സമീപിക്കാറുണ്ട്….വിശ്വസനീയമായ സോഴ്സ്കളിൽ നിന്നുമുള്ള ഇൻഫർമേഷൻ വച്ച് ആ ഗ്യാങ്ങിലെ ഒരു സ്ത്രീ ഉൾപ്പടെയുള്ള അഞ്ചു പേരെയാണ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്…. but unfortunately ഉന്നതങ്ങളിലെ സ്വാധീനം അവരുടെ രക്ഷയ്ക്കെത്തി….കർണാടക സ്റ്റേറ്റ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവരുടെ immediate റിലീസ്നു വേണ്ടി ഇടപ്പെട്ടു…..ഫലമോ അവരെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ഒഫീഷ്യൽ ആയി റെക്കോർഡ് ചെയ്യുന്നതിന് മുൻപ് തന്നെ അവരെ ‘തെറ്റായ ഇൻഫോർമാഷന്റെ പേരിൽ ഉള്ള അറസ്റ്റ്’ എന്ന പേരിൽ വിട്ടയക്കേണ്ടി വന്നു….പക്ഷെ അതിന് മുൻപ് അന്നവരെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലെ ഒരു സീനിയർ ഓഫീസർ അവരുടെ ഫോട്ടോ സഹിതം അവിടത്തെ ഒരു ലോക്കൽ സായാഹ്നപത്രത്തിൽ വാർത്ത നൽകി….പ്രതികളുടെ ആൾക്കാർ ആ വിവരം അറിഞ്ഞു പത്രവിതരണം തടസ്സപ്പെടുത്തിയപ്പോഴേക്കും പത്രം പലയിടങ്ങളിലും വിതരണം ചെയ്തിരുന്നു……അന്നത്തെ ആ പത്രവാർത്ത ആണ് ഇത്….ഇതിൽ ഈ ഫോട്ടോയിൽ കാണുന്ന പ്രതികളിൽ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ എന്ന് നോക്കൂ……””
രാജശേഖർ ഒരു ന്യൂസ് പേപ്പർ കട്ടിങ്സ് ഞങ്ങൾക്ക് മുൻപിലേക്കു നീക്കി വച്ച് തന്നു….ഒപ്പം ഒരു ഫോട്ടോയും, എന്നിട്ട് പറഞ്ഞു…..
“For more clarification, check this also…..ആ പത്രവാർത്തയിൽ കാണുന്ന ചിത്രത്തിന്റെ ഫോട്ടോ പ്രിന്റ് ആണിത്….””
“”സർ ഇത്…..ഇത് സുദേവൻ അല്ലേ……!!!!!!!!!!!””””
ഫോട്ടോ കണ്ട് ഒരു നിമിഷം സ്തംഭിച്ച് പോയ എന്റെ നാവിൽ നിന്നും പതിഞ്ഞ ശബ്ദത്തോടെയാണ് വാക്കുകൾ പുറത്ത് വന്നത്……പ്രതികളുടെ ഫോട്ടോയിൽ ഇടതു വശത്ത് നിന്നും രണ്ടാമത് നിന്നിരുന്ന ആളെ കണ്ട് ആകെ ഞെട്ടിത്തരിച്ചു പോയി ഞാൻ… ഭദ്രയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും അത് തന്നെയായിരുന്നു….
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത വണ്ണം ടേബിളിൽ ഇരുന്ന ഫോട്ടോ ഭദ്ര കയ്യിലെടുത്ത് അതിലേക്ക് തന്നെ അല്പനേരം നോക്കിയിരുന്നു…എന്നിട്ട് ഒരു പകപ്പോടെ തല തിരിച്ചു എന്നെ നോക്കി…..
കണ്ടത് വിശ്വസിക്കാനാകാത്ത മട്ടിൽ ഇരിക്കുന്ന എന്നെയും ഭദ്രയെയും നോക്കി ഒരു ചെറു ചിരിയോടെ സർ പറഞ്ഞു തുടങ്ങി…..
“Yes, that is him,, സുദേവൻ…..അന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ കൂട്ടത്തിൽ ആയാളും ഉണ്ടായിരുന്നു….നിങ്ങൾ ഈ കാണുന്ന ഫോട്ടോയും അന്നത്തെ ഈ കേസ് ഡീറ്റെയിൽസ് ഒന്നും കർണ്ണാടക സ്റ്റേറ്റ് പോലീസിന്റെ ഒരു ഒഫീഷ്യൽ റെക്കോർഡ്സിലും ഇല്ലാ…..കാരണമെന്തെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ….അന്ന് ആ പത്രവാർത്ത നൽകിയ പോലീസ് ഉദ്യോഗസ്ഥൻ പിന്നെയും unofficial ആയി ആ സെക്സ് റാക്കറ്റിനെ പറ്റി അന്വേഷണം നടത്തിയിരുന്നു…അങ്ങനെ അദ്ദേഹം കണ്ടെത്തിയ ഡീറ്റെയിൽസും മറ്റ് തെളിവുകളുമാണ് ഈ ഫയലിൽ ഉള്ളത്….And this is unrecorded ones….തങ്ങളുടെ പിന്നാലെയുള്ള പോലീസ് ഇൻവെസ്റ്റിഗാഷൻനെപ്പറ്റി വിവരം ലഭിച്ച അവർ ഈ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി അദ്ദേഹത്തെയും വീട്ടുകാരെയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് കേസ് അന്വേഷണത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചത്…ഒപ്പം ഡിപ്പാർട്മെന്റ്ലെ സ്വാധീനം ഉപയോഗിച്ച് അവർ ആളെ സ്ഥലം മാറ്റുകയും ചെയ്തു….അന്ന് ആ കേസിൽ ആ പോലീസ് ഓഫീസറെ അസിസ്സ്റ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്റെ സുഹൃത്താണ്…. സുദേവന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞപ്പോൾ പുള്ളിക്കാരനാണ് എനിക്ക് ഈ കേസ് ഡീറ്റെയിൽസ് എല്ലാം സംഘടിപ്പിച്ച് തന്നത്……ഇത് വരെയുള്ള അന്വേഷണത്തിൽ നിന്നും മനസ്സിലായത് വച്ച് നോക്കിയാൽ,,കഴിഞ്ഞ നാല് വർഷമായി സുദേവൻ ഈ സെക്സ് റാക്കറ്റിൽ പ്രവർത്തിച്ചിരുന്നതായി തെളിവുകൾ ഉണ്ട്….അന്ന് വിവാഹത്തിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്നും എത്തി എന്ന് പറയപ്പെടുന്ന സുദേവന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും ഞങ്ങൾ അന്വേഷണം നടത്തിയിരുന്നു….അവരും ഈ സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്താൻ കഴിഞ്ഞു…..ഈ സംഘത്തിൽപ്പെട്ടവർക്കിടയിൽ തന്നെ പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്…ഗ്രൂപ്പ് തിരിഞ്ഞ് അവർ തമ്മിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്……അങ്ങനെയുള്ള ഒരു ഗ്യാങ് വാറിന്റെ ഇരയായിരിക്കാം സുദേവനും…….മറ്റൊരു കാര്യം എന്തെന്നാൽ, സുദേവൻ വർക്ക് ചെയ്തിരുന്നു എന്ന് പറയപ്പെടുന്ന കമ്പനി, അയാളെ നിലവിൽ സസ്പെൻസ് ചെയ്തിരിക്കുകയായിരുന്നു….ഒരു ലേഡി സബോർഡിനേറ്റ്നോട് മിസ്ബീഹെവ് ചെയ്ത കുറ്റത്തിന്………”””