ആനന്ദം അജ്ഞാതം [Nannu]

Posted by

ഞാൻ തിരിഞ്ഞ് അവരെ ദേഷ്യത്തോടെ നോക്കി . ‘അമ്മ അതു കണ്ടു .
‘അമ്മ: നേരെ നോക്കി നടക്കു മോനു
ഞാൻ ഒന്നും പറയാതെ അമ്മയുടെ കണ്ണിലേക്ക് നോക്കി . എന്റെ കണ്ണിലേക്ക് നോക്കിയ അമ്മക്ക് മനസിലായി എന്റെ ദേഷ്യം .
അവരോടുള്ള ദേഷ്യം കാരണം എന്റെ മുഖം ചുവന്നിരുന്നു . അവരെ ഒന്നും ചെയ്യാൻ പറ്റിയിലാലോ എന്ന കാരണം മൂലം കണ്ണുകൾ നിറഞ്ഞിരുന്നു .
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ‘അമ്മ നടത്തം മതിയാക്കി എന്റെ മുഖം കയ്യിൽ എടുത്തു .

‘അമ്മ: എന്താ നന്ദുട്ട . എന്ത് പറ്റി ?

ഞാൻ : അമ്മയ്ക്ക് അറിയില്ലേ ?

‘അമ്മ : ഇല്ലാലോ എന്താ മോനെ .

ഞാൻ : അറിയില്ലെങ്കിൽ അറിയണ്ട .
ഞാൻ അമ്മയുടെ കയ്യിൽ നിന്നും മുഖം മാറ്റി നടത്തം ആരംഭിച്ചു . പക്ഷെ ‘അമ്മ പുറകെ ഓടി വന്നു എന്റെ കയ്യിൽ കയറി പിടിച്ചു നിർത്തി .

‘അമ്മ : എന്താ നന്ദുട്ടാ ഇതു . ഇങ്ങനെ ദേഷ്യം പാടില്ലാട്ടോ.
ഞാൻ : അമ്മയെ അങ്ങനെ നോക്കുന്നവരെ ഒന്നും എനിക് ഇഷ്ടമല്ല .
‘അമ്മ : എങ്ങനെ?
ഞാൻ : അങ്ങനെ ……………..
‘അമ്മ : അതാ ചോദിച്ചേ എങ്ങനെ നോക്കുന്നവരെ എന്ന്‌………
: മറ്റൊരു കണ്ണിൽ കുടി . അങ്ങനെ ആരും എന്റെ അമ്മയെ നോക്കണ്ട .
: മറ്റുള്ളവരോട് നമ്മൾ എങ്ങനെയാ കുട്ടാ എന്നെ അങ്ങനെ നോക്കരുത് .ഇങ്ങനെ നോക്കരുത് എന്നു പറയുന്നത് . നമ്മൾ അവരെ ഗൗനിക്കാതെ ഇങ്ങനെ അങ്ങു നടക്കണം . പക്ഷെ മോനോട് ഇപ്പം ഞാൻ ഒരു കാര്യം പറയാം . ഇപ്പം അവർ എന്നെ വേറെ ഒരു കണ്ണുകൊണ്ട് നോക്കിയപ്പോഴല്ലേ മോന് ദേഷ്യം വന്നേ . അതുപോലെ തന്നെയല്ലേ എല്ലാവർക്കും . അതുകൊണ്ട് മോൻ വലുതായി കഴിയുമ്പോ അങ്ങനെ ആരെയും നോക്കരുത് കേട്ടോ …
ഞാൻ : ഇല്ല .

‘അമ്മ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് . കോളേജിലെ പെണ്കുട്ടികള് ടൈറ്റ് ജീൻസും , ഷാൾ ഇല്ലാത്ത ടോപ്പും ഇട്ടോണ്ട് വരുമ്പോൾ അവരുടെ ശരീര ഭാഗങ്ങളിലോട് എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നോക്കി പോകും . പക്ഷെ അടുത്ത നിമിഷം തന്നെ ഞാൻ കണ്ണ് പിൻവലിക്കും . അത് ഞാൻ ഷണ്ണൻ ആയതു കൊണ്ടല്ല . എന്റെ അമ്മയെ എനിക് അത്രക്കും ഇഷ്ട്ടം ആയതുകൊണ്ടാണ് . കൂട്ടുകാരുമൊത്ത് പുറത്തൊക്കെ പോകുമ്പോൾ അവന്മാർ ആന്റിമാരെയും ചേച്ചി മാരെയും ഒകെ നോക്കി ചോര കുടിക്കുമ്പോൾ ഞാൻ നോക്കില്ല . എന്നെ വിളിച്ചു കാണിക്കുമ്പോൾ ഞാൻ നോട്ടം മറ്റും . അത് കാണുമ്പോൾ അവന്മാർ പറയും ഇവൻ കുണ്ഠൻ എന്താണ്ടാണ്. അത് കേൾക്കുമ്പോൾ ഞാൻ അങ്ങു ചിരിച്ചു തള്ളും . ഇങ്ങനെ പലപ്പോഴും അവന്മാർ എന്നെ വിളിച്ചു കാണിക്കുമ്പോൾ ഞാൻ നോക്കാറു അവരുടെ ഒക്കെ കൂടെ പോകുന്ന അച്ഛനെയോ , അനിയനെയോ ,മക്കളെയോ ആണ് , അവരുടെ കണ്ണിലെ നിസ്സഹായ അവസ്ഥ ആണ് . അവരിലൂടെ എന്നെ ആണ് .

അമ്മക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം . അമ്മയോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ല . ക്ലാസ്സ് കട് ആക്കി സിനിമ കാണാൻ പോകുമ്പഴും . കൂട്ടുകാരന്റെ കൂടെ രാത്രി അവന്റെ കൊച്ചിനെ കാണാൻ പോകുന്നതും ഉൾപ്പടെ എല്ലാം ( ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം ഞാൻ പിന്നെ വിശദമായി പറയാം )☺️ . ആമ്മയുടെ അതേ കണ്ണുകളാണ് എനിക്ക് .

Leave a Reply

Your email address will not be published. Required fields are marked *