“എനിക്ക് താങ്കളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമേ ഉള്ളു. താങ്കൾ ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഞാൻ സ്വപ്നയെ മസാജ് ചെയ്യാൻ വിളിക്കാം. വൈകുന്നേരം തങ്ങളുടെ ശരീര വേദന എങ്ങനെ പോകുന്നു എന്ന് നമുക്ക് നോക്കാം.”
ആദിത്യൻ തലയാട്ടി കൊണ്ട് കുറച്ചു കൂടി ചൂടുവെള്ളത്തിലേക്ക് ഇറങ്ങി ഇരുന്നു. “ഫയലിൽ എന്താണ് ഉള്ളത്.”
“പത്രങ്ങൾക്ക് കൊടുക്കാൻ വേണ്ടി നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ്. ഒരു റിപ്പോർട്ടറിൽ നിന്ന് താങ്കൾക്ക് ജോലിസ്ഥലത്തേക്ക് ഒരു കോൾ ഉണ്ടെന്ന് പറയാൻ അരവിന്ദ് ഇരുപത് മിനിറ്റുകൾക്ക് മുമ്പ് താങ്കൾക്ക് ഇമെയിൽ അയച്ചിരുന്നു. അവർ താങ്കളോട് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. താങ്കളുടെ എല്ലാ കോളുകളും ഓഫീസ് ഡെസ്‌കിലേക്ക് മാറ്റിയിരുന്നതിനാൽ അരവിന്ദിനാണ് കോൾ ലഭിച്ചത്. അവർ താങ്കളെ കുറിച്ച് പൊതുവായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്നും വളരെ വ്യക്തമായി ഒന്നും പറയുന്നില്ലെന്നും എന്നാൽ താങ്കളുടെ നിലവിലെ ബിസിനസ്സ് യാത്രയുടെ വിശദാംശങ്ങളും താങ്കളെ എങ്ങനെ കണ്ടെത്താമെന്നും അവർ ചോദിച്ചു എന്ന് പറഞ്ഞു.”
“ദൈവമേ,” ആദിത്യൻ പിറുപിറുത്ത് കൊണ്ട് കുറച്ചുകൂടി നിവർന്ന് ഇരുന്നു. വയറിലെ പേശികൾ പ്രതിഷേധിക്കുമ്പോൾ നല്ല വേതന ഉണ്ടെങ്കിലും അത് സഹിച്ച് അവൻ നേരെ ഇരുന്ന് കൊണ്ട് ചോദിച്ചു. “അങ്ങനെയാണെങ്കിൽ പത്രങ്ങൾക്ക് ഇതിനകം എന്റെ പേര് ലഭിച്ചിട്ട് ഉണ്ടാവും. ആദിരയെക്കുറിച്ചോ ആദിയയെക്കുറിച്ചോ അവർ അറിഞ്ഞോ?”
“ഇതുവരെ ഒന്നും കേട്ടിട്ടില്ല, പക്ഷേ അതിന് കുറച്ച് സമയത്തിന്റെ സാവകാശം മാത്രമേ ഉള്ളു. മിക്കവാറും മണിക്കൂറുകൾ, അല്ലെങ്കിൽ അവർ അത് നാളെ തന്നെ മനസ്സിലാക്കും.”
“അപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത്?”
“ഞങ്ങൾ ഒരു പത്ര പ്രസ്‌താവന പുറപ്പെടുവിക്കും, മനു വർമ്മയുടെ അവസാന ഇച്ഛയും വില്പത്രവും ഇന്നലെ അദ്ദേഹത്തിന്റെ മക്കൾക്ക് വായിച്ച് കേൾപ്പിച്ചിട്ട് ഉണ്ട്. ഇരുപത്തിമൂന്ന് വർഷം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ച മൂന്ന് കുട്ടികൾ. ഭാര്യയുടെ മരണത്തെ തുടർന്ന് ദത്തെടുക്കാൻ അവരെ വിട്ട് കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ആദിത്യനെയും, ആദിരയെയും ആദിയയെയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മിസ്റ്റർ മനു വർമ്മയുടെ പ്രൈവറ്റ് ദ്വീപിൽ അദ്ദേഹത്തിന്റെ ബിസിനസ്സ് ടീമുകളുമായി അവർ ഒരു മീറ്റിംഗിലാണ്. നാളെ അവർ തിരഞ്ഞെടുക്കപ്പെട്ട നിരവധി അതിഥികളുമായി മനു വർമ്മയുടെ സ്വകാര്യ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കും. അവർ അടുത്ത ആഴ്ച്ച ഒരു പത്ര പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
“അത് മതിയോ?”
“മതി, വേറെ പ്രതിബദ്ധത ഒന്നുമില്ല, ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും വിവേകപൂർണ്ണമായ ഒരു പത്രക്കുറിപ്പാണ്, നാടകീയമായി ഒന്നുമില്ല, വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല, മാത്രമല്ല നിങ്ങൾക്ക് ഉപദേശം ലഭിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. വ്യക്തിപരമായ വീക്ഷണ കോണിൽ നിന്ന് ഇത് നിങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. ഞങ്ങൾ ഓരോരുത്തരുടെയും കുറച്ച് ഫോട്ടോഗ്രാഫുകൾ ഇടുകയും അവർക്ക് കുറച്ച് വിവരങ്ങൾ ചോർത്തുകയും ചെയ്യും. ബാംഗ്ലൂർ യൂണിവേഴ്സിറ്റി ബിസിനസ് ബിരുദധാരി, വിജയകരമായ എഴുത്തുകാരി, സ്വയംതൊഴിൽ ഫോട്ടോഗ്രാഫർ, അത്തരത്തിലുള്ള വിവരങ്ങൾ കൈമാറും.”
“നിങ്ങൾ ഇതെല്ലാം കേട്ടിട്ടും വളരെ ശാന്തമായി പരുമാറുന്നു.” ആദിത്യൻ ചോദിച്ചു.
“മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്ന നല്ല ആളുകൾ നമ്മുടെ കൂടെ ഉണ്ട്. മോശം കാര്യങ്ങൾ താങ്കൾക്ക് ഇപ്പോൾ കേൾക്കണോ?”
“അപ്പോൾ ഇതല്ലേ മോശം കാര്യങ്ങൾ?” ആദിത്യൻ അസന്തുഷ്ടനായി ചോദിച്ചു.