ഗൗരീനാദം 5 [അണലി]

Posted by

‘അയാളെ പോലീസ് ഉപദ്രവിക്കും, എനിക്കും ഇവൾക്കും അതിയാൻ മാത്രമേ ഉള്ളൂ ‘ അടുത്ത് നിന്ന ഗൗരിയെ ചേർത്ത് പിടിച്ചു അവളുടെ അമ്മ പറഞ്ഞു.
ഗൗരി കരയുകയാണ്, അവളുടെ കണ്ണുനീർ എൻറെ ഹൃദയത്തിൽ ആസിഡ് മഴ പോലെ വീഴുന്നു..
‘പാവങ്ങൾ അല്ലെ ഇച്ചായ, എന്തേലും ചെയ്തു കൊടുക്ക്‌ ‘ എൻറെ അമ്മ പതുക്കെ പറഞ്ഞു.
‘ നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചോ? അവളുടെ ഒരു വക്കാലത്തു ‘ അച്ഛൻ അമ്മയോട് മുഖം കടുപ്പിച്ചു പറഞ്ഞു.
‘അച്ഛാ ഒന്ന് സ്റ്റേഷനിലോട്ട് വിളിക്ക് ‘ ഞാൻ ഇടയിൽ കേറി പറഞ്ഞു..
അപ്പൻ എന്നെ ഒന്ന് നോക്കി ആന്റണി ചേട്ടനോട് പറഞ്ഞു,
‘ ടാ നിന്റെ കൈയിൽ പുതിയ സി.ഐ ടെ നമ്പർ ഉണ്ടേൽ ഒന്ന് വിളിച്ചു കാര്യം തിരക്ക്’
ആന്റണി ചേട്ടൻ ഉടൻ തന്നെ ഫോൺ എടുത്തു വെളിയിലോട്ടു പോയി 2 മിനിറ്റ് കഴിഞ്ഞ് അകത്തു വന്നു പറഞ്ഞു..
‘ പണം തട്ടിപ്പ് കേശാ, പലിശ കമ്പിനിയിൽ കാശ് നിഷേപിച്ച കൊറേ പേര് പരാതി നൽകി എന്ന് ‘
‘മൊതലാളി അദ്ദേഹം അങ്ങനെ ഒന്നും ചെയ്‌വേല, ആരോ ചതിച്ചതാ. എങ്ങേനെലും ഒന്ന് ഇറക്കി തരണം ‘ അവളുടെ അമ്മ കൈ കൂപ്പി പറഞ്ഞു..
‘പ്ഫാ… കണ്ട കള്ളനും ഇരപക്കും എക്കെ കഞ്ഞി വെക്കൽ ആണല്ലോ എൻറെ പണി’ അതും പറഞ്ഞു സോഫയിൽ നിന്ന് ചാടി എഴുനേറ്റ് മുണ്ടും മടക്കി ഉടുത്തു റൂമിലേക്ക്‌ പോയി..
ഞാൻ ഗൗരിയുടെ കണ്ണിൽ ഒന്ന് നോക്കി, അവൾ നിസ്സഹായ നോട്ടം എനിക്ക് സമ്മാനിച്ചു..
ഞാൻ ഓടി അടുക്കളയിൽ പോയി വണ്ടിയുടെ ചാവി എടുത്തു വന്നു, അവർ തിരിച്ചു പോകാൻ തുടങ്ങുവാണ്.
ഞാൻ അവരെ വിളിച്ചു വണ്ടിയിൽ കേറ്റി, ഗേറ്റ് കടന്ന് സ്റ്റേഷൻ ലക്ഷ്യം ആക്കി നീങ്ങി..
പോലീസ് സ്റ്റേഷൻ എത്തിയപ്പോൾ ആണ് എനിക്ക് സ്വായബോധം വന്നത്, ജെന വിളിച്ചപ്പോൾ ഞാൻ ഫോൺ റൂമിൽ ഇട്ടിട്ടാണ് പോന്നത്.. വേഷം ആണേൽ ഒരു നരച്ച നീല ബനിയനും, ജീൻസ് ത്രീ ഫൗർത്തും, സ്റ്റേഷനിൽ പുതിയ സി.ഐ ആണ്.
ഞങ്ങൾ സ്റ്റേഷനിൽ എത്തി, അകത്തു കേറി ആദ്യം കണ്ട പോലീസ് കാരനോട് സി.ഐ യുടെ റൂം ചോദിച്ചു.
ഒരു ക്യാബിൻ കാണിച്ച് കാര്യം തിരക്കി എങ്കിലും ഒന്നും പറയാതെ ഞാൻ ക്യാബിനിൽ ചെന്നു.
ഫോണിൽ യൂ ട്യൂബ് വീഡിയോ കണ്ടു കൊണ്ടിരുന്ന പുള്ളി വീഡിയോ പോസ് ചെയ്ത ശേഷം എന്നെ നോക്കി..
‘ഞങ്ങൾ ആ പണ തട്ടിപ്പ് കേശിൽ പിടിച്ച ആളെ കൊണ്ടു പോകാൻ വന്നതാ ‘ ഞാൻ പറഞ്ഞു.
പുള്ളി എന്നെ ഒന്ന് അടു മുടി നോക്കി തൊപ്പി എടുത്ത് വെച്ചു ചോദിച്ചു
‘ഇത് നിന്റെ അമ്മായി അച്ഛന്റെ തറവാട് ആണെന്ന് വിചാരിച്ചോ’
‘ഞാൻ കൊണ്ടേ പോകാത്തൊള്ളൂ ‘ ഞാൻ പറഞ്ഞു..
‘ നീ കൊണ്ടിട്ടെ പോകാത്തൊള്ളൂ ‘ പുള്ളി എഴുനേറ്റു മേശയിൽ ഇടിച്ചു കൊണ്ടു പറഞ്ഞു..
ഉച്ച കേട്ട് ഒരു പോലീസുകാരൻ ഓടി വന്നു. എന്നെ ഒന്ന് നോക്കിയിട്ട് അയാൾ ഓടി പോയി സി.ഐ ടെ അടുത്ത് എന്തോ പറഞ്ഞു.
സി.ഐ തൊപ്പി ഊഴി വെച്ചിട്ട് എൻറെ അടുത്തോട്ടു നടന്നു കൊണ്ട് ചോദിച്ചു..
‘ജെയിംസ് സാമൂൽ സാറിന്റെ മോൻ ആണല്ലേ ‘.
‘ ജെയിംസ് സാമൂൽ എൻറെ അപ്പനാ ‘ ഞാൻ പുള്ളിയെ നോക്കി പറഞ്ഞു..
‘ ഉഷിരൻ തന്നെ, അല്ലേലും പുലി മടയിൽ പൂച്ച കുട്ടി പിറകില്ലല്ലോ ‘ അതും പറഞ്ഞ് പുള്ളി എൻറെ തോളിൽ കൈ ഇട്ടു ക്യാബിനു വെളിയിൽ എത്തി.
കണക്കു എഴുതുന്ന ആളെ നോക്കി എൻറെ തോളിൽ ഒന്ന് തട്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *