കിട്ടപുരാണം – സർഗ്ഗം ഒന്ന്
Kittapuranam – Sargam onnu | Author : Rishi
കിട്ടാ! എടാ കിട്ടാ! അമ്മയുടെ സ്ഥിരം അലർച്ച. അവന്റെ അലാറം.
വല്ല തുണീമുടുത്തോണ്ടു കെടന്നൂടേടാ… നിന്റെ മൂത്തതിപ്പോഴങ്ങ് കെട്ടിയെടുത്തേയൊള്ള്! അവരവന്റെ കുണ്ടിക്കൊരു ചവിട്ടുകൊടുത്തു. ഫലമോ, കിട്ടൻ കട്ടിലിനു താഴെ! മുടിഞ്ഞ തള്ള! ആരോഗ്യത്തിനൊരു കൊറവൂല്ല. പിറുപിറുത്തുകൊണ്ട് അവൻ പല്ലുതേക്കാൻ പോയി.
കിട്ടനാണ് നമ്മടെ നായകൻ, ഹീറോ, പ്രൊട്ടാഗണിസ്റ്റ്, കഥാപുരുഷൻ.. എന്തുവേണേലും പറയാം. അവനതൊരു വിഷയമേ അല്ല.
ആറടിയോളം നീളത്തിൽ തടിയില്ലാത്ത നെടിയ രൂപമാണ്. ഇരു നിറം. തിങ്ങിച്ചുരുണ്ട മുടിയും കുറ്റിത്താടിയും. ചിരിക്കുമ്പോൾ കാണുന്ന വെളുത്ത ദന്തനിരയും, ചെറുതാവുന്ന കണ്ണുകളും അവനൊരു ചന്തമൊക്കെ വല്ലപ്പഴും ചാർത്തിക്കൊടുക്കുന്നുണ്ട്.
അച്ഛനുമമ്മയ്ക്കും വീടു പണിയാണ് ജോലി. തന്തിയാൻ ഒരൊന്നാന്തരം വാർക്കപ്പണിക്കാരനാണ്. അമ്മയ്ക്ക് ഇഷ്ട്ടിക ചുമക്കലും, സിമന്റും മണ്ണും കുഴയ്ക്കലും… പണിയില്ലാത്തപ്പോൾ വീടിന്റെ ചുറ്റുമുള്ള അരയേക്കർ പറമ്പിൽ രണ്ടുപേരും നന്നായി അധ്വാനിക്കും. തെങ്ങും, വാഴയും, കപ്പയും, കാച്ചിലും, പച്ചക്കറികളും..ആ വീട്ടുപറമ്പിൽ ഇല്ലാത്തതൊന്നുമില്ല. കിട്ടന്റെ മൂത്തതൊരു പെണ്ണാണ്. ഇരുപതു സെന്റ് തെങ്ങിൻ തോപ്പും അതിലൊരു കൊച്ചു പുരയും കൊടുത്തു കെട്ടിച്ചു വിട്ടതായിരുന്നു. എന്നാലും കരഞ്ഞുപിഴിഞ്ഞു കാശുതട്ടാൻ വല്ലപ്പോഴും അവടെ കൊച്ചിനേമെടുത്തോണ്ട് വീട്ടിലേക്കൊരു വരവൊണ്ട്…അവസാനത്തെ വരവുകഴിഞ്ഞ് അന്നങ്ങോട്ട് ഭർത്താവിന്റെ കൂടെയങ്ങെറങ്ങിയേ ഒള്ളൂ.
ദോഷം പറയരുതല്ലോ, നമ്മടെ കിട്ടച്ചാര് എട്ടാം ക്ലാസ്സിലെട്ടുനിലയിൽ പൊട്ടിയേപ്പിന്നെ വീട്ടുകാരുടെ ചില്ലിക്കാശ് ചെലവാക്കിയിട്ടില്ല. അവിടം വരെയെത്തുന്നതിന് പത്തുപതിനാലു കൊല്ലമെടുക്കേം ചെയ്തു. എന്തുവന്നാലും ഇനി പള്ളിക്കൂടത്തിലേക്കില്ല എന്നൊരൊറ്റപ്പിടിത്തം. അതവൻ വിട്ടില്ല. രണ്ടു നേരം വീട്ടിൽ നിന്നും ഞണ്ണാം, അല്ലാതെ ഒരു ദമ്പിടിക്കാശു കിട്ടത്തില്ലെന്ന് തന്തപ്പടി വിധിയും പ്രസ്താവിച്ചു.
അതുപിന്നെ പണ്ടേ കിട്ടനും തന്തയും തമ്മിൽ ശീതസമരമാണ്. തന്തിയാനേതോ സ്വന്തമായി ഒരു ചെറിയ പണി കോൺട്രാക്ട് എടുത്തസമയത്താണ് എവൻ ഭൂജാതനായത്. അതിലല്പം നഷ്ട്ടമുണ്ടായി. അറുപിശുക്കനായ പുള്ളി കുറ്റം പുതിയ സന്തതിയുടെ ഗ്രഹപ്പിഴയാണെന്നങ്ങു നിരൂപിച്ചു. അതോടെ അവനങ്ങേർക്ക് ചതുർത്ഥിയായി. ദോഷം പറയരുതല്ലോ… തന്തേടെ സ്നേഹമില്ലായ്മയുടെ വിടവുനികത്താൻ തള്ള കാര്യമായിട്ടല്ല, തീരെ മെനക്കെട്ടില്ല. നമ്മടെ കർണ്ണൻ സാറിനെപ്പോലെ ഒരുഗ്രൻ കവചവുമായിട്ടാണ് കിട്ടൻ അമ്മയുടെ തടിച്ച തുടകൾക്കു നടുവിൽ നിന്നും വഴുതിയിറങ്ങിയത്. ആ തൊലിക്കട്ടി കാരണം കുത്തു വാക്കുകളും, അവഗണനയും, പിന്നെ വീട്ടുകാരുടെ ഏതുതരം അപമാനവും അവനൊട്ടും ഏശിയില്ല. ഏതോ ഒരത്ഭുതംപോലെ അവന്റെ ചേച്ചിയ്ക്കു മാത്രം അവനോടു തരിമ്പും സ്നേഹമില്ലായിരുന്നെങ്കിലും വെറുപ്പില്ലായിരുന്നു. അവനേതോ താളും തകരയുമൊക്കെപ്പോലെ കിട്ടുന്നതെന്തോ അതുമുള്ളിലാക്കി വളർന്നുവന്നു.