ആനന്ദം അജ്ഞാതം [Nannu]

Posted by

( ഇപ്പോൾ പറഞ്ഞത് ഞങ്ങടെ ക്ലാസ്സിലെ അനിജയെ കുറിച്ചാണ് . കാണാൻ നല്ല കുട്ടിയാണ് . അതുകൊണ്ടാണ് ആന്റോ അവളെ നോക്കിയത് തന്നെ . അവൾ അങ്ങനെ ആരോടും മിണ്ടുന്ന ടൈപ്പ് അല്ല . ഒരു അടഞ്ഞ സ്വഭാവം . അവൾ ആകെപ്പാടെ നല്ലവണ്ണം മിണ്ടുന്നത് എന്നോടയിരുന്നു . അതു ആന്റോ കാരണം ആണ് ഇല്ലാതായത് . ക്ലാസ് തുടങ്ങിയപ്പം മുതൽ അവൻ അവളെ വായിനോക്കാൻ തുടങ്ങി . അവൾ മൈൻഡ് പോലും അകിയില . ഒരു ദിവസം ക്ലാസ്സിൽ കയറാതെ കാന്റീനിൽ ചായ കുടിച്ചു കൊണ്ടു ഇരിക്കുമ്പോഴാണ് അനിജ കയറി വന്നത് . ഒരു കറുത്ത കളർ ചുരിദാർ ആയിരുന്നു വേഷം .അതു അവൾക്ക് നല്ലവണ്ണം ചേരുന്നുണ്ടായിരുന്നു . നല്ല വെളുത്ത ശരീരത്തിൽ കറുത്ത കളർ ചുരിദാർ അവളുടെ വെളുപ്പ് എടുത്തു കാട്ടി . അതോടൊപ്പം നെറ്റിയിലെ ചെറിയ കറുത്ത പൊട്ടും . എന്നെ കണ്ട ഉടൻ മുഖത്തു ഒരു ചെറിയ ചിരി വരുത്തി എന്നെ കടന്ന് മുൻപിലെ ടേബിളിൽ പോയി ഇരുന്നു . ഇതു പുതുമ ഉള്ള കാര്യം ഒന്നും അല്ല .അവളെ അങ്ങനെ ഒരു ആണുങ്ങളുടെ കൂടെയും ഞാൻ കണ്ടിട്ടില്ല .ചെന്ന ഉടൻ ടേബിളിൽ തല വെച്ചു അവൾ കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ കാന്റീനിലെ ചേച്ചി വന്നു എന്തോ അവളോട് ചോദിക്കുന്നു എന്നിട് അവളുടെ തലയിൽ ഒന്ന് തടവി തിരിച്ചു പോയി . എനിക് അങ്ങോട് ചെന്നു എന്തുപറ്റി എന്നു ചോദിക്കണം എന്നുണ്ട് . പക്ഷെ എനിക് അങ്ങനെ പെണ്കുട്ടികളുമായു സംസാരിച്ചു ശീലം ഇല്ല. അത് നിങ്ങൾക് വഴിയേ മനസ്സിലാകും . ഇവൾ എന്നോട് മിണ്ടുന്നത് തന്നെ നോട്സ് ചോദിക്കാനും സംശയം ക്ലീർ ആകാനും മറ്റും ആണ് . നിങ്ങൾ ഇപ്പം വിചാരിക്കും ഞാൻ ബുജ്ജി ആണെന്ന് . ശെരിക്കും പറഞ്ഞാൽ ചെറിയ ഒരു ബുജ്ജി ആണ് . ജീവിത സാഹചര്യം എന്നെ അങ്ങനെ ആക്കിയതാണ് .

എന്തും വരട്ടെ എന്ന രീതിയിൽ ഞാൻ എണീറ്റു അവളുടെ സൈഡിൽ ചെന്നു നിന്നു .
ഞാൻ: അനിജാ?………….
അവൾ: ഹമ് !
: എന്ത് പറ്റി ക്ലാസിനു കയറിയില്ലേ ?
: ഇല്ല വല്ലാത്ത തല വേദന .
: വയ്യെങ്കിൽ പിന്നെ എന്തിനാ വന്നത് .
ലീവ് ആകഞ്ഞെ എന്താ ?
: രാവിലെ വീട്ടിൽനിന്നു ഇറങ്ങിയപ്പം
കുഴപ്പം ഇല്ലാരുന്നു . മൈഗ്രേൻ ഉണ്ട്
അതിന്റെയ . ചേട്ടനെ വിളിച്ചിട്ടുണ്ട് ഇപ്പം
വരും

അതും പറഞ്ഞു അവൾ വീണ്ടും പഴയ പോലെ തല ചായ്ച്ചു കിടന്നു . അപ്പോഴാണ് വിഷ്ണു അങ്ങോട്ടെക് കയറി വന്നത് . നടത്ത കണ്ടപ്പോഴേ എനിക്ക് മനസിലായി അടിച്ചു കുറുങ്ങി ഉള്ള വരവാണെന്നു . മുഖം എല്ലാം വിയർത്തു .കണ്ണോകെ കുഴിഞ്ഞു ഇരിക്കുന്നു .
അവൻ എന്നും വെള്ളമാ . അച്ഛന്റെ കയ്യിൽ പുത്ത ക്യാഷ് ഉണ്ട് . അവനു പിന്നെ എന്ത് നോക്കാനാ .

അവൻ വരുന്ന കണ്ടപഴേ ഞാൻ അവിടെ നിന്നും അവന്റെ അടുത്തോട്ട് നടന്നു അവിടെ നിന്നാൽ ശെരി ആകില്ല .
വന്നപാടെ അവൻ എന്നോട് : നീ എന്താ ക്ലാസ്സിൽ കയറാതെ ഇവിടെ പരുപാടി .
ഞാൻ : ചായ കുടിക്കാൻ വന്നെയാ അളിയാ വാ പോകാം . അവനെ എങ്ങനെ എങ്കിലും അവിടെ നിന്നും കൊണ്ട് പോകണം അതായിരുന്നു എന്റെ ലക്ഷ്യം . ഒന്നാമത് അവൾക്ക് അവനെ ഇഷ്ട്ടം അല്ല ഇനി അവൻ വെള്ളം അടികുടി ഉണ്ട് എന്ന് അറിഞ്ഞാൽ അവൾ ഒരിക്കലും വളയിലാ എന്നു എനിക് ഉറപ്പായിരുന്നു .

പക്ഷെ അവൻ അതു വേറേ ഒരു മീനിങ്ങിലാണ് എടുത്തത് .
: അയ്യട അങ്ങനെ മോൻ എന്നെ കൊണ്ട് പോകാൻ നോക്കണ്ട .ഞാൻ അവളോട് ഒന്നു മിണ്ടിട് വരട്ടെ .
:അളിയാ അവൾക് നല്ല സുഖം ഇല്ല ഇപ്പം പോകണ്ട .
: അതൊന്നും സാരമില്ല നീ പൊയ്ക്കോ . ഞാൻ നോക്കികൊളം .

പിന്നെ ഞാൻ അവിടെ നിന്നില്ല അവന്റെ കാര്യം അല്ലെ അവന്റെ ഇഷ്ട്ടം. അല്ലേലും അത്രയും നല്ല കുട്ടിക് ഇവൻ ചേരില്ല .

Leave a Reply

Your email address will not be published. Required fields are marked *