‘” ഇനിയിപ്പോ ആരുടെയെങ്കിലും കല്യാണം ആണോ… ചെലപ്പോ അതിന്റെ വല്ല പ്ലാനിംഗും ആവും. അവൻ ആ ഗ്രൂപ്പ് ഓപ്പൺ ചെയ്തു…
📳📳📳📳📳📳📳📳📳📳📳📳📳📳📳
രാജീവ്: ഹലോ….
രോഹിത്: hi
സമീറ: എടാ രാജീവേ….
ശ്യം: മുത്തേ….
രാജീവ്: ഞാൻ ഒരു കാര്യം കാണിച്ചു തരട്ടെ….
സമീറ: എന്താടാ….?
ശ്യം: വേഗം വിട്….
രോഹിത്: അയ്യേ… പേർസണൽ വാ…ഇതിൽ പെണ്ണുങ്ങൾ ഉണ്ട്.
രാജീവ്:@ രോഹിത്- എടാ നാറി അതൊന്നും അല്ല😋
ശ്യം: പിന്നെ എന്താടാ….
ഷഹനാസ്:എന്താ ഇവിടൊരു ബഹളം…😄
രാജീവ്: @ശ്യം…. ഒരു ഫോട്ടോയാ…..😁
രാജീവ്: @ഷഹനാസ്- ….നിന്റെ മാപ്പളക്ക് രണ്ടാം കേട്ട് അന്വേഷിക്കാൻ…😅
രോഹിത്: ഫോട്ടോയോ… എന്തു ഫോട്ടോ….
രോഹിത്: @ ഷഹനാസ്–ഇത് ഗ്രൂപ്പ് അല്ലേ… ക്ലാസ് അല്ലല്ലോ😜
സമാറ: ഫോട്ടോ അയക്കടാ…. ആർക്കോ ഉള്ള പണി ആണെന്ന് മനസ്സിലായി….
ഷഹനാസ്: @രാജീവ്… ഡാ… ഡാ…. വേണ്ട……
ഷഹനാസ്: @രോഹിത് 🤐🙏 നമ്മളില്ലേ…..
രാജീവ്;@സമീറ… അതെങ്ങനെ മനസ്സിലായി….
സമീറ: അയക്കുന്നത് നീ അല്ലേ…. പിന്നെ പണി ആണെന്ന് മനസ്സിലാക്കാൻ എന്താ ബുദ്ധിമുട്ട്…
രജീവ്: 😅😅😅😅😅
രോഹിത്: @സമീറ___ ശരിയാ… എന്റെ ബർത്തഡേ ക്ക് ബീറിൽ വിം കലക്കിതന്നവൻ ആണ്…
രാജീവ്: just for a രസം😋
രാജീവ്:@ സമീറ… ഡീ… നീ എന്താ മനുവിന്റെ കല്യാണത്തിന് വരാതിരുന്നെ…
സമീറ: ലീവ് കിട്ടാൻ വഴുകിയടാ…. നിനക്കാറിയില്ലേ എന്റെ ജോലിയെ കുറിച്ച്…😞 ഞാൻ ഇന്ന് വൈകീട്ട് ഇറങ്ങും… ഒരു 20 ദിവസം ഇനി ലീവ് ആണ്
രാജീവ്: അപ്പൊ വൈകാതെ കാണാം…
ശ്യം: ഡാ തെണ്ടി ഫോട്ടോ അയക്കുന്നുണ്ടോ… കൊറേ ആയി നോക്കുന്നു.
ഷഹനാസ്: 🙃
രോഹിത്: ഇടടാ….
രജീവ്: ആ…. ഇടാ….. ചാവണ്ട…….
📳📳📳📳📳📳📳📳📳📳📳📳📳📳📳📳
അവൻ അയച്ച ഫോട്ടോ കണ്ട് മനു ഞെട്ടി. ആതി അത് കണ്ട് ശ്രദ്ധിക്കാത്തപോലെ ഇരുന്ന് pubg കളിച്ചു. ചുണ്ടിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
മനു: അഞ്ചു…… ഡീ അഞ്ചു…… ഒന്നിങ് വാ……….
അവൻ അകത്തേക്ക് നോക്കി അഞ്ജുവിനെ വിളിച്ചു.
അഞ്ചു: ആ…… ദാ വരുന്നു………..