മസോച്ചിസം 9 [Jon snow]

Posted by

🔊മൊതലാളി സ്ഥലവും സമയവും പറഞ്ഞാ മതി. ഞാൻ ഏറ്റു. പിന്നെ ഇതിന് ചെറിയ പൈസ ഒന്നും പോരാ

🔊അതൊക്കെ എത്ര വേണോങ്കിലും തരാം. പക്ഷെ ഇത് ചില്ലറ പണി അല്ല സൂക്ഷിക്കണം

🔊പിന്നെ…… കോഴിയെ കൊല്ലുന്ന പോലെ ആണ് തന്തയെ കൊന്നത്. ഇതൊക്കെ ഈ മാർട്ടിക്ക് നിസ്സാരം

ദേഷ്യം വന്ന ജിജിൻ ആ ഫോൺ വാങ്ങിച്ച് എറിഞ്ഞു പൊട്ടിച്ചു.

സാജനും നിന്ന് കലി തുള്ളുകയാണ്.

സാജൻ : ” ഇനി ഒന്നും നോക്കണ്ട ഇപ്പൊ തന്നെ കൊല്ലണം അവനെ ”

പല്ലവി : ” ഏയ് അങ്ങനെ എടുത്ത് ചാടി ഒന്നും ചെയ്യല്ലേ ”

സാജൻ പുറത്തേക്ക് നടക്കാൻ തുടങ്ങി. പല്ലവി സാജനെ കേറി പിടിച്ചു. ധന്യയും ഓടി വന്നു സാജനെ കേറി പിടിച്ചു.

ധന്യ : ” അയ്യോ പോവല്ലേ പ്ലീസ്

പല്ലവി : ” ചേട്ടാ ഞാൻ പറയുന്നത് കേൾക്ക്. ഇപ്പൊ പോവല്ലേ ”

സാജൻ പല്ലവിയെയും ധന്യയേയും തള്ളി നിലത്തേക്ക് ഇട്ടു

സാജൻ നടന്ന് പോവാൻ തുടങ്ങി.

“നിൽക്കെടാ ” റോഷൻ ഉറക്കെ വിളിച്ചു.

സാജൻ തിരിഞ്ഞു നോക്കി.

റോഷൻ : ” ചാടിക്കേറി അടിച്ചിട്ട് കാര്യമില്ല. ഇപ്പൊ നീ എങ്ങോട്ടും പോകുന്നില്ല ”

സാജൻ : ” ടാ… അവനെ തീർക്കണം എനിക്ക് ”

റോഷൻ : ” എനിക്കും. പക്ഷെ ചെയ്യുമ്പോൾ കയ്യിൽ ചോര പറ്റരുത്. ”

സാജൻ : ” അപ്പൊ പിന്നെ എന്താ വേണ്ടത്. ഇവിടെ ചുമ്മാതെ ഇരിക്കണോ ”

പല്ലവിയും ധന്യയും അപ്പോൾ നിലത്ത് ഇരുന്ന് കൊണ്ട് തന്നെ സാജന്റെ കാലുകളിൽ ചുറ്റി പിടിച്ചു.

റോഷൻ : ” ഞാൻ നിന്റെ ചേട്ടൻ ആണെങ്കിൽ നീ ഇപ്പൊ ഒന്നിനും പോകില്ല ”

സാജൻ ദേഷ്യം കൊണ്ടും നിരാശ കൊണ്ടും അലറി.

അവന്റെ കാൽക്കൽ വീണ ധന്യയുടെ കണ്ണുനീർ ആണ് അവനെ തണുപ്പിച്ചത്.
അവൻ പല്ലവിയെയും ധന്യയേയും പിടിച്ച് എഴുന്നേൽപ്പിച്ചു. നിലത്തേക്ക് തള്ളി ഇട്ടതിനു അവൻ അവരോടു സോറി പറഞ്ഞു. കരഞ്ഞുകൊണ്ടിരുന്നു ധന്യയെ അവൻ ആശ്വസിപ്പിച്ചു.

ദേഷ്യം കൊണ്ട് പല്ലുകൾ ഞെരിച്ചു കടിച്ചമർത്തി ഇരിക്കുകയാണ് ജിജിൻ. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ തോളിൽ കൈ വച്ചു.

ഞാൻ : ” നമ്മൾ പകരം ചോദിക്കും. നീ വിഷമിക്കണ്ട നിന്റെ ചേച്ചി തരുന്ന വാക്കാണ് ഇത് ”

ജിജിൻ എന്റെ തോളിൽ മുഖം പൊത്തി കരഞ്ഞു.

എനിക്ക് അപ്പോൾ ഒരു ഫോൺ കോൾ വന്നു. ടോണി ആയിരുന്നു അത്. ഞാൻ ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടു.

ഞാൻ : ” ഹലോ ”

ടോണി : ” മാഡം ഞാനാ ടോണി ”

ഞാൻ : ” പറ ടോണി ”

ടോണി : ” മാഡം മാർട്ടിൻ എന്ന ഒരു ഗുണ്ട ഉണ്ട്. കരടി മാർട്ടിൻ എന്നാണ് പേര്. അവനെ വച്ചു നിങ്ങളെ തട്ടാൻ ആണ് പ്ലാൻ ”

Leave a Reply

Your email address will not be published. Required fields are marked *