സാജൻ : ” അതെ…. പക്ഷെ അതിനുള്ള പണി ഞാൻ അന്ന് കൊടുത്തിരുന്നു. ഞാൻ തന്നെ ആൾക്കാരെ വിട്ട് അവന്മാരുടെ ഒരു ബസ് അടിച്ചു പൊട്ടിച്ചു. എന്നിട്ട് മാധവന്റെ മക്കൾ ആണ് ചെയ്തത് എന്ന് എഴുതി വച്ചു ”
പല്ലവി : ” ഞാൻ അന്നേ പറഞ്ഞതാ അതൊന്നും വേണ്ടെന്ന് ”
സാജൻ : ” പിന്നെ വെറുതെ ഇരിക്കണോ ”
ഞാൻ : ” അപ്പോ കുറച്ച് നാളായി ഉള്ള പകയാണ് ”
ധന്യ : ” ദേ ആരും വഴക്കിനും വക്കാണത്തിനും ഒന്നും പോകണ്ട കേട്ടോ ”
സാജൻ : ” ഓ ഒന്ന് മിണ്ടാതിരിക്കെടി ”
ധന്യ : ” പിന്നെ നിങ്ങൾക്ക് ആർകെങ്കിലും എന്തെങ്കിലും പറ്റിയാൽ ഞാൻ എങ്ങനെ സഹിക്കും ”
പല്ലവി : ” എടി ധന്യേ നീ ചുമ്മാ വിഷമിക്കണ്ട അങ്ങനെ ഒന്നും സംഭവിക്കില്ല ”
ജിജിൻ : ” എല്ലാരും ഒരു കാര്യം ആണ് ശ്രദ്ധിക്കാതെ വിടുന്നത് ”
ഞാൻ : ” എന്ത് കാര്യം ”
ജിജിൻ : ” അവർ വലുതായത് അച്ഛന്റെ മരണത്തിന് ശേഷം. അപ്പോൾ അച്ഛന്റെ മരണം………. ”
എല്ലാവരും ഞെട്ടിപ്പോയി.
സാജൻ : ” നീ പറയുന്നത്…. അച്ഛനെ അവർ……… ”
ജിജിൻ : ” ആണോന്ന് എനിക്ക് അറിയില്ല പക്ഷെ അങ്ങനെ എന്തെങ്കിലും ആണെങ്കിൽ പിന്നെ അച്ഛന്റെ മരണത്തിന് ഉത്തരവാദികളെ കണ്ട് പിടിച്ചു കൊന്നിട്ട് മാത്രം എന്റെ ചേട്ടമ്മാർ എന്റെ മുന്നിൽ വന്നാൽ മതി ”
ജിജിൻ അതുംപറഞ്ഞു കരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടി. ധന്യ അവനെ ആശ്വസിപ്പിക്കാൻ പുറകെ ചെന്നു. ധന്യ ഇപ്പോൾ അവന്റെ അമ്മയെ പോലെ വാത്സല്യം ഉള്ളവൾ ആണ്. ഈ അവസരത്തിൽ അവൾക് മാത്രമേ അവനെ സമാധാനിപ്പിക്കാൻ പറ്റു.
ഞാൻ : ” അങ്ങനെ ആയിരിക്കുമോ ”
സാജൻ : ” ഇപ്പോൾ എനിക്കും സംശയം തോന്നുന്നു.
**********************************************************************************************************************
പിറ്റേ ദിവസം
ഞാനും പല്ലവിയും കൂടി സുമേച്ചിയെ കാണാൻ അവരുടെ വീട്ടിൽ പോയി.
അച്ഛന്റെ മരണത്തെ കുറിച്ച് അറിയാൻ വേണ്ടി തന്നെ ആയിരുന്നു ആ പോക്ക്.
ഞങ്ങളുടെ കാർ കണ്ടപ്പോൾ തന്നെ സുമേച്ചിക്ക് ഞങ്ങളെ മനസിലായി.
ചേച്ചി പുറത്തേക്ക് ഇറങ്ങി വന്നു ഞങ്ങളെ ക്ഷണിച്ച് അകത്തേക്ക് കൊണ്ട് പോയി.
സുമ : ” വാ മക്കളെ കയറി ഇരിക്ക് ”
ഞാൻ : ” ചേട്ടനും പിള്ളേരും പോയോ ചേച്ചി. ”
അകത്തെക്ക് കയറി ഇരിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു.
സുമ : ” പിള്ളേർ ഇപ്പൊ സ്കൂളിൽ പോയി. ചേട്ടൻ ഇന്ന് രാവിലെ ഓട്ടം ഉണ്ട് അതുകൊണ്ട് നേരത്തെ പോയി ”