൊടുന്നത് അല്ലേ അബദ്ധം, ക്രീപ്പ് ” അവൾ ദേഷ്യത്തിൽ ആണ്. എന്ത് പറയും എന്ന് അറിയാതെ ഞാൻ നിന്നു.
” വെയിറ്റ്, ഞാൻ ഇത് എവിടാ?? Why am I naked?? നീ എന്നെ എന്താ ചെയ്തത്?? ” അവൾ നല്ല ദേഷ്യത്തിൽ ആണ്. അവൾ എന്നെ നോക്കി അലറി. പിന്നെയും എന്തക്കയോ ചോദിച്ചു കൊണ്ട് അവൾ എന്റെ നേരെ ചീറി. ഈ ഒരു അവസ്ഥയിൽ അവൾ ഇങ്ങനെ പ്രതികരിച്ചില്ലങ്കിലെ അത്ഭുതം ഉള്ളു. ഞാൻ ഓരോന്ന് പറഞ്ഞു അവളെ കണ്വിന്സ് ചെയ്യാൻ നോക്കി. പക്ഷെ, ഞാൻ പറഞ്ഞത് ഒന്നും കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു അവൾ. അവൾ ഓരോന്ന് പറഞ്ഞ് അലറി കൊണ്ട് ഇരുന്നു.
” will you please ഷട്ട്പ്പ് ” സഹികെട്ട് ഞാൻ അലറി. അന്നേരം അവൾ ഒന്ന് അടങ്ങി.
” തന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല, എനിക്കും ഇപ്പോഴാ ബോധം വന്നത്, എനിക്ക് ബോധം വരുമ്പോൾ താൻ ഇങ്ങനെ കിടക്കുകയായിരുന്നു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്തിന് മുന്നേ താൻ ഉണർന്നു. സൊ ഞാൻ തന്നെ ഒന്നും ചെയ്തിട്ടില്ല. പ്ലീസ് ബിലീവ് മീ ” ഞാൻ അത് പറഞ്ഞപ്പോ അവൾ പൊടിക്ക് ഒന്ന് അടങ്ങി. ആൾ കാം ആയിരിക്കുന്നു.
” അതായത് ഞാൻ ഉണരാൻ വൈകി ഇരുന്നേൽ നീ എന്തെകിലും ചെയ്തേനെ, അല്ലേ? ” അവൾ പതിഞ്ഞ എന്തോ പറഞ്ഞു. ഞാൻ അത് കേട്ടില്ല.
” എന്താ?? ” ഞാൻ അവളോട് ചോദിച്ചു.
” നത്തിങ്ങ് ” അവൾ എന്നെ നോക്കാതെ പറഞ്ഞു. പിന്നെ അവൾ എന്നെ അടിമുടി ഒന്ന് നോക്കി.
” ഡിസ്കസ്റ്റിംഗ്, pervert ” എന്തോ കണ്ട് നെറ്റി ചുളിച്ചുകൊണ്ട് ഇത്രയും പറഞ്ഞ് മുഖം വെട്ടിച്ചു.