❤️അനന്തഭദ്രം 6❤️ [രാജാ]

Posted by

ആദ്യമായി കാണുന്നത് തന്നെ ഇന്നലെ ഹോസ്പിറ്റലിൽ വച്ച് അദ്ദേഹത്തിന്റെ ഡെഡ് ബോഡിയാണ്…..ആ കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ലന്ന് ഇതിലും വ്യക്തമാക്കാൻ എനിക്കറിയില്ല….എന്തായാലും അന്വേഷണം നടക്കുകയല്ലേ….സത്യമെന്താന്ന് കാലം തെളിയിക്കട്ടെ….ഏത് അന്വേഷണവുമായും സഹകരിക്കാൻ ഞാൻ തയ്യാറാണ്….എന്റെ നിരപരാധിത്വം തെളിയിക്കപ്പെടേണ്ടത് എന്റെയും കൂടി ആവശ്യമാണല്ലോ….””

എസ് ഐ ചോദിക്കുന്നത് കേട്ട് ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന ഭദ്രയെ കണ്ടതോടെ എന്റെ കലി ഇരട്ടിച്ചെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഇടയ്ക്ക് അവളെയൊന്നു നോക്കികൊണ്ട് പോലീസുദ്യോഗസ്ഥരോട് പറഞ്ഞു നിർത്തി…..

 

” പക്ഷെ സർ ഇയാൾ…..””

 

 

 

“See ഭദ്ര,, ഞാൻ പറഞ്ഞല്ലോ നിങ്ങളുടേത്‌ വെറും സ്വാഭാവികമായ സംശയം മാത്രമാണ്….we can understand that…പക്ഷെ
എന്തിനും വിശ്വസിനീയമായ തെളിവുകൾ വേണ്ടേ…..be very frank, സുദേവന്റെ മിസ്സിംഗ്‌ കേസിന്റെ അന്വേഷണം നടക്കുന്ന സമയം തൊട്ടേ Mr അനന്തകൃഷ്ണൻ ഞങ്ങളുടെ സസ്‌പെക്ട് ലിസ്റ്റിൽ ഉള്ള ഒരാളാണ്….നിങ്ങൾക്കുണ്ടായ അതെ സ്വാഭാവികമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ തന്നെ….We were secretly watching him….പക്ഷെ ഇത് വരെയുള്ള ഇൻവെസ്റ്റിഗേഷനിൽ നിന്നും യാതൊരു തെളിവുകളും ഇയാൾക്കെതിരെ ലഭിച്ചിട്ടില്ല….
So obviously, We can’t consider him like a culprit till now due to the absence of material evidence….I hope you understand what I meant…”

പെട്ടന്ന് എന്തോ പറയാൻ തുടങ്ങി മടിച്ചു നിന്ന ഭദ്രയെ തടഞ്ഞു കൊണ്ടാണ് സി ഐ അത് പറഞ്ഞത്…

 

“Ok..that’s all for now….നിങ്ങൾക്കിപ്പോൾ പോകാം….എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ ഇനിയും വിളിപ്പിക്കും….””

എന്തോ സി ഐ യുമായി സംസാരിച്ചതിനു ശേഷം എസ് ഐ ഞങ്ങൾക്ക് പോകാൻ അനുവാദം നൽകി….

അങ്ങനെ അവരോടു പറഞ്ഞതിനു ശേഷം ഞാനും ഭദ്രയും പുറത്തിറങ്ങി…എനിക്ക് മുന്നേ ഭദ്ര ഓഫീസിന്റെ മുന്നിലെ സ്റ്റെപ് ഇറങ്ങി നടന്നു…

“”ആ പോലീസുകാരുടെ മുന്നില് എന്നെക്കുറിച്ച് ഇല്ലാത്തത് ഓരോന്ന് പറഞ്ഞു കൊടുത്ത്‌ എന്നെ വെള്ളം കുടിപ്പിച്ചിട്ട് പോണത് നോക്ക് ഭദ്രകാളി….അവളുടെ മൂലം നോക്കി ഒറ്റ ചവിട്ട് വച്ച് കൊടുക്കാനാ തോന്നണ് ഇപ്പൊ….ആദ്യമായി പ്രേമം തോന്നിയ ഒരു മൊതലിനെ കണ്ടില്ലേ….ഈ യക്ഷി എന്റെ ജീവിതം തുലയ്ക്കോ…. “”

ഭദ്രയുടെ പിന്നാലെ നടക്കവേ ഞാൻ പതിയെ മുറുമുറുത്തു…..പെട്ടന്ന് നടത്തം നിർത്തി എന്നെയവൾ തിരിഞ്ഞു രൂക്ഷമായി നോക്കി കൊണ്ട് നിന്നു…

‘മാരണം..ഞാൻ പറഞ്ഞത് കേട്ടുന്ന് തോന്നുന്നു….?? ആ കേട്ടാലെന്താ… എനിക്കൊരു മൈ*&#മില്ല…’

മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ മൈൻഡ് ചെയ്യാതെ ഞാൻ കാറിനടുത്തേക്ക് നടന്നു…..
അവളോട് നല്ല കലി ഉണ്ടെങ്കിലും പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് ഒരു സീൻ ക്രീയേറ്റ് ചെയ്യുന്നത് ബുദ്ധിയല്ലാത്തതിനാൽ ഞാൻ അതിനു മുതിർന്നില്ല….

കാർ സ്റ്റാർട്ട്‌ ചെയ്തിട്ടും കയറാൻ മടിച്ചെന്ന പോലെ പുറത്തു തന്നെ നിൽക്കുകയായിരുന്നു ഭദ്ര……

Leave a Reply

Your email address will not be published. Required fields are marked *