Game Of Demons 4 [Life of pain 2]
Author : Demon king | Previous Part
ആമുഖം
പിന്നെ കഴിഞ്ഞ പാർട്ടുകളുടെ ആമുഖത്തിൽ വിട്ടുപോയ ഒരു കാര്യമുണ്ട്… ഈ കഥയിലെ വില്ലന്മാരും മാറ്റ് കൊറേ പേരും പുറം നാടുകളിൽ നിന്നും ഇറക്ക്മതി ചെയ്തവർ ആണ്… അതിനാൽ എല്ലാവരുടെയും വോയ്സ് മലയാളത്തിൽ ഞാൻ എഴുതാം… ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം ആണ്… ഇവർക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധമോ അവിഹിതകുമോ ഇല്ല.
പേജുകൾ കൂട്ടുന്നതിനായി ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്….അടുത്ത പാർട്ടും ഞാൻ പറഞ്ഞ സമയത്തുതന്നെ തരുവാൻ ശ്രമിക്കുന്നതാണ്…. തരുന്ന സപ്പോര്ടുകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി…
_____________Demon king____________
________________DK___________________
മനു ഹോട്ടലിൽ പല ആഹാരസാധനങ്ങൾ ചൂണ്ടി കാണിച്ചു പാക്ക് ചെയ്യിപ്പിച്ചു.
ആതി: ഏട്ടാ… ക്ക് ആ ലോലിപ്പോപ് വേണം…
മനു: ചേട്ടാ… ആ ലോലിപ്പോപ് ഒന്നെടുത്തെ….
ആ കടക്കാരൻ ഒരു ലോലിപ്പോപ്പ് എടുത്ത് കൊടുത്തു.
അപ്പോൾ തന്നെ അത് വാങ്ങി അവൾ വായിൽ ഇട്ടു.
വീണ്ടും അവൾ എന്നെ തോണ്ടി…
മനു: മ്മ്……….
ആതി: സ്നിക്കേഴ്സ്……
മനു അവളെ നോക്കി ഒന്നു ചിരിച്ച ശേഷം
മനു: ചേട്ടാ സ്നിക്കേഴ്സ് ഒരു 10 എണ്ണം….
അതെല്ലാം വാങ്ങി അവർ അവിടുന്നു ഇറങ്ങി…
കൊറേ ചെക്കന്മാർ ആതിയെ നോക്കുന്നുണ്ട്…
മനുവിന് അൽപ്പം ദേഷ്യം വന്നെങ്കിലും മൈൻഡ് ചെയ്യാതെ അവിടുന്ന് പോയി. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആതിയുടെ കൈ പിടിച്ചാണ് അവൻ നടന്നത്..
കാറിൽ കയറി രണ്ട് പൊതി പിന്നിലിരിക്കുന്ന അമ്മക്കും അഞ്ജുവിനും നീട്ടി. ഒരു പൊതി മാത്രം ആതി വണ്ടിയിൽ ബോക്സിൽ ഇട്ടു
അഞ്ചു: എന്താടി അത്…
ആതി: അത് ഇന്റെ സ്നിക്കേഴ്സ് ആണ്
അഞ്ചു: ഓഹ് ഇങ്ങനെ ഒരു സ്നിക്കേഴ്സ് പ്രാന്തി…
അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി.
പിന്നെ വണ്ടി നേരെ രാജീവിന്റെ വീട്ടിലേക്ക് തിരിച്ചു
തുടർന്ന് വായിക്കുക