മൂക്കിലൂടെ രക്തം ചുണ്ടിലേക്ക് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു..
‘വിടെടാ ‘ അവൻ വീണ്ടും ഗാർച്ഛിച്ചു കൊണ്ട് എൻറെ കോളറിൽ പിടിച്ചു പുറകോട്ടു തള്ളി…
ജെന കരഞ്ഞോണ്ട് അവന്റെ കൈ എൻറെ കോളറിൽ നിന്ന് വിടിപ്പിക്കാൻ നോക്കി.
അവൻ എന്നെ തള്ളിക്കൊണ്ട് പോയി പുറകിലെ കൽ ഭിത്തിയിൽ ചേർത്ത് നിർത്തി.
കോളറിൽ നിന്ന് അയഞ്ഞ മുഷ്ടി വീണ്ടും മൂക്കിന്റെ അടുത്ത് കൊണ്ടുവന്നു അവൻ അലറി ‘വിടെടാ നായിന്റെ മോനെ ‘
എൻറെ ഉള്ളിൽ കോപം ഇറച്ചു കേറി, പക്ഷെ മനസ്സ് പറഞ്ഞു ഇവിടെ ശക്തി അല്ല ബുദ്ധി ആണ് ഉപയോഗിക്കേണ്ടത്,
ഞാൻ വിട്ടില്ല.
അവൻ വീണ്ടും ഇടിക്കാൻ ഒരുങ്ങി
‘സിയാസ്’ റുബന്റെ ഒച്ച അവിടെ മുഴങ്ങി…
ഞങ്ങൾ കൈകൾ വിട്ടു അല്പം മാറി നിന്നു.
‘റുബൻ ചേട്ടായി ഇവൻ ആണ് പ്രശ്നം ഉണ്ടാക്കിയെ’ മോനിഷ ഓടി റുബന്റെ അടുത്ത് ചെന്ന് പറഞ്ഞു.
‘പോടി’ റുബന്റെ ആട്ടിനു അവൾ രണ്ട് സ്റ്റെപ് പുറകിൽ പോയി.
‘സിയാസ് നീ വീട്ടിൽ പൊക്കോ, മതി നിന്റെ പെരുനാൾ കൂടൽ എക്കെ ‘ റുബൻ പറഞ്ഞപ്പോൾ സിയാസ് ബൈക്ക് സ്റ്റാർട്ട് ആക്കി എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് മുൻപോട്ടു നീങ്ങി.
‘നിന്റെ മൂക്ക് പൊട്ടിയല്ലോ, ചുകര വരുന്നുണ്ട്. കാറിൽ ഫസ്റ്റ് എയ്ഡ് കാണും വാ ‘ പറഞ്ഞിട്ട് റുബൻ മുൻപോട്ടു നടന്നപ്പോൾ ഞാനും ജനയും പുറകെ നടന്നു.
‘മോനിഷ നിന്നെ കോളേജിൽ പഠിച്ചപ്പോളെ ഞാൻ കൊറേ തവണ വാൺ ചെയ്തതാ പല കാര്യങ്ങൾക്കും ‘ റുബൻ പറഞ്ഞിട്ട് മുൻപോട്ടു നീങ്ങി…പാഠം 3 – ചിത്രശലഭം
ഞാൻ ജെറിയുടെ മൂക്കിൽ കാറിൽ ഇരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഒരു ഓയിട്മെന്റ് പുരട്ടി കൊണ്ടിരിക്കുബോൾ ആണ് ജെന ആരെയോ കൈ പൊക്കി കാണിക്കുന്നത് കണ്ടത്…. അത് അമല ആരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി.
അവളുടെ അടുത്തേക്ക് ഗൗരി നടന്നു വന്നു..
എന്നെ കണ്ടപ്പോൾ അവൾ ജനയെ കൈക്കു പിടിച്ചു മാറ്റി നിർത്തി എന്തെക്കെയോ പറഞ്ഞു..
ജെറിടെ മൂക്ക് നല്ല പോലെ രക്തം തള്ളുന്നുണ്ട്, എന്ത് ഇടിയാ സിയാസ് കൊടുതെ, അവന്റെ മൂക്കിൽ മരുന്ന് വെച്ച് കഴിഞ്ഞപ്പോൾ ഞാൻ ജനയെ വിളിച്ചു.
അവൾക്കൊപ്പം ഗൗരിയും അടുത്ത് വരും എന്ന് വിചാരിച്ച എനിക്ക് തെറ്റി, ഗൗരി ജനയോടു യാത്ര പറഞ്ഞു തിരിച്ചു പോയി.
‘ഏതാടി അവൾ ‘ ഞാൻ ജനയോടു ചോദിച്ചു..
‘അത് ഗൗരിയാ ചേട്ടായി…. നമ്മുടെ എസ്റ്റേറ്റിൽ അക്കൗണ്ടന്റ് ആയിട്ട് വന്ന സരിത ചേച്ചിടെ മകൾ ആണ്. നമ്മുടെ ആന്റണി ചേട്ടന് താമസിക്കാൻ കൊടുത്ത വീടിന്റെ അടുത്ത് ഉള്ള ഔട്ട്ഹൗസിൽ ആണ് താമസം…
എന്റൊപ്പം ആണ് കോളേജിൽ പഠികുന്നെ’..
‘അഹ് പെണ്ണിന് അഹങ്കാരം ലേശം കൂടുതലാ ‘
ഞാൻ മനസ്സിൽ ജനയോടു നന്ദി പറഞ്ഞ് കൊണ്ട് പുച്ച ഭാവത്തിൽ ഉരുവിട്ടു.
‘പാവം കൊച്ചാ ചേട്ടായി ‘ ജെന പറഞ്ഞു…
എൻറെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടിട്ടു….
അത് ജെറി കണ്ടെന്നു തോനുന്നു…
അടുത്ത ദിവസം ഞാൻ നല്ല ലേറ്റ് ആയി ആണ് എഴുന്നേറ്റത്.
ഇന്ന് അവളെ എന്തായാലും കാണണം പറ്റിയാൽ മിണ്ടണം, ഞാൻ ഓർത്തു..
ജനാലയിലൂടെ മിറ്റത്തു നോക്കിയപ്പോൾ സിയാസ് ഗാർഡൻ ബെഞ്ചിൽ കാലുമ്മേൽ കാലും വെച്ച് ഇരുപ്പുണ്ട്, ജെന അവന്റെ തോളിൽ കൈ വെച്ച് ബെഞ്ചിന്റെ ഹാൻഡിൽ ബാറിൽ ഇരുപ്പുണ്ട്… രണ്ട് പേരും കോളേജ്യൂ