ഗൗരീനാദം 5 [അണലി]

Posted by

ഗൗരീനാദം 5

Gaurinadam Part 5 | Author : Anali | Previous Part

 

അടുത്ത പാർട്ടിൽ തുണ്ട് ഉണ്ട്, എൻറെ വാക്കാണ്.. ഇതിൽ കൂടി ഒന്ന് തുണ്ട് ഇല്ലാതെ അഡ്ജസ്റ്റ് ചെയ്യണം..
എന്ന് സ്വന്തം അണലി….വീട്ടിൽ എത്തി ഇറങ്ങിയപ്പോൾ അവൾ ഒരു താങ്ക്യൂ പറഞ്ഞു അകന് പോയി…
പിന്നെ ഉള്ള എല്ലാ ദിവസവും ഓരോരോ കാരണം ഉണ്ടാക്കി ഞാൻ അവളുടെ മുന്നിൽ ചെന്നു പെട്ടു, അറിഞ്ഞോണ്ട് തന്നെ അവളെ അവഗണിച്ചു..
അങ്ങനെ ഓണം എത്തി..

ഓണത്തിന് എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിൽ ഒരു ഉൽത്സവം ആണ്..
പതിവ് പോലെ തന്നെ സ്ത്രീ ജെനങ്ങൾ എല്ലാം കുക്കിംഗ്‌ ചെയ്തപ്പോൾ ഞാനും, സിയാസും അവന്റെ ബൈക്കിൽ അല്പം മാറി തോട്ടത്തിൽ പോയി ഓരോ ചെറുത്‌ വീശി…
‘ചേട്ടായിക്കു ഗൗരിയെ ഇഷ്ടം ആണല്ലേ ‘ അവൻ ചോദിച്ചു..
‘ആര് പറഞ്ഞു? ‘ ഞാൻ ചോദിച്ചു
‘കണ്ണുള്ളവൻ കാണുന്നു ‘ അതും പറഞ്ഞു അവൻ ഒരു പുഞ്ചിരി തൂകി വണ്ടി സ്റ്റാർട്ട്‌ ചെയ്തു, ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ആന്റണി ചേട്ടനും മറ്റുള്ളവരും ഇല ഇട്ട് നിലത്തു ഇരുപ്പു ഉറപ്പിച്ചിരുന്നു..
‘ തഗ് ലൈഫ് കാണണോ ‘ എല്ലാരും നിലത്തു ഇരിക്കുമ്പോൾ ഒറ്റക്കു ഡയനിങ് ടേബിളിൽ ഇരിക്കുന്ന അപ്പനെ കാണിച്ചു സിയാസ് എന്നോട് പറഞ്ഞു..
ഞാൻ ഒന്ന് ചിരിച്ചു..
ഞങ്ങളും പോയി നിരയായി ഇരുന്ന ആളുകൾക്കു ഇടക്ക് ഇരുന്നു.
നമ്മുടെ ബിജു മേനോൻ കുഞ്ഞിരാമായണത്തിൽ പറഞ്ഞ പോലെ പിന്നെ തോരൻ വന്നു, കാളൻ വന്നു, ഓലൻ വന്നു, അവിയല് വന്നു….
അവസാനം ഏത്തക്ക ചിപ്സും കൊണ്ട് എൻറെ ഗൗരിയും വന്നു, അവൾ ഒന്ന് എന്നെ നോക്കിയിട്ട് ചിപ്സ് എൻറെ ഇലയുടെ ഒരു അരികിൽ വെച്ച് മുന്നോട്ടു നീങ്ങി..
സിയാസ് എൻറെ ഇലയിലോട്ടു നോക്കി , കാര്യം പെട്ടന്ന് തന്നെ എനിക്ക് കത്തി..
എൻറെ ഇലയിൽ ബാക്കി എല്ലാവർക്കും കൊടുത്തത്തിലും കൂടുതൽ ഏത്തക്ക ചിപ്സ് കിടപ്പുണ്ട്, പക്ഷെ ഞാൻ ഏത്തക്ക ചിപ്സ് തിന്നതില്ല… പുല്ല് അവൾ വെല്ലോം ചക്കരപേരട്ടി വിളമ്പിയാൽ മതിയാരുന്നു എന്നോർത്ത് ഞാൻ എൻറെ പ്രിയംവത നല്കിയ ഏത്തക്ക ചിപ്പസ്‌ വാരി സിയാസിന്റെ ഇലയിൽ ഇട്ടു.
അവൾ അത് കണ്ടു, അവളുടെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു എന്ന് തോനുന്നു… ദൈവമേ ഞാൻ എങ്ങനാണ് ഇതൊന്നു ഇവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നെ.. എനിക്ക് ഏത്തക്ക ചിപ്സ് ഇഷ്ടം ഇല്ല കൊച്ചേ…

ദിവസങ്ങൾ കടന്നു പോയി…
ഒരു തണുപ്പുള്ള സന്ധ്യക്ക്‌ 2 ചെറുത്‌ വീശി കട്ടിലിൽ ഹെഡ് ഫോണും വെച്ച് പാട്ടും കേട്ടു കിടന്നപ്പോൾ ആണ് ജനയുടെ കാൾ വന്നത്.. ഞാൻ എടുത്തു..
‘ഏട്ടൻ പെട്ടന്ന് താഴോട്ട് വന്നേ ‘..
അതും പറഞ്ഞു കാൾ കട്ട്‌ ആയി..
ഞാൻ മെല്ലെ ചാടി തുള്ളി രണ്ടാം നില എത്തിയപ്പോൾ അച്ഛന്റെ സ്വരം കേൾക്കാം.
ഇറങ്ങി ചെന്ന ഞാൻ കണ്ടത് മഴയിൽ കുളിച്ചു നിൽക്കുന്ന ഗൗരിയേം, അവളുടെ അമ്മയെയും ആണ്.
‘മൊതലാളി ഞങ്ങള് വേറേ ആരോട് സഹായം ചോദിക്കാനാ ‘ അവളുടെ അമ്മ പറഞ്ഞു കണ്ണ് സാരി തുമ്പിൽ തുടച്ചു..
‘സഹായിക്കാൻ ആള് ഇല്ലാത്തൊരെ എക്കെ സഹായിക്കാൻ ഞാൻ ആര് ഉടയ തമ്പുരാനോ ‘ അച്ഛൻ ഉറക്കെ ചോദിച്ചു..
ഞാൻ ഹരിത ആന്റിയുടെ ചെവിയിൽ കാര്യം തിരക്കി..
‘പുള്ളികാരിടെ കെട്ടിയോനെ പോലീസ് പിടിച്ചു, എന്തോ പണം തട്ടിച്ചെന്നും പറഞ്ഞു ‘ ഹരിത ആന്റി മൊഴിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *