“അല്ല, ഞങ്ങൾ ഇത് ഒരു മണിക്കൂറിനുള്ളിൽ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുക ആണെങ്കിൽ, ഇന്ന് രാത്രി മുൻ കാല കാമുകിമാർ, സഹപ്രവർത്തകർ, നിങ്ങൾ സ്കൂളിൽ പോയ ആളുകൾ, നിങ്ങളുടെ ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ആളുകൾ എന്നിവർ ടിവിയിൽ ഓൺലൈനിൽ അഭിമുഖം നടത്തും. അവയിൽ ചിലത് വസ്തുതകളെക്കുറിച്ച് സൂചന നൽകിയേക്കാം, എന്നാൽ ബാക്കിയുള്ളവ പൊതുവെ നിരാശരായ പത്ര പ്രവർത്തകർ നിർമ്മിച്ചതോ അവരുടെ എഡിറ്റർമാർ വളച്ചൊടിച്ചതോ ആയ വാർത്ത ആയിരിക്കും.”
“ഇന്ന് ഇതിലും മോശമാകാൻ സാധ്യത ഇല്ലെന്ന് ആണ് ഞാൻ കരുതിയത്.” ആദിത്യൻ പിറുപിറുത്തു. ബാത്ടബ്ബിലെ വെള്ളത്തിന് അടിയിലേക്ക് മുങ്ങി ഈ പ്രേശ്നങ്ങൾ എല്ലാം അതോടെ ഒഴിഞ്ഞ് പോകും എന്ന് അല്ലാതെ മറ്റൊന്നും അവൻ അപ്പോൾ ആഗ്രഹിച്ചില്ല.
“ആദിത്യ!” സ്യൂട്ടിന്റെ മുൻവാതിലിൽ നിന്നാണ് ആ ശബ്ദം വന്നത്. പ്രിയ ഒരു മറുപടി പറയുന്നതിന് മുമ്പ് ആദിത്യന് അത് ആദിയയുടെ ശബ്ദം ആണെന്ന് മനസ്സിലായി. “നിങ്ങൾ എവിടെ ആണ്?” നിമിഷങ്ങൾക്ക് ഉള്ളിൽ അവളുടെ വേഗത്തിലുള്ള കാൽ പെരുമാറ്റം അവർ കേട്ടു.
“ഞാൻ കുളിക്കുകയാണ്.” ആദിത്യൻ വിളിച്ച് പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞ് അവളുടെ തല ബാത്റൂമിന്റെ വാതിലിലൂടെ കണ്ടപ്പോൾ അവന് അതിശയം തോന്നിയില്ല.
“ഹായ്.” ആദിയ പറഞ്ഞു. അവന്റെ തല നിറമുള്ള വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങി വരുന്നത് അവൾ കണ്ടു. “നീ കുളിക്കുളയാണോ.”
“അതെ, കാര്യങ്ങൾ എല്ലാം നീ അറിഞ്ഞു എന്ന് ഞാൻ കരുതുന്നു?” ആദിത്യൻ ആദിയയോട് ചോദിച്ചു. “പത്രക്കാരുടെ അന്വേഷണത്തെ കുറിച്ച് അല്ലെ?.”
ആദിയ തലയാട്ടി കൊണ്ട് പറഞ്ഞു. “അതല്ല ഇത്.” അവൾ ആദിത്യന് ഒരു കടലാസ് കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.
“നിനക്ക് അത് ഒന്ന് വായിക്കാമോ,” ആദിത്യൻ നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു. “എനിക്ക് എന്റെ കൈകൾ ഉയർത്താൻ കഴിയുമെന്ന് തോനുന്നില്ല.”
“ഓ, അത് ശരിയാണ്. നീ വ്യായാമം ചെയ്ത് വേതന എടുത്ത് ഇരിക്കുക അല്ലെ.” ആദിയ അവൻ കുളിക്കുന്ന ബാത്ടബ്ബിന്റെ ഒരു മൂലയിൽ ഇരുന്ന് കൊണ്ട് കടലാസ് കഷ്ണം മുകളിലേക്ക് ഉയർത്തി. അവളുടെ സഹായിയായ സോഫിയ വാതിൽക്കൽ നിന്ന് തല അകത്തേക്ക് ഇട്ട് അവരെ നോക്കി കൊണ്ട് നിന്നു.
“ഹായ് സോഫിയ.” ആദിത്യൻ അവളെ കണ്ട് ഒരു ഭാവവെത്യാസവും ഇല്ലാതെ പറഞ്ഞു. “ഇത് ഇപ്പോൾ എല്ലാവർക്കും ഇരുന്ന് സംസാഖിക്കണ്ട സ്ഥലമാണെന്ന് തോനുന്നു. മടിച്ച് നിൽക്കാതെ അകത്തേക്ക് വന്ന് ഇരിക്കൂ.”
“വെള്ളം എങ്ങനെ?” സോഫിയ ചോദിച്ചു.
“നല്ലതും ചൂടുള്ളതും എന്റെ നഗ്നത മറച്ച് വയ്ക്കുന്നതിന് മതിയായ നിറമുള്ളതും ആണ്.” ആദിത്യൻ മറുപടി പറഞ്ഞു.
“ഇവിടെ നോക്ക്.” ആദിയ വീണ്ടും പേപ്പർ ഉയർത്തി കൊണ്ട് പറഞ്ഞു. “നാളെ ശവസംസ്കാര ചടങ്ങിൽ നമ്മളിൽ ഒരാൾ അവിടെ നിന്ന് മനു വർമ്മയെ കുറിച്ച് പ്രസംഗിക്കണം.”
ആദിത്യൻ കൂടുതൽ അറിയാൻ വേണ്ടി കാതോർത്തു, പക്ഷേ ആദിയ അവനെ തന്നെ നോക്കി ഇരുന്നു.
“കൂടുതൽ എന്തെങ്കിലും ഉണ്ടോ?”
“നമ്മളിൽ ഒരാൾ മനു വർമ്മയെ കുറിച്ച് ഒരു പ്രസംഗം നടത്തണം, ആദിത്യ.” ആദിയ ആവർത്തിച്ചു.
“ശരി.”
“എന്ത് ശരി, നീ ഇത് കേട്ടിട്ടും ഞെട്ടാതെ വളരെ നിസാരമായി പെരുമാറുന്നു.”