ആദിത്യൻ അയാളെ കുറിച്ച് നൽകുന്ന മാനസിക പ്രതിച്ഛായ പ്രിയയെ ഞെട്ടിപ്പിക്കുന്നത് ആയിരുന്നു. “ലൈംഗിക പീഡനത്തിന്റെ നിബന്ധനകൾക്ക് വിധേയമായേക്കാവുന്ന എന്തെങ്കിലും?”
“ഓ, അതെ ലൈംഗിക വിവേചനം ഭീഷണിപ്പെടുത്തൽ എല്ലാം ഉണ്ട്.” ആദിത്യൻ കൂട്ടിച്ചേർത്തു. “എനിക്ക് അയാളെ തീരെ ഇഷ്ടമല്ല.”
“അപ്പോൾ അയാളെ പിരിച്ച് വിടുകയാണെങ്കിൽ അയാൾക്ക് പകരം ആ സ്ഥാനത്തേക്ക് കൊണ്ട് വരാൻ ഓഫീസിൽ താങ്കൾക്ക് പ്രിയപ്പെട്ടതാരാണ്?”
ആദിത്യൻ ഒരു നിമിഷം ചിന്തിച്ചു. “ഞാനോ അരവിന്ദോ, ആ സ്ഥാനത്ത് വരണം എന്നാണ് ഞാൻ വിചാരിക്കുന്നത്.”
“ശരി, ഞാൻ കുറച്ച് കോളുകൾ വിളിക്കാം,” അവൾ തലയാട്ടി. “അരവിന്ദിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിൽ തങ്ങൾക്ക് കുഴപ്പമുണ്ടോ?”
ആദിത്യൻ മുഖം ചുളിച്ചു. “പ്രേശ്നങ്ങൾ അഭിമുഖീകരിക്കാൻ അവൻ അത്രക്ക് നല്ലത് അല്ല.”
“അവൻ പ്രേശ്നങ്ങൾ അഭിമുഖീകരിക്കുന്നതിൽ അത്രക്ക് മോശമാണോ?”
“ഒരു മീറ്റിംഗിൽ ആളുകളെ സ്വാധീനിക്കുന്നതിൽ അവന് നല്ല കഴിവാണ്. സ്ത്രീകളുമായി സംസാരിക്കുന്നതിൽ അവൻ എന്നെ കാൾ നല്ലതാണ്. എന്നിരുന്നാലും, ഒരു പ്രീതിസന്ധിയോട് ഏറ്റുമുട്ടാൻ സാഹചര്യം വരുന്ന ആദ്യ അടയാളം കണ്ടാൽ അരവിന്ദ് മുങ്ങും. അവൻ ചില സമയങ്ങളിൽ ഒരു പേടിത്തൊണ്ടൻ ആണ്. അത് മാറ്റിനിർത്തിയാൽ, ജോലിയിൽ മികച്ചവൻ ആണ്. ഓഫീസ് പ്രവർത്തിക്കുന്ന രീതി . . . . എനിക്കറിയില്ല. ” ആദിത്യന് തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ കുറവുകളെ കുറിച്ച് മറ്റൊരാളോട് സംസാരിക്കുന്നതിൽ വിഷമം തോന്നി, പക്ഷേ തന്റെ കൂട്ടുകാരൻ ജോലിയിൽ വിഷമികാത്തിരിക്കാൻ ഇത് പ്രിയയോട് പറയണമെന്ന് അവന് തോന്നി.
“എന്റെ സഹപ്രവർത്തകരിൽ ഒരാളായ പീറ്റർ, അവൻ പ്രീതിസന്ധിയോട് ഏറ്റുമുട്ടുന്നതിൽ അരവിന്ദിനെ പോലെ ആണ്.” പ്രിയ പറഞ്ഞു. “സാധാരണയായി ഞങ്ങൾ അവന്റെ ജോലിയുടെ ഒരു ഭാഗം സോഫിയക്ക് നൽകാറാണ് പതിവ്, അവൾ പ്രീതിസന്ധികളെ തരണം ചെയ്യുന്നതിൽ മിടുക്കിയാണ്. അരവിന്ദിനെ സംബന്ധിച്ചിടത്തോളം, കീഴിലുള്ള ജോലിക്കാരെ കൈകാര്യം ചെയ്യാൻ ഒരു അസിസ്റ്റന്റ് മാനേജരെ താങ്കൾക്ക് അവന്റെ കീഴിൽ നിയമിക്കാം, ഒപ്പം തന്ത്രപരമായ കാര്യങ്ങൾ അരവിന്ദിനെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അനുവദിക്കുക, അല്ലെങ്കിൽ മറ്റൊരാളെ അതിന് വേണ്ടി നിയമിക്കണമെങ്കിൽ താങ്കൾക്ക് അത് അവർക്ക് വിട്ടുകൊടുക്കാം.”
“അവിടത്തെ കാര്യങ്ങൾ എങ്ങനെയെന്ന് അറിയാൻ എനിക്ക് അവനെ ഒന്ന് വിളിക്കണം,” ആദിത്യൻ പറഞ്ഞു. “പിന്നെ, എനിക്ക് എങ്ങനെയെങ്കിലും അവനോട് ഒന്ന് സംസാരിക്കണം, എല്ലാ കാര്യങ്ങൾ . . . . പറയണം.”
“ശെരി, താങ്കൾക്ക് ചില കോളുകൾ വിളിക്കുന്നതിനായി ഞാൻ ഇന്ന് രാത്രി കുറച്ച് സമയം മാറ്റിവയ്ക്കാം.”
“ഇന്ന് രാത്രി അല്ല.” ആദിത്യൻ വേഗം പറഞ്ഞു. “അയാൾക്ക് ടീനയുമായി ഒരു തീയതി ലഭിച്ചു, ഓർമ്മിക്കുക.”
“ശെരി, ഇന്ന് നമുക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാൻ നോക്കാം. ജോളിയുടെ ഇമെയിലുകളെക്കുറിച്ച് ഇപ്പോൾ അറിയണോ?”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരിക്ക് പറഞ്ഞാൽ, എനിക്ക് ഉറപ്പില്ല. അവന്റെ വാക്കുകൾ . . . വർണ്ണാഭമായത് ആകാം.”
“അതെ ഒരെണ്ണത്തിൽ മിഡ്‌ജെറ്റ് അശ്ലീലത്തിന്റെ കുറച്ച് ചിത്രങ്ങൾ മറ്റ് ആളുകളുടെ തലയിൽ ഫോട്ടോഷോപ്പ് ചെയ്തിട്ടുണ്ട്, അതും വളരെ മോശമായി. മറ്റൊന്ന് താങ്കൾ ജോളിയുടെ നമ്പർ നൽകിയ ഒരു പെൺകുട്ടിയെ കുറിച്ചാണ്?”
“എലിസബത്ത്,” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവൾ എന്റെ ലിമോ ഡ്രൈവറായിരുന്നു എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ട് വന്നത് അവൾ ആയിരുന്നു.”
“ശരി,” പ്രിയ തലയാട്ടി. “അവൾ ജോളിക്ക് തന്റെ നഗ്ന ചിത്രങ്ങൾ അയക്കുക ആണ്, പക്ഷേ അവൾ അവളുടെ മുഖം കാണിക്കാത്തതിനാൽ അവൻ പരാതിപ്പെടുന്നു, അവളുടെ മുഖം കാണാൻ ജോളി ശരിക്കും ആഗ്രഹിക്കുന്നു,”