“പക്ഷെ ഞാൻ അവനെ അത്രക്കും ഇഷ്ടപ്പെട്ടു പോയി ”
ഇതും പറഞ്ഞു മേഡം കരയാൻ തുടങ്ങി
“ഏയ് ട്രീസ കരയല്ലേ
അയ്യേ ഇതെന്താ കൊച്ചു കുട്ടിയെ പോലെ ”
ഞാൻ അടുത്ത ചേർന്ന് ഇരുന്നു കണ്ണ് തുടച്ചു കൊടുത്തു
മേഡം എന്റെ തോളിൽ ചാരി കിടന്നു
“ഇനി കല്യാണം ഒന്നും കഴിക്കുല
എന്ന് ഉറപ്പിച്ചതാ
അതാ വരുന്ന പ്രൊപോസൽ ഒക്കെ മുടക്കുന്നെ
മനുവിനെ ബുദ്ധിമുട്ടിച്ചതിൽ സോറി ”
” അയ്യേ അതിനെന്തിനാ സോറി ഒക്കെ
ട്രീസയുടെ ബോയ്ഫ്രണ്ട് എന്നൊക്കെ പറയാൻ ഒരു വെയ്റ്റ് അല്ലെ ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ട്രീസ എന്റെ കൈ പിടിച്ചു ഷോൾഡറിൽ കിടന്നു
“ഇനി റിയൽ ആയിട്ട് ബോയ്ഫ്രണ്ട് ആവണോ ”
ഞാൻ ചുമ്മാ കളിയാക്കികൊണ്ട് ചോദിച്ചു
“അയ്യാ എന്താ മോന്റെ പൂതി
എനിക്ക് ഇനി ബോയ്ഫ്രണ്ട് ഒന്നും വേണ്ടടോ
മതിയായി”
“ഞാനും ചുമ്മാ ചോദിച്ചതാണ് ”
“ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിപ്പോയി ഇല്ലെങ്കി വേണേ ഞാനും ഓക്കേ പറയുമായിരുന്നു മനുവിനോട് ”
മേഡം എന്റെ കൈ ഒന്നുടെ അമർത്തി കൊണ്ട് പറഞ്ഞു
“ട്രീസ ഓക്കേ പറഞ്ഞാലും ഞാൻ ഓക്കേ പറയുല
ഇന്റർകാസ്റ്റ് ഒന്നും എന്റെ വീട്ടകാർക് ദഹിക്കില്ല
അവര്ക് ഇഷ്ടമല്ലാത്തത് ഞാൻ ചെയ്യുകയും ഇല്ല ”
“അതെ അതാണ് വളരെ നല്ലത്
മനു വളരെ ഓപ്പൺ ആണു
എനിക്ക് ഇഷ്ടമായി ഈ ബിഹേവിയർ ”
“ബിഹേവിയർ മാത്രേ ഇഷ്ട്ടുള്ളു
അതോ ”
“മൊത്തത്തിൽ ഇഷ്ടമാണ്
ബട്ട് ഒരു റിലേഷൻ ഒന്നും എനിക്കും ഇന്ട്രെസ്ട് ഇല്ല
അല്ലാതെ മനുവിനെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലട്ടോ ”
” അതെ അതാണ് നല്ലത്
റിലേഷൻ ആവുമ്പോ കുറെ ലിമിട്സ് ഉണ്ടാവുo
ഫ്രെണ്ട്സ് ആവുമ്പോ അങ്ങനെ ഒരു പ്രശ്നവും ഇല്ല ”
” അതെ
പക്ഷെ ആരുമില്ലാത്തപ്പോ എന്റെ ബോയ്ഫ്രണ്ട് ആയിക്കോ
എനിക്ക് പ്രോബ്ലം ഒന്നുമില്
നമുക്ക് ഇടക്ക് കറങ്ങാൻ പോവാം
ഫിലിം
ട്രിപ്പ് ഒക്കെ ”
ട്രീസ ചിരിച്ചു കൊണ്ട് പറഞ്ഞു