ഗൗരീനാദം 3 [അണലി]

Posted by

ഞങ്ങള് ഫൈനൽ ഇയർ പഠിക്കുമ്പോൾ ആണ് സിയാസ് ഫസ്റ്റ് ഇയർ ചേർന്നത്, അന്ന് മുതൽ മുഷിഞ്ഞ കുപ്പായം മാറുന്ന വേഗതിയിൽ ആണ് അവൻ പെണ്ണ് മാറുന്നത്.
ആദ്യം ഈ പെണ്പിള്ളേരോട് ദയവു തോന്നി പക്ഷെ പിന്നെ മനസ്സിലായി ഇവന്റെ സ്വാഭാവം എല്ലാം അറിഞ്ഞിട്ടു ആണ് ഇവർ ഇവനെ ഇഷ്ടപെടുന്നത് എന്ന്. പണത്തിനും, അവന്റെ സൗന്ദര്യത്തിനും അവർ അറിഞ്ഞോണ്ട് പറ്റിക്കപെട്ടു കൊടുക്കുന്നു.
ഈ കാര്യത്തിൽ റുബൻ ഡീസന്റ് ആരുന്നു….
പല പെണുങ്ങളും അടുക്കാൻ ശ്രെമിച്ചെങ്കിലും അതെല്ലാം അവൻ നുളയിലെ നുള്ളി കളഞ്ഞു…..
അത് തന്നെ ആണ് റുബനെ എൻറെ എനിമി നമ്പർ 1 ആകുന്നത്, ഒരു വീയ്ക്നെസ്സും അവനില്ല എന്നോർത്തപ്പോൾ ഒരു നിസ്സഹായത എനിക്ക് തോന്നി. മദ്യപാനം ആണ് ഒരൊറ്റ നെഗറ്റീവ്, പക്ഷെ അവൻ അതിന് അടിമ അല്ല….
ജെന നടന്നു വരുന്നത് ഞാൻ അപ്പോൾ ആണ് ശ്രദ്ധിച്ചത്.
അവൾ എൻറെ അടുത്ത് വന്നു ചോദിച്ചു
‘ആ പെണ്ണ് സിയാസിന്റെ ബൈക്കിൽ ആണോ വന്നേ’
ഞാൻ അതെ എന്ന് തല ആട്ടി.
‘ഒന്നു നിന്നെ’ അവൾ ഞങ്ങൾക്ക് മുഖം തരാതെ നടന്ന പെണ്ണിനെ വിളിച്ചു.
അവൾ നിന്നപ്പോൾ ജെന അങ്ങോട്ട്‌ നടന്നു, അവൾക്കു നേരെ നിന്ന് എന്തോ സംസാരിക്കുക ആണ്..
അവരുടെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ ഒന്ന് പകച്ചെങ്കിലും ഇതാണ് സിയാസിനെ നാറ്റിക്കാൻ പറ്റിയ അവസരം എന്ന് എനിക്ക് മനസ്സിലായി…
ഞാൻ ഫോൺ എടുത്തു റുബനെ വിളിച്ചു പെട്ടന്ന് എൻട്രൻസിലോട്ട് വരാൻ പറഞ്ഞു അവരുടെ അടുത്തേക്കു നടന്നു…..
‘നീ ഞങ്ങളുടെ ജൂനിയർ ആണ് പെണ്ണെ, കെടന്നു തുള്ളാതെ’
‘നിനക്ക് കൂലി എങ്ങനെ ആടി, എൻറെ ചേട്ടന്റെ കൂടെ നടക്കുന്നതിനു ‘
‘നീ ഇവന് കൊടുക്കുന്നതിലും കൂടുതൽ ആണ് ‘ അവിടെ ചെന്ന എന്നെ നോക്കി പറഞ്ഞപ്പോളേക്കും അവളുടെ മുഖത്തു ജനയുടെ കൈ വീണിരുന്നു ….
അവൾ ഒന്ന് പതറി എങ്കിലും ഞാൻ പ്രതീക്ഷിച്ച പോലെ തിരിച്ചും കൈ വീശി, ഞാൻ ആ അടി ജനയുടെ മുഖത്തു വീഴുന്നതിനു മുൻപ് തന്നെ എൻറെ കൈ വെച്ച് ഇങ്ങു സ്വീകരിച്ചു….
ആ അടി എൻറെ കൈയിൽ കൊണ്ടു എന്ന് കണ്ട ജെന അവളുടെ മുടി കുത്തിനു പിടിച്ചു.
ബഹളം കണ്ട് സിയാസ് വണ്ടി കറക്കി തിരിച്ചു പാഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു…
‘ മോനിഷ മതി വാ ‘ എന്ന് പറഞ്ഞു ആ പെണ്ണിനെ പിടിച്ചു മാറ്റി..
ഞാൻ ജനയെ കൈക്കു പിടിച്ചു വലിച്ചു മാറ്റി…
‘അവൾ എന്നെ തല്ലി…. ദിസ്‌ ബിച്ച് ‘ മോനിഷ ജനയുടെ നേരെ കൈ ചൂണ്ടി പറഞ്ഞു…
‘എന്തുവാ ജെന ഇതു ‘ സിയാസ് ചോദിച്ചു.
‘നാട്ടുകാര് ഓരോന്ന് പറയുമ്പോൾ തൊലി ഉരിഞ്ഞു പോകുവാണ്, കോളേജിൽ എല്ലാം ചേട്ടായിടെ ലീലകൾ ആണ് ഇപ്പോൾ സംസാര വിഷയം ‘ ജെനി സിയസിനോട് പറഞ്ഞു…
‘മതി ജെന, ആള്ക്കാര് കേൾക്കും ‘ സിയാസ് ചൂണ്ടു വിരൽ ചുണ്ടിൽ വെച്ച് പറഞ്ഞു…
‘ നാണമില്ലേ ചേട്ടായി ഈ വേശികളെ എക്കെ കൊണ്ടു നടക്കാൻ ‘
ജെന അത് പറഞ്ഞു തീർന്നതും സിയാസ് ഓടി വന്നു അവൾക്കു നേരെ വലം കൈ വീശി.
ഞാൻ ആ കൈയിൽ കേറി പിടിച്ചു. കണ്ണ് അടച്ച ജെന എന്താ അടി ലേറ്റ് ആകുന്നെ എന്ന് നോക്കിയപ്പോൾ അവളുടെ മുഖത്തിന്നു ഒരു ഇഞ്ച് അകലെ വന്ന് നിൽക്കുന്ന അവന്റെ കൈ ആണ്.
‘കൈ വിടെടാ പട്ടി ‘ സിയാസ് എൻറെ നേരെ നോക്കി പറഞ്ഞു….
‘ഇല്ല ‘ ഞാൻ അവനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *