സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

പ്രിയ തല ചെരിച്ച് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. “എല്ലാ കമ്പനിയുടെയും തലപ്പത്ത് CEO കളെ മനു വർമ്മ രണ്ട് മാസത്തിന് മുൻപ് നിയമിച്ചിട്ട് ഉണ്ട്. അവരുടെ കഴിവ് തെളിയിക്കാൻ ഒരു പത്ത് മാസത്തെ സമയം കൂടി അവർക്ക് നൽകണം. ആ സമയം കൊണ്ട് കമ്പനികളെ കുറിച്ചും CEO കളെ കുറിച്ചും താങ്കൾക്ക് നല്ലൊരു അറിവ് നേടാൻ കഴിയും”.

കമ്പനികളുടെ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടി പ്ലെയിനിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് ചോദിച്ചു. “അപ്പോൾ അടുത്ത പത്ത് മാസത്തേക്ക് ലോകം ചുറ്റൽ തന്നെ ആണോ?”.

“അത് പഠിക്കാൻ പത്ത് മാസം ഒന്നും വേണ്ടി വരില്ല”, പ്രിയ വിവരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾക്ക് ഏത് കമ്പനിയിലാണ് കൂടുതൽ ഇഷ്ടമുള്ളത് എന്ന് ഈ കാലഘട്ടം കൊണ്ട് മനസ്സിലാക്കാൻ കഴിയും. നിങ്ങൾക്ക് മൂന്ന് പേർക്കും ഇഷ്ടമില്ലാത്ത കമ്പനികൾ വിൽക്കുകയും മോശമായ തൊഴിലാളികളെ പിരിച്ച് വിടാനും ഈ സമയം കൊണ്ട് നേടിയ അറിവുകൾ സഹായിക്കും. പിന്നെ നിങ്ങൾ മനു വർമ്മയുടെ തീരുമാനങ്ങൾ ശെരി വയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കുക ആണെങ്കിൽ നിങ്ങളെ കുറിച്ച് തൊഴിലാളികൾക്ക് ഇടയിലുള്ള മതിപ്പ് വർധിക്കും. MV ഗ്രൂപ് ഓഫ് കമ്പനി നിങ്ങളുടെ കൈയിൽ ഭദ്രമായിരിക്കും എന്ന് എല്ലാവരും പറയുകയും ചെയ്യും”.

“ഞങ്ങളുടെ ആരുടെയും പേരിൽ ‘മനു’ ഇല്ല”, ആദിത്യൻ ചൂണ്ടിക്കാട്ടി.

“നമുക്ക് താങ്കളുടെ പേര് പെട്ടെന്ന് മാറ്റാവുന്നതേ ഉള്ളു”, പ്രിയ പറഞ്ഞു.

ആദിത്യൻ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു. “അതിന്റെ ആവശ്യം ഇല്ല. എന്റെ മാതാപിതാക്കൾ എന്നെ നല്ലപോലെ ആണ് വളർത്തിയത്. എന്റെ നല്ലതിന് വേണ്ടിയാണ് അവർ ജീവിച്ച്ത്. കുറഞ്ഞപക്ഷം അവരുടെ പേര് എങ്കിലും നിലനിർത്തി അവരെ ആദരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.

“ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു”, പ്രിയ പറഞ്ഞു.

“ശെരി എന്നാൽ”, ആദിത്യൻ പറഞ്ഞു. പ്രിയയും ആയി ഉള്ള സംസാരം അച്ഛന്റെ പേര് മാറ്റുന്നതിലേക്ക് കടന്നത് ആദിത്യന് തീരെ ഇഷ്ട്ടപ്പെട്ടില്ല. അവൻ കട്ടിലിൽ ഇരുന്ന് കൊണ്ട് സോക്‌സും ഷൂവും ഇട്ടു. അതിന് ശേഷം എഴുന്നേറ്റ് ജാക്കറ്റും എടുത്ത് ഇട്ട് കൊണ്ട് അവൻ പറഞ്ഞു. “ഞാൻ താഴേക്ക് പോവുകയാണ്”.

“ശെരി”, പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. “പിന്നെ, ആദിത്യ”.

“എന്താ?”.

“ഞാൻ താങ്കളെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ച് അല്ല അങ്ങനെ പറഞ്ഞത്”.

“എനിക്ക് അറിയാം. പെട്ടെന്ന് ദേഷ്യം വന്ന് പോയി”, ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.

“ശെരി, താഴെ വച്ച് കാണാം”, പ്രിയ പറഞ്ഞു.

ആദിത്യൻ ഭക്ഷണ സ്ഥലത്ത് നേരത്തെ എത്തി. പുകവലി കുറയ്ക്കുമെന്ന് തീരുമാനം എടുത്തത് ആണെങ്കിലും അവൻ അപ്പോൾ കാത്തിരിപ്പിന്റെ മുഷിപ്പ് മാറ്റാനായി ഒരു സിഗററ്റ് കത്തിച്ചു. ആദിയ കൃത്യ സമയത്ത് തന്നെ അവിടെ എത്തി, അവർ ആദിര വരുന്നതിന് വേണ്ടി കാത്തിരുന്നു. പത്ത് മിനിട്ടുകൾക്ക് ശേഷം ആദിര അവരുടെ അടുത്തേക്ക് വന്ന് ഒരു ഗുഡ് മോർണിംഗ് പറഞ്ഞ് അവരുടെ കൂടെ ഭക്ഷണം കഴിക്കാനായി ഇരുന്നു. അവൾ ഒരു സൺഗ്ലാസ്സ് ധരിച്ച് അവളുടെ കണ്ണുകൾ കാണാൻ പറ്റാത്ത രീതിയിൽ മറച്ചിരുന്നു.

ആദിത്യന്റെ പെങ്ങമ്മാർക്ക് കഴിക്കാൻ പലതരത്തിൽ ഉള്ള സാധനങ്ങൾ മേശയിൽ നിരന്നിരുന്നു. അവന് പക്ഷെ ജൂഡിന്റെ നിർദ്ദേശ പ്രകാരം ചിക്കിയ മുട്ടയും ഗോതമ്പ് റൊട്ടിയും ആണ് കൊടുത്തത്.

ആദിര ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് തിരഞ്ഞെടുത്തു, അവൾ ഒരു ഹാംഗ് ഓവർ ഉള്ളത് പോലെ ആണ് ഇരുന്നത്. അതേസമയം ആദിയ ഒരു വലിയ പാത്രം ഫ്രഷ് ഫ്രൂട്ടും, തണുത്ത പാൽ എന്നിവയും കഴിക്കാനായി എടുത്തു.

അവരുടെ കമ്പനികളെ കുറിച്ചുള്ള വിവരണം ഉടൻ തന്നെ ആരംഭിച്ചു,

Leave a Reply

Your email address will not be published. Required fields are marked *