സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

“നിങ്ങൾ അകത്തേക്ക് വരുന്നില്ലേ?” ആദിത്യൻ ചോദിച്ചു.

അവൾ ഇല്ല എന്ന് തലയാട്ടി കൊണ്ട് പറഞ്ഞു. “ഞാൻ അവിടെ ഉണ്ടെങ്കിൽ അയാൾ എന്നെ ലയിൻ അടിക്കാൻ ആയി മുഴുവൻ സമയവും ചെലവഴിക്കും. താങ്കളുടെ ഒരു ജോലിയും നടക്കില്ല.”

“അയാൾ അത്രക്ക് മോശക്കാരനാണോ?”

“കൊടിച്ചി പട്ടിയുടെ ധാർമ്മിക ബോധം, ഓർക്കുന്നില്ലേ?” പ്രിയ ചോദിച്ചു. “ഇപ്പോൾ ആരെല്ലാം ആണ് സെക്യൂരിറ്റി ലഭ്യമാക്കുന്നത് അല്ലെങ്കിൽ ജോലി ഏറ്റെടുക്കാൻ തയ്യാറുള്ളത് എന്നതിന്റെ കുറച്ച് പ്രൊഫൈലുകൾ ഈ ഫയലിൽ ഉണ്ട്. അരമണിക്കൂറോ അതിൽ കുറവോ സമയത്തിന് ഉള്ളിൽ ഇത് പൂർത്തിയാക്കാൻ ശ്രമിക്കുക. എന്നിട്ട് താങ്കൾ കഴിയുന്നതും വേഗം അവിടെ നിന്ന് പുറത്ത് കടക്കുക, മനസ്സിലായോ?” പ്രിയ അവന് ഒരു ഫയൽ കൈമാറി കൊണ്ട് പറഞ്ഞു.

“അൽപ്പം സമയത്തിന് ശേഷം നിങ്ങളെ വീണ്ടും കാണാം,” ആദിത്യൻ അകത്തേക്ക് പോകുമ്പോൾ പ്രിയയോട് പറഞ്ഞു.

അവൻ അകത്തേക്ക് കയറിയപ്പോൾ, മുറി വലത് വശത്തേക്ക് ആണ് തുറന്നിരുന്നത്. ആ മുറിയിൽ ആധിപത്യം പുലർത്തുന്ന ഒരു ഡാൻസ് ഫ്ലോറും ഒരു അറ്റത്ത് ഒരു സ്റ്റേജും വലതുവശത്ത് നീളമുള്ള ചുമരിൽ നീളത്തിൽ ഒരു ബാറും കണ്ടു. അവിടെ ഒരാൾ ഒരു കോഫി ഉണ്ടാക്കി കൊണ്ട് ബാറിന്റെ പുറകിൽ നിൽക്കുന്നത് ആദിത്യന് കാണാൻ കഴിഞ്ഞു.

“ഗുഡ് മോർണിംഗ്,” ആദിത്യൻ പറഞ്ഞു.

“ആദിത്യ വർമ്മ, അല്ലേ?” അയാൾ അവനെ കണ്ടപ്പോൾ ചോദിച്ചു. അയാൾ ഒരു ജീൻസും കറുത്ത ടീഷർട്ടും ആണ് ഇട്ടിരുന്നത്. അയാളുടെ ചെറിയ ബ്രവുൺ മുടി സ്പൈക്ക് ചെയ്ത രീതിയിൽ ആണ് ഉണ്ടായിരുന്നത്. അയാൾക്ക് നല്ല ഉറച്ച ശരീരം ആണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും. അയാൾ അവിടെ നിന്ന് നീങ്ങിയപ്പോൾ അയാളുടെ കൈയ്യിൽ നടക്കാൻ സഹായിക്കുന്ന വടി ആദിത്യൻ കണ്ടു.

“നിങ്ങൾ റോക്കി ആണോ?”

“അതെ, എന്റെ വീട്ടിലേക്ക് സ്വാഗതം.” സ്കോട്ട്‌മാൻ മറുപടി നൽകി. അയാൾ ആദിത്യനെ ബാറിലുള്ള ഒരു സീറ്റിലേക്ക് ഇരിക്കാൻ ക്ഷേണിച്ചു. “താങ്കൾ ഇതിനോടെല്ലാം എങ്ങനെ പൊരുത്തപ്പെടുന്നു?”

“എന്തിനോട് പൊരുത്തപ്പെടുന്നു എന്ന്?”

“ശതകോടീശ്വരൻ ആയത്?”

റോക്കി കോഫി പാത്രം തിരികെ വച്ച് ഒരു ഷോട്ട് സ്കോച്ച് കോഫിയിലേക്ക് ഒഴിച്ച് നിൽകുമ്പോൾ ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അതിനോട് പൊരുത്തപ്പെടാൻ എന്തായാലും കുറച്ച് സമയം എടുക്കും.”

“പ്രിയ താങ്കളുടെ കൂടെ ആണോ ജോലി ചെയ്യുന്നത്?”

“അതെ,” ആദിത്യൻ തലയാട്ടി കൊണ്ട് പറഞ്ഞു. “അവർ എനിക്ക് ഒരു വലിയ സഹായമാണ്.”

“താങ്കൾക്ക് അവരെ വളക്കാൻ താൽ‌പ്പര്യം ഉണ്ടോ, മനുഷ്യാ.” റോക്കി വളരെ ലാഘവത്തോടെ ആദിത്യനോട് ചോദിച്ചു. “അത് പോലെ മികച്ച ശരീരം ഉള്ളവർക്ക് സ്ഥിരമായ ശ്രദ്ധ ആവശ്യമാണ്.”

ആദിത്യൻ ഒന്ന് പുഞ്ചിരിച്ചു, ഷവറിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ട അവളുടെ നഗ്നതയുടെ ചിത്രം ഉടനെ അവന്റെ മനസ്സിലേക്ക് വന്നു, പക്ഷേ രാവിലെ പതിനൊന്ന് മണിക്ക് കോഫിയിൽ വിസ്ക്കി ഒഴിച്ച് കുടിക്കുന്ന ഒരാളോട് അവളെ കുറിച്ച് സംസാരിക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല.

“അപ്പോൾ എവിടെ ആണ് കാര്യം?” ആദിത്യന്റെ അടുത്തേക്ക് ബാറിന് ചുറ്റി നടന്ന് വന്ന് കൊണ്ട് റോക്കി ചോദിച്ചു.

“എന്ത് കാര്യം?”

“സ്‌കോർ?”

“ക്ഷമിക്കണം.” ആദിത്യൻ പറഞ്ഞു. “എനിക്ക് മനസ്സിലായില്ല?”

Leave a Reply

Your email address will not be published. Required fields are marked *