ഞാൻ : ” ഓഹോ ടോണിയ്ക്ക് എങ്ങനെ മനസിലായി ”
ടോണി : ” അവൻ ഇപ്പൊ ഇവിടെ സാറിന്റെ അടുത്ത് വന്നു. അവരുടെ സംസാരം ഞാൻ കേട്ടു ”
ഞാൻ : ” എന്താണ് അവര് സംസാരിച്ചത് ”
ടോണി : ” ഈ വെള്ളിയാഴ്ച രാത്രി നിങ്ങളുടെ വീട്ടിലേക്ക് കടന്നു കയറി നിങ്ങളെ തട്ടാൻ ആണ് പ്ലാൻ. അതാകുമ്പോൾ രണ്ടാം ശനിയും ഞായറും രണ്ടു ദിവസം നിങ്ങളുടെ മരണം പുറത്തറിയില്ല ”
ഞാൻ : ” ശെരി. നീ അനിരുദ്ധനെ മുഴുവൻ സമയവും നിരീക്ഷിക്കണം ”
ടോണി : ” ഒക്കെ മാഡം……. പിന്നെ ഞാൻ ആണ് ഇതൊക്കെ ചോർത്തി തരുന്നത് എന്ന് ആരും അറിയല്ലേ. എനിക്ക് ഒരു കുടുംബം ഉള്ളതാ ”
ഞാൻ : ” ഞങ്ങളെ ചതിക്കാത്ത അത്ര നാൾ നീയും നിന്റെ കുടുംബവും സുരക്ഷിതർ ആയിരിക്കും ”
ഞാൻ ഫോൺ കട്ട് ചെയ്തു.
റോഷൻ : ” ഇവൻ ഇപ്പോൾ പറഞ്ഞ കരടി മാർട്ടിൻ തന്നെ ആണ് നേരത്തെ അനിരുദ്ധൻ ഫോണിൽ വിളിച്ച മാർട്ടി ”
സാജൻ : ” അവൻ ആണ് അപ്പൊ അച്ഛനെ….. ”
റോഷൻ : ” ഇന്ന് തിങ്കളാഴ്ച. വെള്ളിയാഴ്ച വരെ നമ്മൾക്ക് സമയം ഉണ്ട്. ”
ഞാൻ : ” എല്ലാവരും നേരത്തെ ഉറങ്ങുക. നാളെ തന്നെ നമ്മൾ കാളിയുടെയും ബൊമ്മന്റെയും അടുത്തേക്ക് പോകുന്നു ”
****