മസോച്ചിസം 9 [Jon snow]

Posted by

ഞാൻ : ” ജിജിനെ മിണ്ടാതിരിക്ക് ”

അതോടെ ധന്യ പൊട്ടിക്കരയാൻ തുടങ്ങി. പല്ലവി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.

പല്ലവി : ” എന്തൊക്കെ ആടാ പറയുന്നത്. ”

ഞാൻ : ” നിന്റെ മാത്രം അച്ഛൻ ആണോ. എന്നാൽ നീ എന്നോടും ഇവിടുന്ന് പോകാൻ പറയുമോ ”

ജിജിൻ : ” പിന്നെ നമ്മുടെ അച്ഛനെ ഒരുത്തൻ കൊന്നിട്ട് അവൻ ഞെളിഞ്ഞു നടക്കുന്നു നമ്മൾ ഇവിടെ കുത്തി ഇരിക്കുന്നു ”

സാജൻ : ” അതാണ് ഞാൻ പറയുന്നത്. കേറി അങ്ങു പണിയുക ”

റോഷൻ : ” നിർത്ത്. ഞാൻ പറയാം എന്താ ചെയ്യേണ്ടത് എന്ന്. ”

എല്ലാവരുടെയും നോട്ടം റോഷനിലേക്ക് പോയി.

റോഷൻ : ” ആദ്യം അനിരുദ്ധൻ തന്നെ ആണോ എന്ന് ഉറപ്പിക്കണം. അതിന് ശേഷം അവൻ അത് ആരെ കൊണ്ട് ചെയ്യിച്ചു എന്ന് അറിയണം. ഇത് രണ്ടും കണ്ട് പിടിച്ചു കഴിഞ്ഞാൽ രണ്ടിനെയും തീർത്തേക്കണം. പക്ഷെ അത് നമ്മൾ നേരിട്ട് ചെയ്ത് നമ്മുടെ പേരിൽ കേസ് വരരുത്. ”

സാജൻ : ” പിന്നെ ”

റോഷൻ : ” നമ്മൾക്ക് ഒരു പരിചയവും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഒരാളെ കൊണ്ട് ചെയ്യിക്കണം. പോലീസിനോ പട്ടാളത്തിനോ ഒന്നും കണ്ടു പിടിക്കാൻ പറ്റാത്ത ഒരാൾ ”

ഞാൻ : ” അങ്ങനെ ആരാ ഉള്ളത് ”

റോഷൻ : ” ഒരാൾ ഉണ്ട് ”

ഞങ്ങൾ എല്ലാവരും : ” ആരാ അത്”

റോഷൻ : ” ബൊമ്മൻ ”

ബൊമ്മൻ !!! ബൊമ്മൻ !!!!

എന്റെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ”

ഞാൻ : ” കൊള്ളാം പെർഫെക്ട് പ്ലാൻ ”

റോഷൻ : ” പക്ഷെ അതിന് ആദ്യം അനിരുദ്ധൻ ആണെന്ന് ഉറപ്പിക്കണം ”

ഞാൻ : ” അത് നമുക്ക് നോക്കാം ”

റോഷൻ : ” പക്ഷെ ആ ബൊമ്മനെ എങ്ങനെ കൊണ്ട് വരും. ”

ഞങ്ങൾ തല പുകഞ്ഞു ആലോചിച്ചു.

അൽപനേരം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ജിജിൻ ധന്യയോട് സോറി ഒക്കെ പറഞ്ഞ് അവളെ കെട്ടിപിടിച്ചു കിടക്കുന്നു. അടയും ചക്കരയും തന്നെ.

*****************************************************************************************

പിറ്റേ ദിവസം ഞാൻ ടോണിയെ വിളിച്ചു വരുത്തി. ഞാൻ ഒരു വോയിസ്‌ റെക്കോർഡിങ് ചിപ്പുകൾ വാങ്ങിച്ചു.

ഞാൻ അത് ടോണിയുടെ കയ്യിൽ കൊടുത്തിട്ട് അത് അനിരുദ്ധന്റെ വീട്ടിൽ ഉള്ള ഹാളിൽ എവിടെ എങ്കിലും ഫിറ്റ്‌ ചെയ്യാൻ പറഞ്ഞു.

അനിരുദ്ധൻ ആരെയൊക്കെ എപ്പോൾ ഒക്കെ കാണുന്നുണ്ട് എന്ന് ടോണിയോട് എന്നെ അറിയിക്കാൻ പറഞ്ഞു. പിന്നെ അനിരുദ്ധന്റെ എല്ലാ ഫോൺ നമ്പറും എനിക്ക് വേണം എന്ന് പറഞ്ഞു.

സൈബർ സെല്ലിൽ എനിക്ക് ചില സ്വാധീനങ്ങൾ ഉണ്ട്. അതുവച്ച് അയാൾ വിളിക്കുന്ന കോൾ ലിസ്റ്റ് എടുക്കാൻ ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *