“അതൊക്കെ ഉണ്ടെടാ…..ഞാൻ അവരെ ഒന്ന് കാണട്ടെ…..നാളെയാണ് ഇലക്ഷൻ നീ പെട്ടെന്നിറങ്ങാൻ നോക്ക് ഇവിടുത്തെ സുഖവാസം അവസാനിപ്പിച്ചിട്ട്…..
“അതൊക്കെ ഓർമയുണ്ട് ചേച്ചി….നാളെ കുറെ പിള്ളാര് ഇങ്ങോട്ടു വരും…..ഹാരം ഇട്ടു എന്നെ ഈ ആശുപത്രിയിൽ നിന്നും നെന്മാറ പോളിംഗ് ബൂത്തിലോട്ടു കൊണ്ട് പോകാൻ….ഒപ്പം കരയാൻ അല്പം ഗ്ലിസറിനും കരുതിയിട്ടുണ്ട്……
“എടാ പണിയെടുക്കുന്നതിനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ…..
“എന്താ ഇപ്പൊ വേണോ എന്റെ സുജാതേച്ചിക്ക്…നാളെ ഇലക്ഷൻ കഴിയട്ടെ പൊന്നെ…..ഇതൊക്കെ ഒരു മുറിവാണോ…..ബാക്കി നാളെ….ഇപ്പോൾ ആ പെണ്ണുമ്പിള്ളയെ ഒന്ന് മുഖം കാണിച്ചെക്ക്…..
സുജാത ഇറങ്ങി പാർവതിയുടെ അടുത്തേക്ക് പോയി…കൂടെ വരാൻ നിന്ന പരിവാരങ്ങളെ മാറ്റി നിർത്തി…..പാര്വതിക്കരുകിലേക്കു ചെന്ന് ആ കൈകൾ രണ്ടും സുജാത ചേർത്ത് പിടിച്ചു…..എന്നിട്ടു ആര്യയെ നോക്കി ചോദിച്ചു….”മോളെന്തു ചെയ്യുന്നു….
“ഞാൻ ബീ എസ സി നേഴ്സിങ്ങിന് പടിക്കുകയാ……
“മിടുക്കിയായിട്ടു പഠിക്കണം കേട്ടോ…..
“ഊം….അവളൊന്നു മൂളി…..
“എന്ത് പറഞ്ഞു ഡോക്ടർ….സുജാത പാർവതിയോടു ചാദിച്ചു……
“ഒരു സർജറി വേണം അതിനായി മൂന്ന് ലക്ഷം രൂപ കെട്ടിവെക്കണം എന്ന് പറഞ്ഞു…..എന്ത് ചെയ്യണമെന്നറിയാതെ പുകയുകയാ ചേച്ചി…..
“അയ്യോ…ഇപ്പോൾ എന്താ ചെയ്യുകയേ….പാർട്ടിക്കാണെങ്കിൽ ഫണ്ടുമില്ല……നമ്മുക്ക് മറ്റു മാർഗം നോക്കാം…..എന്തോ ആലോചിച്ചത് പോലെ ദൂരെ നിന്ന ഒരു അനുയായിയെ കൈ കാണിച്ചു സുജാത വിളിച്ചു…..
“എടാ നമ്മുടെ ജി കേക്ക് ഒരു സർജറി വേണം….അതിനായി മൂന്നു ലക്ഷം രൂപ കെട്ടിവെക്കണം…..എന്താ ചെയ്യുക എന്നാലോചിച്ചപ്പോൾ ഒരു മാർഗമേ ഉള്ളൂ…..ഒരു ഫണ്ട് തരപ്പെടുത്തുക…..ജി കെ സഹായ നിധി……നമ്മുക്ക് മാക്സിമം നാളെ വൈകുന്നേരത്തോടെ കാശ് കിട്ടണം…..
“അയ്യോ അതൊന്നും വേണ്ട…ചേച്ചി…..നാടാകെ പിരിക്കുക എന്ന് പറഞ്ഞാൽ…..പാർവതി പറഞ്ഞു….
“എന്ന് വിചാരിച്ചാൽ നമ്മുടെ ജി കെ യുടെ കാര്യം നടക്കുമോ……അല്പം അഭിമാനം ഒക്കെ ഇതിൽ അങ്ങ് വെടിഞ്ഞാൽ കുഴപ്പമൊന്നുമില്ല……തന്നെയുമല്ല ജി കെ എന്ന് കേൾക്കുമ്പോൾ നമ്മുക്ക് വിദേശത്തു നിന്ന് പോലും ഫണ്ട് കിട്ടും….ആ…..ഫേസ്‌ബുക്കിലൊക്കെ സഹായം അഭ്യര്ഥിക്കുന്ന ഒരു ആളുണ്ടല്ലോ…..അവനെ ഒന്ന് കോണ്ടാക്ട് ചെയ്തിട്ട് അത്യാവശ്യമായി ഇവിടെ വരെ വരാൻ പറ……കൂടെ നിന്ന ഒരാളോട് സുജാത പറഞ്ഞു…..
“ആര് ചേച്ചി അഫസൽ തൊട്ടുംപറമ്പിലോ….
“അതെ,,,,അത് തന്നെ…..
“അതൊന്നും വേണ്ട ചേച്ചി…..പാർവതി പറഞ്ഞു…..
“സാരമില്ലെന്ന്…..പറഞ്ഞില്ലേ….നമ്മുടെ ജി കെ ക്കു വേണ്ടിയല്ലേ……
പിന്നെ എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു…സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ലോകം മുഴുവനും കറങ്ങി…പക്ഷെ അക്കൗണ്ട് നമ്പർ സുജാത ചേച്ചിയുടേതും…..
ഡോക്ടർ കടന്നു വന്നു പറഞ്ഞു…നാളെ രാവിലെ പതിനൊന്നു മണിക്ക് മുമ്പായി പണം കെട്ടണം…..ഇന്നലെ സർജറി നടക്കുകയുള്ളൂ…..
“അത് സാരമില്ലെന്നേ..കാര്യങ്ങൾ നടക്കട്ടെ….നാളെ രാവിലെ പണം എത്തിക്കാം …ഞങ്ങളുടെ ജി കെ ക്ക് ഒന്നും സംഭവിക്കാതെ നോക്കിയാൽ മതി…..സുജാത പറഞ്ഞു…..