“ഇല്ല, എനിക്ക് കഴിയില്ല ഞാൻ പരിശീലനത്തിൽ ആണ്. ചോദിച്ചതിന് നന്ദി.”
“ശെരി എന്നാൽ,” റോക്കി കോഫി കുടിച്ച് കൊണ്ട് പറഞ്ഞു. ആ കോഫിയിൽ നിന്ന് സ്കോച്ചിന്റെ മണം ആദിത്യന് ലഭിച്ചു.
“അപ്പോൾ ആദ്യത്തെ മൂന്ന് ആൾക്കാർ ഏതാണ്?” ഫയലിൽ വീണ്ടും നോക്കി കൊണ്ട് ആദിത്യൻ ചോദിച്ചു.
“അവരിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും. അവർ നിങ്ങളെ ഏത് തരത്തിലുള്ള ഭീഷണികളിൽ നിന്ന് ആണ് സംരക്ഷിക്കേണ്ടത്. നിങ്ങൾ എവിടെ ആയിരിക്കും. ഇതെല്ലം മനസ്സിലാക്കിയതിന് ശേഷമേ നമുക്ക് അവരെ തിരഞ്ഞെടുക്കാൻ പറ്റുകയുള്ളു.” റോക്കി വീണ്ടും കോഫി കുടിച്ചു. “നിങ്ങൾക്ക് അതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ?”
“ഒരു സൂചനയും ഇല്ല.”
“കുഴപ്പമില്ല. താങ്കൾ അതിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ എന്നെ വന്ന് കാണൂ.”
വന്ന കാര്യം വളരെ പെട്ടെന്ന് ചെയ്ത് തീർത്തെന്ന് ആദിത്യന് മനസ്സിലായി. “ഉം … നിങ്ങളുടെ സഹായത്തിന് നന്ദി, റോക്കി.”
“എനിക്ക് താങ്കളെ സഹായിക്കാൻ സന്തോഷമേ ഉള്ളു. നിങ്ങളുടെ സുരക്ഷാ വിവരങ്ങൾ ദ്വീപിന്റെ സെക്യൂരിറ്റി തലവൻ വിക്കിയിൽ നിന്ന് കിട്ടിയോ?”
“ആര്?” ഒരു പുരികം ഉയർത്തി കൊണ്ട് ആദിത്യൻ ചോദിച്ചു.
“അല്ലെങ്കിൽ എൽദോ? തങ്ങളുടെ അടുത്ത് ഇതു വരെ ദ്വീപിന്റെ സുരക്ഷയെ കുറിച്ച് സംസാരിച്ചിട്ട് ഉണ്ടോ?”
“ഇല്ല, അങ്ങനെ ഒന്നും പറഞ്ഞില്ല,” ആദിത്യൻ അല്പം മടിയോട് കൂടി പറഞ്ഞു, ദ്വീപിന്റെ സുരക്ഷയെ കുറിച്ച് അവന്റെ അടുത്ത് എൽദോ എന്താണ് പറയേണ്ടത് എന്ന് അവൻ ആലോചിച്ചു.
“ഒരു നിമിഷം.”
റോക്കി ഫയലിൽ നിന്ന് ഒരു പേന വലിച്ച് എടുക്കുമ്പോൾ ആദിത്യൻ അവിടെ തന്നെ നിന്നു, തുടർന്ന് ഉപേക്ഷിച്ച പ്രൊഫൈലുകളിലൊന്ന് ചെറിയ കഷണങ്ങൾ ആയി കീറാൻ തുടങ്ങി. ആദിത്യൻ നോക്കി കൊണ്ട് ഇരുന്നപ്പോൾ, ഒരു കഷണത്തിൽ അയാൾ പെട്ടെന്ന് എന്തോ എഴുതി, അത് കൈകൊണ്ട് മറച്ച് പിടിച്ചു. ആദിത്യന് അത് വായിക്കാനായി അയാൾ കൈ മുകളിലേക്ക് ചെരിച്ച് പൊക്കി.
ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് മാത്രം പറയുക? എൽദോ താങ്കൾക്ക് സേഫ്റൂം കാണിച്ച് തന്നിട്ട് ഉണ്ടോ?
ആദിത്യൻ ഇല്ല എന്ന അർത്ഥത്തിൽ തല കുലുക്കി, റോക്കി ഒന്ന് ആലോചിച്ച് ഇരുന്നു എന്നിട്ട് സ്കോട്ട്‌മാൻ ഒരു ലൈറ്റർ പുറത്തെടുത്ത് ആ കടലാസ് കഷണത്തിന് തീയിട്ട് അടുത്തുള്ള ഒരു ആഷ്‌ട്രേയിലേക്ക് ഇട്ടു. അയാൾ മറ്റൊരു കടലാസ്സിൽ എന്തോ എഴുതി ആദിത്യന് കാണിച്ചു.
മനു വർമ്മ ഇവിടെ ഒരെണ്ണം പണിയാതെ ഇരിക്കാൻ വഴി ഇല്ല. എൽദോ ഇപ്പോൾ നിങ്ങളെ അത് കാണിക്കേണ്ട സമയം അതിക്രമിച്ച് ഇരിക്കുന്നു. എന്തുകൊണ്ട് കാണിച്ചില്ല?
ആദിത്യൻ അത് വായിച്ച് ഒന്ന് ഞെട്ടി. “ഞങ്ങൾ ഇവിടെ എത്തിയപ്പോൾ മുതൽ വളരെ തിരക്കിൽ ആയിരുന്നു.”
റോക്കി ആ കഷണത്തിനും തീയിട്ട് മൂന്നാമത്തേത് എഴുതി.
തെളിവില്ല, ഒരു ഊഹം മാത്രം. ആ വ്യക്തിക്ക് ഒരു വശപ്പിശക് ലുക്ക് ഉണ്ട്. താങ്കൾ നല്ലോണം അയാളെ ശ്രേദ്ധിക്കണം. സേഫ് റൂമിനെ കുറിച്ച് എല്ദോയോട് ചോദിക്കണം.
ആദിത്യൻ അത് വായിച്ച് തലയാട്ടി. റോക്കി അവനെ ഗൗരവത്തിൽ നോക്കി അപ്പോൾ അവൻ ഒന്ന് കൂടെ ശക്തിയായി തല ആട്ടി കൊണ്ട് സമ്മതിച്ചു.
മൂന്നാമത്തെ സന്ദേശവും കത്തിച്ച് ആഷ്‌ട്രേയിലേക്ക് ഇട്ട് ഒരു നിമിഷം കഴിഞ്ഞ് സ്കോട്ട്‌സ്മാൻ പറഞ്ഞു. “പിന്നീട് കുടിക്കാൻ താങ്കൾക്ക് കമ്പനി വേണമെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാവും.”