രാജീവ്: എന്റെ കല്യാണം കഴിഞ്ഞു അളിയാ…. നീ കഴിച്ചിട്ടെ ഞാൻ എഴുന്നേൽക്കു…..
അവർ വീണ്ടും കഴിക്കാൻ തുടങ്ങി. ഇല കാലിയാവറായതും രാജീവ് എഴുന്നേറ്റ് പോയി കൈകഴുകി സിറ്റ്ഔട്ടിൽ പോയിരുന്നു. അവിടെ ആതിയും രൂപയും ഉണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ 9 മാസം ഗർഭിണി ആയ സ്ത്രീ നടന്നു വരുന്നതുപോലെ അഞ്ജുവും മനുവും അവിടേക്ക് നടന്നു വന്നു.
മൊത്തത്തിൽ ഒരു തളർച്ച ആണ് രണ്ടിനും.
രാജീവ്: അളിയാ… എങ്ങനെ ഉണ്ടായിരുന്നു എന്റെ വിരുന്ന് സൽക്കാരം…..
മനു: മോളെ ആതി…. നിന്റെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വിരുന്നിന് വരുമ്പോൾ കെട്ടിയോന്റെ കയ്യിൽ രണ്ട് പഞ്ഞി വക്കാൻ പറഞ്ഞേക്ക്.
മനു അവശനായി രാജീവിന് കൊടുക്കേണ്ട മറുപടി ആതിക്ക് കൊടുത്തു.
മനുവും അഞ്ജുവും തളർന്ന് സിറ്റ്ഔട്ടിൽ ചാരി കിടന്ന് കണ്ണടച്ചു.അഞ്ചു അവന്റെ തോളിലും തലവച് കിടന്നു. രാജീവ് അത് അവർ അറിയാതെ മൊബൈലിൽ പകർത്തി. എന്നിട്ട് അതിൽ എന്തൊക്കയോ ചെയ്തു. ആതിയും അത് നോക്കുന്നുണ്ട്. എന്നിട്ട് അടക്കിപ്പിടിച്ച ചിരിയും.
അൽപ്പ നേരം കഴിഞ്ഞ് അവർ ഉണർന്നു. ആതിയും രാജീവും കൂടെ ഫോണിൽ എന്തൊക്കയോ നോക്കി ഇരിക്കുന്നു.
രൂപ: ക്ഷീണം ഉണ്ടെങ്കിൽ റൂമിൽ പോയി കിടന്നോ മനു ഏട്ടാ….
കണ്ണു മിഴിച്ച മനുവിനോടും അഞ്ജുവിനോടും രൂപ പറഞ്ഞു.
മനു: വേണ്ട മോളെ…. എനിക്ക് ഈ ഉച്ചക്ക് കിടന്ന് ശീലം ഇല്ല.
ആതി: അല്ല രൂപേച്ചി…. ഇന്നലെ ഒരാളുടെ ചോര കുടിക്കും എന്നൊക്കെ പറഞ്ഞ് കുടിച്ചില്ലേ…. ( ഈ ഡയലോഗ് കഴിഞ്ഞ പാർട്ടിന്റെ ക്ലൈമാക്സിൽ ആണ്)
ആതി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.അത് കേട്ട് രൂപ കുറച്ചു നാണവും ചമ്മലുമായി നിന്നു.
രാജീവ്: ആ…. അത് പറഞ്ഞപ്പോളാ ഓർത്തെ… നിനക്ക് ഒരു കാര്യം കാണിച്ചു തരാന്ന് പറഞ്ഞില്ലേ ഞാൻ….
മനു: ആഹ്… ഇപ്പോഴാ ഓർമ വന്നേ…. എന്താ കാര്യം….
രാജീവ് ഇടംകണ്ണിട്ട് രൂപയെ ഒന്നു നോക്കി. അവൾ വേണ്ട എന്ന് ആംഗ്യം കാണിക്കുണ്ട്.
അഞ്ചു: രൂപേച്ചി ആ കഥകളി ഒന്നു നിർത്തിയെ…. പാറ ഏട്ടാ…..
രാജീവ് ഇരുന്നിടത് നിന്നും എഴുന്നേറ്റു….
പതിയെ അവന്റെ ബനിയൻ പൊക്കി വയറിന്റെ സൈഡ് കാണിച്ചു. അവിടെ പല്ലിന്റെ പാടുകൾ.
അത് കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും രൂപയെ നോക്കി. അവൾ ആകെ ചമ്മി മുഖം ഒക്കെ ചുവന്നാണ് ഇരിക്കുന്നത്.
രാജീവ്; കഴിഞ്ഞില്ല കഴിഞ്ഞില്ല….. ഇനിയും ഉണ്ട്….
അവൻ നെഞ്ചും ഷോൾഡറും കഴുത്തും എല്ലാം കാണിച്ചു തന്നു. എല്ലാവടെയും ഓരോ പല്ലിന്റെ പാടുകൾ.