സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

കുറച്ച് നിമിഷങ്ങൾ ഞരക്കവും മൂളലും അവനിൽ നിന്ന് ഉണ്ടായി. ഒടുവിൽ അവൻ തന്റെ പാദരക്ഷകൾ അണിഞ്ഞ് എഴുന്നേറ്റ് നിന്നു. ജീൻസ് പാദരക്ഷകളുടെ മുകളിൽ ശെരിയാക്കി ഇട്ടു.

“ഞാൻ ഒടുവിൽ വസ്ത്രം മാറി.” ആദിത്യൻ വിളിച്ച് പറഞ്ഞു.

അവനെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. “കൊള്ളാം എനിക്ക് ടീഷർട്ട് ഇഷ്ട്ടപ്പെട്ടു.”

“നന്ദി.”

“താങ്കൾ ധരിക്കേണ്ട ഒരു ജാക്കറ്റ് കൂടെ ഉണ്ട്.” പ്രിയ അവനോട് പറഞ്ഞു. അവളുടെ നോട്ട്പാഡ് മാറ്റി വച്ച് അവൾ എഴുന്നേറ്റു. “താങ്കളുടെ പുതിയ ഫോൺ വയ്ക്കാൻ അത് ഉപകരിക്കും.”

“ശരി,” ആദിത്യൻ തലയാട്ടി കൊണ്ട് പറഞ്ഞു.

പ്രിയ ഡ്രസ്സിംഗ് റൂമിലേക്ക് പോയി ഒരു നിമിഷം കഴിഞ്ഞ് കറുത്ത ലിനൻ ജാക്കറ്റുമായി മടങ്ങി വന്നു. ഒരു സ്യൂട്ട് ജാക്കറ്റിന്റെ രീതിയിൽ മുറിച്ച് ഉണ്ടാക്കിയത് ആണ്. അത് മനോഹരവും ഭാരം കുറഞ്ഞതും ആയിരുന്നു. അത് അവന്റെ വസ്ത്രധാരണവുമായി നന്നായി ഇണങ്ങുന്നുണ്ട്. ഈ ജാക്കറ്റ് ഇടാൻ എത്ര സുഖകരമാണ് എന്നത് ആദിത്യന് മനസ്സിൽ ഓർത്തു.

“താങ്കൾ ഇരിക്കുമ്പോൾ ഇത് ധരിക്കരുത്. താങ്കൾ എഴുന്നേറ്റ് നിൽക്കുമ്പോൾ ഇത് താങ്കൾക്ക് നന്നായി ചേരും.” പ്രിയ അവനോട് പറഞ്ഞു.

“എന്നെ സുന്ദരൻ ആക്കി മാറ്റുകയാണോ?”

“താങ്കൾക്ക് ആ കാര്യത്തിൽ ഒരു കുറവും ഇല്ല, ആദിത്യ.” പ്രിയ മറുപടി നൽകി കൊണ്ട് പറഞ്ഞു. “ശരി, ഞാൻ വസ്ത്രം മാറി താങ്കളെ താഴേ വന്ന് കാണാം?”

“ശെരി.”

ആദിത്യൻ വാതിലിന് പുറത്തേക്ക് പോകുമ്പോൾ കസേരയിൽ കിടക്കുന്ന അവളുടെ നോട്ട്പാഡ് അവൻ ശ്രദ്ധിച്ചു. അവൾ എന്താണ് എഴുതിയതെന്ന് കാണാൻ ആകാംക്ഷയോടെ അവൻ അത് എടുത്ത് നോക്കി.

പേജിന്റെ ആദ്യ പകുതി വാക്കുകളുടെ ശേഖരം ആയിരുന്നു. “ഞങ്ങളെ അതിശയിപ്പിക്കുന്ന . . . ഞങ്ങൾ മാധ്യമങ്ങളിൽ കേട്ടത് അദ്ദേഹത്തെക്കുറിച്ച് മാത്രമേ അറിയൂ . . . പാരമ്പര്യം . . . അദ്ദേഹം ആരാണെന്ന് കണ്ടെത്തുന്നു . . . അതിശയകരമായ നേട്ടങ്ങൾ . . .”

തുടർന്ന് വാക്കുകൾ കുറഞ്ഞു പേജിന് താഴേക്ക് കുറച്ച് വരികൾ എഴുതിയിട്ട് ഉണ്ട്. “ഓഹ്”, അത് വെട്ടി കളഞ്ഞ് അതിനടുത്തായി “ഒന്ന് സംയമനം പാലിക്ക് പെണ്ണേ !!!!” ആദിത്യൻ പുഞ്ചിരിച്ചു. താൻ ജീൻസ് വലിച്ച് കയറ്റിയതിന് ശേഷം നോക്കുന്നത് നിർത്തി അവൾ എഴുതിയ ആദ്യത്തെ കാര്യം അതായിരിക്കാം എന്ന് അവൻ ഊഹിച്ചു.

ആദിത്യൻ വായന തുടർന്നു പക്ഷേ അതെല്ലാം കൂടുതൽ ആശയങ്ങൾ, ബുള്ളറ്റ് പോയിന്റുകൾ, വാക്കുകൾ എന്നിവ ആയിരുന്നു. അവൻ ആ പേജിന്റെ പുറംഭാഗം നോക്കിയപ്പോൾ അത് ശൂന്യമായിരുന്നു.

ആദിത്യൻ അത് അവളുടെ മുറിയിലേക്ക് കൊണ്ട് പോകുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്നാൽ അവൻ അത് വായിച്ചു എന്ന കാര്യം മനസ്സിലാക്കി അവൾ അസ്വസ്ഥയാകുമെന്ന് അവൻ കരുതി. അത് കൊണ്ട് അവൻ ആ നോട്ട്പാഡ് വീണ്ടും കസേരയിൽ തന്നെ ഇട്ട് പുറത്തേക്ക് പോയി.

താൻ വായുവിൽ പറന്ന് നടക്കുന്നതായി ആദിത്യന് തോന്നി. അവിശ്വസനീയമാംവിധം സുന്ദരിയായ പ്രിയക്ക് തന്നിൽ ഒരു കണ്ണുണ്ട് എന്ന് അവൻ മനസ്സിലാക്കി.

തലേ ദിവസം രാത്രി ഉണ്ടായിരുന്നതിനേക്കാൾ അൽപ്പം രസകരമായിരുന്നു അന്നത്തെ അവന്റെ അത്താഴം. നേരത്തെ കുളിക്കുന്നതിന്റെ ഇടയിൽ ആദിത്യനുമായി ഉള്ള കൂടിക്കാഴ്ചയെ കുറിച്ച് പെൺകുട്ടികൾ ജേക്കബിനോടും അഡ്വക്കേറ്റ് പ്രഭാകരനോടും പറഞ്ഞു. ആദിത്യന്റെ ബാത്‌റൂമിൽ ഉള്ള

Leave a Reply

Your email address will not be published. Required fields are marked *