അത് കേട്ട് ഒരു ചിന്ത മനസ്സിനെ അലട്ടിയപ്പോൾ ആദിത്യന്റെ കണ്ണുകൾ ഇടുങ്ങി, അവൻ ചോദിച്ചു. “ഒരു അച്ഛനും മകളും അതെ വഴിയിലൂടെ നടക്കുമ്പോൾ അവരെ കണ്ടുമുട്ടി?”
“താങ്കൾ അത് മനസ്സിലാക്കി അല്ലെ. മോശമായ ഒന്നും അവർക്ക് സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താൻ ആണ്, അവർ ഞങ്ങളുടെ ആളുകളാണ്. അവർ വളരെ സൂക്ഷിച്ച് ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.” പ്രിയ വിശദീകരിച്ചു.
“എന്ത് കൊണ്ടാണ് എന്റെ മാതാപിതാക്കൾക്ക് സംരക്ഷണം വേണ്ടത്?” ആദിത്യൻ ആവശ്യപ്പെട്ടു. “എന്ത് കൊണ്ടാണ് അവർ അപകടത്തിൽ ആണെന്ന് ആരും എന്നോട് പറയാതെ ഇരുന്നത്?”
“ആദിത്യ, ആരെങ്കിലും താങ്കളിൽ നിന്ന് ഒരു വലിയ തുക തട്ടിയെടുക്കാൻ തീരുമാനിക്കുക ആണെങ്കിൽ ഇപ്പോൾ അത് നടപ്പിലാക്കാൻ ഏറ്റവും എളുപ്പ മാർഗം എന്താണ്?” പ്രിയ കാര്യമായി ചോദിച്ചു.
“ഇപ്പോൾ? ഈ പുതിയ ജീവിതത്തിൽ നിന്ന് എനിക്ക് ഒരു മുക്തി തരൂ.” ആദിത്യൻ ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് പൂളിന്റെ വശത്തുള്ള റെയിലിംഗിന്റെ അടുത്തേക്ക് നടന്നു. അവൻ റെയിലിൽ ചാരി നിന്ന് കൊണ്ട് ഒരു സിഗററ്റ് കത്തിച്ചു. തന്നോട് കാര്യങ്ങൾ മുഴുവൻ പറയാതെ പ്രിയ തീരുമാനങ്ങൾ എടുക്കുന്നു എന്ന ചിന്ത അവനെ പ്രകോപിപ്പിച്ചു. തന്റെ മാതാപിതാക്കൾ ഇപ്പോൾ തട്ടികൊണ്ട് പോകലിന് സാധ്യതയുള്ള ഇരകൾ ആണെന്നും അവരെ പറ്റിക്കുകയാണ് എന്നും ഉള്ള ചിന്ത അവനെ ദേഷ്യം പിടിപ്പിച്ചു.
“ആദിത്യ, താങ്കളെ ഇപ്പോൾ വിഷമിപ്പിക്കുന്നത് ഐന്താണ്?” പ്രിയ അവന്റെ പിന്നിൽ നിന്ന് കൊണ്ട് ചോദിച്ചു.
ആദിത്യൻ മുഖം ചുളിച്ചു സിഗരറ്റ് വായിലേക്ക് കൊണ്ട് വന്ന് ആഞ്ഞ് പുകയെടുത്ത് കൊണ്ട് പറഞ്ഞു. “ഇതിനോടെല്ലാം പൊരുത്തപ്പെടാനും എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യാനും ശരിയായ കാര്യങ്ങൾ ചെയ്യാനും ഞാൻ വളരെ അധികം പരിശ്രമിക്കുന്നുണ്ട്. എന്റെ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് അറിയാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ഇപ്പോൾ കാര്യങ്ങൾ പഠിച്ച് കൊണ്ട് ഇരിക്കുന്നതെ ഉള്ളു എന്നും ഞാൻ മനസ്സിലാക്കുന്നു. ഓരോ സമയവും എനിക്ക് ലഭിക്കുന്ന വിവരങ്ങൾക്ക് ഒരു പരിധി ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു.”
ആദിത്യൻ വളരെ തീവ്രമായ മുഖഭാവത്തോടെ പ്രിയയെ അഭിമുഖീകരിച്ചു. “ഒരു പ്രേശ്നത്തിൽ എന്റെ മാതാപിതാക്കളോ സുഹൃത്തുക്കളോ ഉൾപ്പെടുന്നു എങ്കിൽ അത് എന്നിൽ നിന്ന് ഒരിക്കലും മറച്ച് വയ്ക്കരുത്. പ്രത്യേകിച്ചും അവർക്ക് എതിരെ എന്തെങ്കിലും ഭീഷണി നേരിടാൻ സാധ്യത ഉണ്ടങ്കിൽ. അവർക്ക് സുരക്ഷ ഏർപ്പെടുത്താൻ പോകുകയാണെങ്കിൽ അതിനെക്കുറിച്ച് ആദ്യമേ തന്നെ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഭീഷണിയുണ്ടെങ്കിൽ, അല്ലെങ്കിൽ ഞാൻ ചെയ്യുന്ന എന്തെങ്കിലും കാര്യം അവരെ അപകടത്തിൽ ആക്കുന്നു എങ്കിൽ, അത് മുൻകൂട്ടി അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഞാൻ പറഞ്ഞത് വ്യക്തമായോ? ” ‘എ ഫ്യൂ ഗുഡ് മെൻ’ എന്ന സിനിമയിൽ നിന്ന് ജാക്ക് നിക്കോൾസൻ പറഞ്ഞ വരികൾ ആവർത്തിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു.
അവൾ അവന്റെ നോട്ടം താങ്ങാനാവാതെ തല കുമ്പിട്ട് കൊണ്ട് പറഞ്ഞു. “തീർച്ചയായും.”
“ഇനി മുതൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ എന്നെ മുൻകൂട്ടി അറിയിക്കുക, പ്രിയ. നിങ്ങൾ എന്നെ …. കൈകാര്യം ചെയേണ്ട ആവശ്യമില്ല, മനസ്സിലായോ? നിങ്ങൾ കാര്യങ്ങൾ മറച്ച് വയ്ക്കുന്നു എന്ന് ഞാൻ കരുതുക ആണേങ്കിൽ, അത് എന്നെ വളരെ ദേഷ്യം പിടിപ്പിക്കും.”
“ആരാണ് താങ്കളെ കൈകാര്യം ചെയ്യുന്നത്, ആദിത്യ?” പ്രിയ പെട്ടെന്ന് ചോദിച്ചു. അവൾക്ക് ദേഷ്യം വരുന്നത് ആദിത്യന് ഇപ്പോൾ കാണാൻ കഴിഞ്ഞു.
“എനിക്കറിയില്ല, പ്രിയ. അതാണ് എന്നെ അലട്ടുന്നത്, പക്ഷേ എന്നെ കബളിപ്പിക്കുകയും കാര്യങ്ങൾ എന്നിൽ നിന്ന് മറച്ച് വയ്ക്കുകയും ചെയ്യുന്നു എന്ന് എനിക്ക് തോന്നിയാൽ അത് എന്നെ ഭ്രാന്തനാക്കും.”
പ്രിയ തല താഴ്ത്തി അവളുടെ മുഖ വലിഞ്ഞ് മുറുക്കി വീണ്ടും