സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

“കുഴപ്പം ഒന്നും ഇല്ല. താങ്കൾ കഠിനാധ്വാനം ചെയ്യുകയാണെന്ന് എനിക്കറിയാം, അതിനാൽ ഞാൻ താങ്കളെ സഹായിക്കാൻ ആഗ്രഹിക്കുന്നു.” അവൾ എഴുന്നേറ്റ് നിന്നു. “ഇപ്പോൾ, താങ്കൾക്ക് സ്വന്തമായി എഴുന്നേൽക്കാൻ കഴിയുമോ?”

“ഞാൻ എഴുന്നേറ്റോളാം.” ആദിത്യൻ വേഗത്തിൽ മറുപടി നൽകി.

“കൊള്ളാം. ഞാൻ താങ്കൾക്കായി ഷവർ ശെരിയാക്കാം. അതിന് ശേഷം താങ്കൾക്ക് ഷവറിൽ നിന്ന് ശരീരത്തിലെ അഴുക്ക് കഴുകിക്കളയാം. താങ്കളുടെ അത്താഴത്തിന് വേണ്ടിയുള്ള വസ്ത്രങ്ങൾ എടുത്ത് വച്ചിട്ട് ഞാൻ ബെഡ്‌റൂമിൽ തന്നെ ഉണ്ടാകും.”

ആദിത്യൻ തലയാട്ടി കൊണ്ട് അവൾ ഷവർ ഓണാക്കുന്നത് വരെ ബാത്ടബ്ബിൽ തന്നെ കാത്തിരുന്നു. അവൻ ബാത്ടബ്ബിൽ നിന്ന് ഇറങ്ങിയത് വളരെ വേദനയോടെ ആയിരുന്നു. അവന്റെ ഉദ്ധാരണത്തെ കുറിച്ച് അവന് നല്ല ബോധം ഉണ്ടായിരുന്നു, അതിനാൽ അവൻ വേഗത്തിൽ ഷവറിക്ക് കുതിച്ച് അതിന്റെ വാതിൽ അടച്ചു.

ഇത്തവണ അവന്റെ ഉദ്ധാരണം താഴാൻ കുറച്ച് കൂടുതൽ സമയം എടുത്തു. നേരത്തെ ഷവറിൽ പ്രിയയുടെ നഗ്‌ന ശരീരം കണ്ടതും, അവന്റെ തൊലിപ്പുറത്ത് നിമിഷങ്ങൾക്ക് മുമ്പ് അവളുടെ കൈകൾ ഓടി നടന്നതും ഒരു ശക്തമായ രതിമൂർച്ഛയ്ക്ക് മതിയായ പ്രചോദനം നൽകാൻ സഹായിച്ചു.

ശരീരം തുടച്ച് കിടപ്പ് മുറിയിലേക്ക് നടക്കുമ്പോൾ ആദിത്യന് ശരീര വേദനയിൽ അൽപ്പം ആശ്വാസം തോന്നി. പ്രിയ അവന് വേണ്ടി കുറച്ച് വസ്ത്രങ്ങൾ എടുത്ത് വച്ച് ഡ്രസ്സിംഗ് റൂമിന്റെ അരികിലുള്ള ഒരു കസേരയിൽ ഇരിക്കുക ആയിരുന്നു. അവളുടെ മടിയിൽ ഒരു നോട്ട്പാഡ് ഉണ്ടായിരുന്നു.

“നീ എന്ത് ചെയ്യുകയാണ്?”

“നാളെ താങ്കളുടെ പ്രസംഗത്തിനായുള്ള വിശദാംശങ്ങൾ തയ്യാറാക്കുക ആണ്. താങ്കൾ ഇത് ഏറ്റെടുത്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.”

“എന്ത് കൊണ്ട്?”

“കാരണം, അതിനർത്ഥം താങ്കളുടെ സഹോദരിമാർ താങ്കളെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ്. അവരിൽ നിന്ന് താങ്കൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.” പ്രിയ വിശദീകരിച്ചു. “ഇതിനർത്ഥം താങ്കൾ ഇതിനകം അവരുടെ നായകൻ ആയെന്നാണ്.”

“അത് ശരി, ഞങ്ങൾ മൂന്നുപേരിൽ ഒരേയൊരു പുരുഷൻ ഞാൻ മാത്രമാണ്,” ആദിത്യൻ ചൂണ്ടിക്കാട്ടി. “കൂടാതെ, ഞാൻ ജോലി സ്ഥലത്ത് നൂറിൽ പരം അവതരണങ്ങൾ നടത്തിയിട്ട് ഉണ്ട്. അതിനാൽ ഞാൻ കുറിപ്പുകൾ നോക്കി സംസാരിക്കുന്നത് പതിവാണ്. എന്നാൽ അവർ അങ്ങനെയല്ല.”

“അതാണ് എനിക്ക് സന്തോഷമുള്ള മറ്റൊരു കാരണം,” പ്രിയ കൂട്ടിച്ചേർത്തു. “ഈ അവസരത്തിൽ നിങ്ങൾ മൂന്ന് പേരേയും പ്രതിനിധീകരിക്കുന്ന ഒരു മികച്ച ജോലി താങ്കൾ ആണ് ചെയ്യുന്നത്.”

പ്രിയയുടെ തല അവളുടെ നോട്ട്പാഡിലേക്ക് വീണ്ടും തിരിഞ്ഞു. ബുള്ളറ്റ് പോയിന്റുകൾ എഴുതിക്കൊണ്ട് ഇരിക്കുമ്പോൾ അവളുടെ പേന പേജിലുടനീളം ഒഴുകി നടന്നു. ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് കട്ടിലിൽ കിടക്കുന്ന വസ്ത്രങ്ങൾ നോക്കി. ഇപ്പോൾ പതിവ് ജീൻസ്, ഒരു ജോടി ഷൂസുകളും സോക്സും മുൻവശത്ത് റാമോൺസ് പ്രിന്റുള്ള കറുത്ത ടീഷർട്ടും ആണ് എടുത്ത് വച്ചിരുന്നത്.

“റാമോൺസ് എഴുപതുകളുടെ റോക്ക് ബാന്റോ മറ്റോ ആയിരുന്നില്ലേ?” ആദിത്യൻ ചോദിച്ചു.

“അതെ, പങ്ക് തരംഗത്തിന്റെ സ്ഥാപകരിൽ ഒരാൾ.” പ്രിയ പറഞ്ഞു.

“എനിക്ക് ഇത് ധരിക്കാൻ പറ്റില്ല.” ആദിത്യൻ പറഞ്ഞു. “എനിക്ക് അവരുടെ ഒരു റെക്കോർഡിന്റെ പോലും പേര് അറിയില്ല. കൂടാതെ, ഇത് എവിടെ നിന്ന് വന്നു? ഞാൻ ഒരിക്കലും ഇത് വാങ്ങിയിട്ടില്ല.”

Leave a Reply

Your email address will not be published. Required fields are marked *