പ്രാണേശ്വരി 10 [പ്രൊഫസർ]

Posted by

പ്രാണേശ്വരി 10

Praneswari Part 10 | Author : Professor | Previous Part

എന്റെ ദേഷ്യം കണ്ട് ചിരിക്കുന്ന മാളുവിനെ ഒന്നുകൂടി നോക്കിപ്പേടിപ്പിച്ചിട്ട് ഞാൻ ലച്ചുവിനെ സമാധാനിപ്പിക്കാൻ കോളേജിനുള്ളിലേക്കു നടന്നു.കോളേജിന് ഉള്ളിൽ ചെന്നിട്ടും കണ്ണ് പോകുന്നത് നല്ല സെറ്റുസാരി ഉടുത്തു വന്നിരിക്കുന്ന കുട്ടികളിലേക്കാണ്. കണ്ണെടുക്കാൻ തോന്നുന്നില്ല ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ… പെട്ടന്ന് ലച്ചുവിന്റെ ആ ഉണ്ടക്കണ്ണ് ഉരുട്ടിയുള്ള നോട്ടം മനസ്സിലേക്ക് വന്നതും ഈ നോട്ടം മതിയാക്കി ഞാൻ ലച്ചുവിനെ തിരക്കി മുകളിലേക്ക് പോയി

ഞാൻ അവളെ തിരക്കി വരും എന്ന് അവൾക്കുറപ്പാണല്ലോ… ഞങ്ങൾ എന്നും കാണുന്ന സ്ഥലത്ത് തന്നെ നിൽപ്പുണ്ട് ആൾ. ഞാൻ സ്റ്റെപ് കയറി വരുന്നത് കണ്ടതും അവൾ പെട്ടന്ന് തന്നെ ചുണ്ട് കോട്ടിക്കൊണ്ട് മുഖം തിരിച്ചു. ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് പക്ഷെ ഇപ്പൊ ചിരി ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള ഓർമ വന്നപ്പോൾ ആ ചിരി മനസ്സിൽ തന്നെ ഒതുക്കി….

ഞാൻ പതിയെ നടന്നു അവളുടെ അടുത്തെത്തി. ഞാൻ എത്തിയെന്ന് അവൾക്കും മനസ്സിലായി പക്ഷെ ആൾ നല്ല കലിപ്പിൽ തന്നെ നിൽക്കുകയാണ് . എന്തെങ്കിലും ചെയ്ത് ആ കലിപ്പ് മാറ്റിയില്ലെങ്കിൽ നല്ലൊരു ദിവസമായിട്ടു എല്ലാം കുളമാകും.

“ലച്ചൂസേ… ”

ഞാൻ എന്നും അവളെ അങ്ങനെ വിളിക്കുമ്പോൾ അവൾക്കൊരു സന്തോഷവും നാണവും വരുന്നതാണ് . പക്ഷെ ഇന്ന് പെണ്ണ് മുഖത്തേക്ക് നോക്കുന്നത് പോലുമില്ല

“ലച്ചൂ… അവൾ ചുമ്മാ നമ്മളെ തമ്മിൽ തല്ലിക്കാൻ പറയുന്നതാ… ഞാൻ നിന്നെയല്ലാതെ വേറെ പെണ്ണിനെ നോക്കും എന്ന് തോന്നുന്നുണ്ടോ… ”

അത് പറഞ്ഞപ്പോൾ അവൾ നോട്ടം പതിയെ എന്റെ മുഖത്തേക്കാക്കി പക്ഷെ ഇപ്പോളും ആ ദേഷ്യം അങ്ങനെ തന്നെയുണ്ട്…

“നല്ലൊരു ദിവസമായിട്ടു വെറുതെ പിണങ്ങല്ലേ…”

“നിനക്ക് എന്തും കാണിക്കാം… എനിക്ക് അതൊന്നും കണ്ടു ദേഷ്യം വരാൻ പാടില്ലേ… ”

“അതിന് ഞാൻ എന്ത് ചെയ്തു എന്നാ… ”

“ദേ… നീ ചുമ്മാ ഉരുണ്ടു കളിക്കണ്ട… ഞാൻ എല്ലാം കണ്ടതാ… ”

“എന്ത് കണ്ടൂന്ന്… ”

“അവിടെ നിന്നു വരുന്ന പെണ്ണുങ്ങളുടെ മുഴുവൻ വായിനോക്കുന്നത്… ”

“ഡീ അത് ഞാൻ പറഞ്ഞില്ലേ… നീ വരുന്നുണ്ടോ എന്ന് നോക്കി നിന്നതാ.. ”

അവൾ വിശ്വസിക്കില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് മാത്രം

“ഇത് വിശ്വസിക്കാൻ മാത്രം പൊട്ടിയല്ല ഞാൻ… നമ്മൾ ഇന്നലെ ഫോൺ വിളിച്ചപ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ നേരത്തേ വരും… പൂക്കളത്തിന്റ ഡിസൈൻ വരക്കുന്നത് ഞാൻ ആണെന്ന്… ”

“അങ്ങനെ പറഞ്ഞിരുന്നോ… ഞാൻ ഓർക്കുന്നില്ല… ”

“ഓർക്കൂല്ല… എങ്ങനെ ഓർക്കാനാ ആ സമയത്തും വേറെ വല്ല പെണ്ണുങ്ങളെയും ചിന്തിച്ചായിരിക്കും ഇരുന്നത്”

“ലച്ചൂ… നിർത്തിക്കോട്ടോ… കുറച്ചു കൂടുന്നുണ്ട്… ”

“നിനക്ക് കാണിക്കാം ഞാൻ പറയാൻ പാടില്ല… ”

“ശരി… ഞാൻ സമ്മതിച്ചു അവന്മാർ പറഞ്ഞപ്പോ ഞാൻ വെറുതെ കൂടെ നിന്നതാ അല്ലാതെ ഞാൻ ആരെയും നോക്കിയില്ല ”

ഒരാപത്തു വന്നപ്പോ ഓടിയ തെണ്ടികൾ അല്ലെ ഇതിന്റെ ക്രെഡിറ്റ്‌ അവന്മാർക്ക് ഇരിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *