അവന്റെ ചർമ്മത്തിൽ അവളുടെ ശ്വാസം ആദിത്യന് അനുഭവിക്കാൻ കഴിഞ്ഞു. അവർ രണ്ട് പേരും ആഴത്തിൽ ശ്വസിക്കുന്നത് അവന് മനസ്സിലായി. ആദിത്യൻ ഒരു കൈ അവളുടെ തടിയിലേക്ക് ഉയർത്തി. അവൾക്ക് ഒരു ഉമ്മ നൽകണം എന്ന ഉദ്ദേശത്തോടെ അവൻ അവന്റെ ചുണ്ട് അവളിലേക്ക് അടുപ്പിച്ചു. പ്രിയ പെട്ടെന്നു അവന്റെ അടുത്ത് നിന്ന് ഉരുണ്ട് മാറി.
നിമിഷങ്ങൾക്ക് ഉള്ളിൽ അവൾ കട്ടിലിന്റെ കാലിൽ ഉരുണ്ട് എത്തി എഴുനേറ്റ് ഇരുന്നു.
“എനിക്ക് താങ്കളെ താല്പര്യം ഇല്ലെന്ന് ഞാൻ നടിക്കാൻ പോകുന്നില്ല.” പ്രിയ മൃദുവായി പറഞ്ഞു. “എന്നാൽ ഇത് ഒരു നല്ല ആശയം അല്ലെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പ്രത്യേകിച്ച് നമ്മൾ ഒരുമിച്ച് ജോലി ചെയ്യുന്നത് കൊണ്ട്.”
നിരാശ നെഞ്ചിലെ ഒരു ഭാരം പോലെ ആദിത്യന് അനുഭവപ്പെട്ടു അവൻ ഒന്ന് നെടുവീർപ്പിട്ടു. “നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി, പ്രിയ.” അവൻ ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു. “ന്യായമായും നിങ്ങൾ ഇതും പ്രവചിച്ചത് ആണ്.”
“എനിക്കറിയാം അതാണ് എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്.” പ്രിയ പറഞ്ഞു. അവളുടെ മുഖത്ത് സൗമ്യമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. “എന്റെ സ്വന്തം ഉപദേശം പിന്തുടരുന്നതിന് വേണ്ടി ഞാൻ എന്നോട് തന്നെ പൊരുതുക ആണ്.”
“നിങ്ങൾ ഇപ്പോൾ ഞാൻ കാരണം അസ്വസ്ഥ അല്ലേ?” കട്ടിലിന് ചുറ്റും നടന്ന് കൊണ്ട് നോട്ട്പാഡും പേനയും അവൾ ശേഖരിക്കുമ്പോൾ ആദിത്യൻ അവളോട് ചോദിച്ചു.
അവൾ തലയാട്ടി. “അല്ല, വാസ്തവത്തിൽ ഞാൻ ഇപ്പോൾ താങ്കളെ കളിയാക്കാൻ തമാശകൾ തയ്യാറാക്കി കൊണ്ട് ഇരിക്കുകയാണ്. അതിനാൽ എനിക്ക് നാളെ താങ്കളെ പരിഹസിക്കാൻ കഴിയും. ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗം അതാണ്.”
ആദിത്യൻ പുഞ്ചിരിച്ചു. “നന്നായി ഉറങ്ങുക, പ്രിയ.”
“താങ്കളും, ആറ് മണിക്ക് താങ്കളെ ഉണർത്താൻ വരുമ്പോൾ നമുക്ക് വീണ്ടും കാണാം.”
വാതിൽക്കൽ നിന്ന് മറയുന്നത് വരെ ആദിത്യൻ അവളെ തന്നെ ശ്രദ്ധിച്ച് കൊണ്ട് ഇരുന്നു. എന്ത് കൊണ്ടാണ് അവൾ അത് വേണ്ട എന്ന് പറഞ്ഞത് എന്നും അവളെ കുറ്റപ്പെടുത്താൻ പറ്റില്ല എന്നും ആദിത്യൻ മനസിലാക്കി. എന്നാലും കാര്യങ്ങൾ തുറന്ന് സംസാരിക്കാനും അവളുടെ മനസ്സ് അറിയാനും പറ്റിയതിൽ അവൻ അൽപ്പം സന്തോഷിപ്പിച്ചു. അവൻ പുറകിലേക്ക് ചാരി ലയിറ്റ് ഓഫ് ചെയ്യാൻ കൈ നീട്ടിയപ്പോൾ വേദന കാരണം ഒന്ന് ഞരങ്ങി.
“ദൈവമേ, ഭയങ്കര വേദന.” ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് സ്വായം പറഞ്ഞു.
ആദിത്യൻ ക്ഷീണം കാരണം കിടന്ന ഉടനെ തന്നെ ഉറങ്ങി പോയി.
(തുടരും …..)
കഥയിൽ ഇഷ്ഠപ്പെട്ടതും അല്ലാത്തതും ആയ ഭാഗങ്ങളെ ചൂണ്ടിക്കാട്ടി അതിനെ കുറിച്ച് ഉള്ള അഭിപ്രായങ്ങൾ നിങ്ങൾ കമന്റുകളിലൂടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ ഈ കഥ കൂടുതൽ മെച്ചപ്പെടുത്തൻ സഹായിക്കും എന്ന് ഞാൻ എടുത്ത് പറയേണ്ടത് ഇല്ല എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.