അളിയൻ ആള് പുലിയാ -ഭാഗം 15
ശ്രീ. ജി.കെ
ഡയസിൽ നിന്നും ഗവർണറുടെ അനുവാദത്തോടു കൂടി ചീഫ് സെക്രട്ടറി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു……
ജി കെ വേദിയിലേക്കെത്തി തിങ്ങി നിറഞ്ഞ ജനങ്ങളിലേക്ക് കൈകൾ വീശി…..
ജി കൃഷ്ണമൂർത്തി എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ ……കേരള സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായി ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെല്ലുന്നു….
തന്റെ സാമ്പത്തിക ഭദ്രത അത്ര മോശമായിട്ടും താനാവശ്യപ്പെടാതെ തന്നെ സഹായിച്ച ബാരി തന്നോടൊപ്പം ഇല്ലല്ലോ എന്ന ദുഃഖം ജി കെ യുടെ മുഖത്ത് നിഴലിച്ചു…..ബാംഗ്ലൂരിൽ തന്റെ മകളുടെ അഡ്മിഷൻ സമയം മുതൽ താനാരെന്നു പോലും അറിയാതെ പല ആപത്‌ഘട്ടങ്ങളിലും സഹായിച്ച ബാരി എന്ന ആ മനുഷ്യൻ കൊല്ലപ്പെട്ടിരുന്നു….എന്ന യാഥാർഥ്യം ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല……ആ മൃതദേഹം കാണാനുള്ള ഭാഗ്യം പോലും ഉണ്ടായില്ല…..താനെവിടെ ആയിരുന്നു അന്ന്…..ഓർമ്മകൾ പോലും കിട്ടുന്നില്ല…..തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ തുടക്കം കേരളത്തെ നടുക്കിയ ബാരി കൊലപാതകത്തിന് ശീഘ്രമായ അന്വേഷണം ഇട്ടുകൊണ്ടായിരിക്കണം…..അപ്പോഴേക്കും സുധീന്ദ്രൻ സാറും ഒക്കെ മധുരവുമായി എത്തി…..നെന്മാറ ബാലികേറാ മലയായിരുന്നു അവിടയല്ലേ ജി കെ നിങ്ങൾ വിജയഗാഥ രചിച്ചത്…..തോളിൽ ആരോ തട്ടി…..ജി കെ തിരിഞ്ഞു നോക്കി…..രാമകൃഷ്‌ണൻ സാറിന്റെ മകൻ രമേശൻ…..പഴയ നാടക നടനാണ്…..ഇരട്ടി ഭൂരിപക്ഷത്തിൽ വീണ്ടും ജയിച്ചു വന്നിരിക്കുന്നു…കഴിഞ്ഞ മന്ത്രിസഭയിൽ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്…..
ഞാൻ രമേശൻ…..
അറിയാം…ജി കെ പറഞ്ഞു….
എനിക്ക് അല്പം സംസാരിക്കാനുണ്ട്…..ആഭ്യന്തര വകുപ്പിന്റെ അമരക്കാരനല്ലേ……ചിരിച്ചുകൊണ്ട് രമേശൻ പറഞ്ഞു…..
നമുക്ക് വൈകിട്ട് കാണാം….ഗസ്റ്റ് ഹൗസിൽ…..ജി കെ പറഞ്ഞു…..
“അത് വേണ്ടാ….ഇനി ജി കെ സാർ എങ്ങോട്ടു പോകുന്നു എന്നുള്ളതായിരിക്കും ചാനലിന്റെയും പത്രക്കാരുടെയും കണ്ണുകൾ……നമുക്ക് സ്വകാര്യമായി കാണണം…..സാറിനറിയാവുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടു സാറിനെ അറിയാവുന്ന ഒരാൾ മകളോടൊപ്പം ഇവിടെ എന്റെ മിനിസ്റ്റേഴ്‌സ് വില്ലയിൽ എത്തിയിട്ടുണ്ട്…..സാർ ഒരു പത്തരയോട് കൂടി അങ്ങോട്ട് പോരെ…..ഔദ്യഗിക വാഹനം വേണ്ടാ….പൊലീസുകാരെ ഒഴിവാക്കി ഞാൻ എന്റെ പേഴ്‌സണൽ കാർ അങ്ങോട്ടയക്കാം…..
“എന്തെങ്കിലും കുരുക്കാണോ രമേശാ…..
“അയ്യോ എന്റെ പൊന്നു ജി കെ നിങ്ങളെ പോലെ ആദർശ ധീരനായ ഒരാളെ ഞാൻ കുരുക്കാനോ…ഇത് ഒരു സഹായം ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴയുള്ള ഞങ്ങടെ ഒരു മെമ്പർ അയച്ചതാ……അവർക്ക് ഒരു കൈയബദ്ധം….സംഭവിച്ചു….അവർക്കു ജി കെ യെ നന്നായി അറിയുകയും ചെയ്യാം….അപ്പോൾ രാത്രി പത്തരക്ക്…ഞാൻ വണ്ടിയായാക്കാം…..വനം വകുപ്പ് പണി തുടങ്ങട്ടെ….രമേശൻ പോയപ്പോൾ ജി കെ ആലോചിച്ചു…..രാഷ്ട്രീയത്തിലെ യുവതുർക്കിയാണ് രമേശൻ….ആദ്യ ദിനം തന്നെ തന്നെകാണണം എന്ന് ശാഠ്യം പിടിക്കുന്നതെന്താ…..എന്തായാലും ഒരു കരുതൽ വേണം….ജി കെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി…. നാളെ ആദ്യ നിയമസഭാ സമ്മേളനം അത് കഴിഞ്ഞാൽ പിന്നെ വകുപ്പുകൾ കൊണ്ടുള്ള കളികൾ….തന്റെ ഓഫീസിലെ ഓരോരുത്തരെയും പരിചയപ്പെട്ടു…നാളെ വൈകിട്ടു തന്നെ വീട്ടിലേക്കു മടങ്ങണം…ആര്യമോൾ ബാംഗ്ലൂരിൽ ആണ്….വീട്ടിൽ പാർവതി മാത്രമേ ഉള്ളൂ….അവളെ കൂടി മറ്റെന്നാൾ വരുമ്പോൾ കൂട്ടണം….