അവർ അടുത്തെക്ക് എത്തിയപ്പോൾ ആദിത്യൻ അവളുടെ മുടിയിലേക്ക് നോക്കി. അതിന് മൃദുവായ വരകളുണ്ടെന്നും സൂക്ഷ്മമായ രീതിയിൽ കൂടുതൽ സ്ത്രീത്വം നൽകുന്നുണ്ടെന്നും അത് അവളുടെ മൃദുവായ സ്വഭാവ സവിശേഷതകൾക്ക് ശരിക്കും യോജിക്കുന്നുവെന്നും അവന് കാണാൻ കഴിഞ്ഞു. “ഇല്ല, അവർ നന്നായി ചെയ്തിട്ട് ഉണ്ട്. അവർ മുമ്പത്തേതിനേക്കാൾ കൂടുതൽ ആദിയക്ക് അവളുടെ മുടി അനുയോജ്യമാക്കി.”
ആദിത്യൻ തന്റെ സഹോദരിമാരെ അഭിവാദ്യം ചെയ്ത് ഇരുവരുടെയും തലമുടിയുടെ സൗന്ദര്യത്തിൽ അഭിനന്ദിച്ചു. ആദിര വെറുതെ ഒന്ന് ചിരിച്ചു, ആദിയ സന്തോഷത്തോടെ അവനെ നോക്കി, തുടർന്ന് അവർ അടുത്ത ബ്രീഫിംഗിന് വേണ്ടി നേരെ പോയി. രണ്ട് മണിക്കൂർ കഴിഞ്ഞാണ് അവർ പുറത്ത് ഇറങ്ങിയത്. അപ്പോൾ തന്നെ വക്കീൽ അവരെ വിളിച്ച് കൊണ്ട് പോയി നിയമപരമായ നടപടികൾക്ക് സ്വയം ബാധ്യസ്ഥരാകാതെ പരസ്യമായി പറയാൻ കഴിയുന്നതും പരസ്യമായി പറയാൻ കഴിയാത്തതുമായ കാര്യങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് പ്രഭാകരൻ ഒരു മണിക്കൂറോളം അവർക്ക് വീണ്ടും ഉപദേശങ്ങൾ നൽകി. എന്തൊക്കെ കാര്യങ്ങളാണ് പ്ലേഗ് പോലെ ഒഴിവാക്കേണ്ടത് എന്നും അഡ്വക്കേറ്റ് പ്രഭാകരൻ അവരോട് പറഞ്ഞു.
സംഭാഷണങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഉള്ള മേഖലകളിൽ എങ്ങനെ സൂക്ഷിക്കാമെന്ന കാര്യത്തിൽ, ആദിയയേക്കാളും ആദിത്യനെക്കാളും ആദിര സമർത്ഥയാണെന്ന് തെളിയിച്ചു. ക്ലബ്ബിലെ മദ്യപാനികളെ കൈകാര്യം ചെയ്ത് ഉള്ള അനുഭവം ഇവിടെ സഹായകമായി. ആദിര ഒരു സ്ട്രിപ്പർ ആയിരുന്നത് കൊണ്ട് ഒരിക്കലും അവളെ കുറച്ച് കാണരുതെന്ന് ആദിത്യൻ മാനസിൽ ഉറപ്പിച്ചു.
അവർ കാര്യങ്ങൾ എല്ലാം പൂർത്തിയാകുമ്പോഴേക്കും ഏകദേശം അഞ്ചര കഴിഞ്ഞു. ആദിത്യന് അന്നത്തെ ജൂഡിന്റെ മൂന്നാമത്തെ വ്യായാമത്തിനായി അയാളെ കാണാൻ ഉടനെ ഇറങ്ങേണ്ടിവന്നു. ഈ വ്യായാമം തനിക്ക് എത്രമാത്രം ഊർജ്ജം നൽകുന്നു എന്നും എത്ര നല്ലതാണെന്നും അവൻ ആശ്ചര്യപ്പെട്ടു, പേശികൾക്ക് കഠിനമായ വേതന ഉണ്ടെങ്കിൽ പോലും. അവൻ അത് പ്രിയയോട് പറഞ്ഞപ്പോൾ അവൾ അത് കുത്തിവയ്പ്പുകളും, ഭക്ഷണക്രമവും, എൻഡോർഫിനുകൾ എന്നിവ കൊണ്ടാണെന്ന് പറഞ്ഞു. അല്ലെങ്കിൽ യഥാർത്ഥ വേദന ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും പറഞ്ഞു.
ജൂഡ് വീണ്ടും അവന്റെ ശരീരത്തിന്റെ മുകൾ ഭാഗത്തിന് വേണ്ടിയുള്ള വ്യായാമം ചെയ്യിച്ചു. വളരെ ആവേശത്തിൽ നിഷ്കരുണം ഓരോ വ്യായാമ മുറകൾ ചെയ്യിച്ചു. ഒന്നിലധികം തവണ ആദിത്യന് ആ വ്യായാമം ഉപേക്ഷിക്കാൻ തോന്നി. ക്രമേണ, അവൻ അത് അവസാനിപ്പിക്കാനുള്ള വ്യായാമ മുറകൾ ചെയ്തു. അവസാന വ്യായാമങ്ങളിൽ അവൻ തീരെ അവശനായി നിന്ന് വിറച്ചു. വിയർത്ത് കുളിച്ച് ഇടറി വീഴുന്നത് പോലെ നടന്ന് അവൻ തിരിച്ച് സ്യൂട്ടിലേക്ക് പോയി.
ഈ സമയം അവൻ തന്റെ മുറിയിലേക്ക് എത്തിയപ്പോൾ, പ്രിയ ചൂടുവെള്ളം ബാത്ടബ്ബിൽ അവന് കുളിക്കാനായി ഒരുക്കി കാത്തിരിക്കുക ആയിരുന്നു. ബാത്ടബ്ബിലെ വെള്ളത്തിൽ ഉപ്പും മറ്റ് സുഗന്ധവസ്തുക്കളും കലർത്തിയിരുന്നു. അവന്റെ പേശികളുടെ വേദന ശമിപ്പിക്കുന്നതിന് അത് സഹായകം ആകും എന്ന് അവൾ ഉറപ്പ് നൽകി. അവൾ ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ ആദിത്യൻ വസ്ത്രങ്ങൾ അഴിച്ച് ചൂടുള്ള പച്ചകലർന്ന നീല വെള്ളമുള്ള ആ ബാത്ടബ്ബിലേക്ക് ഇറങ്ങി ഇരുന്നു.
ചൂട് വെള്ളം അവന് സ്വർഗ്ഗീയ സുഖം നൽകി, അവൻ ഒരു നിമിഷം അത് ആസ്വദിച്ച് അവിടെ നിവർന്ന് കിടന്നു. ബാത്ടബ്ബിന്റെ ഇരുവശത്തും നിറമുള്ള വെള്ളത്തിന് മുകളിൽ അവന്റെ വിരലുകൾ മാത്രം അപ്പോൾ കാണാം.
“വെള്ളം എങ്ങനെ ഉണ്ട്?” ബാത്ത്റൂമിൽ കയറി പ്രിയ അവനോട് ചോദിച്ചു. അവൾ ഒരു ഡ്രോയറിന്റെ മുകളിലുള്ള സ്ലാബിൽ കയറി ഇരുന്ന് ഒരു ഫയൽ തുറന്ന് മടിയിൽ വച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അവൾ അവനോടൊപ്പം ബാത്ത്റൂമിൽ ഉണ്ടായിരുന്ന നിമിഷങ്ങളെ ഓർത്ത് ആദിത്യൻ ഒന്ന് കണ്ണുകൾ ഉരുട്ടി കൊണ്ട് പറഞ്ഞു. “നമുക്ക് ഇവിടെ നല്ലൊരു മേശ ഉണ്ടാക്കണം.”
“അതെ അത്ര ചൂടുള്ള മേശയല്ല … നനഞ്ഞ മേശ,” പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ അവൾക്ക് ഒരു ക്ഷീണിച്ച പുഞ്ചിരി നൽകി. “ഈ ചൂട് വെള്ളത്തിൽ കിടക്കുമ്പോൾ വളരെ ആശ്വാസം ഉണ്ട്. ഇത് എനിക്ക് വേണ്ടി ഒരുക്കിയതിന് നന്ദി, പ്രിയ.”