“ആരോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ലാത്ത ജന്മമാട എന്റേത്…..
“എന്നാരു പറഞ്ഞു…..ഈ ജന്മം തനിക്കു വേണ്ടി മറ്റാരെങ്കിലും കാത്തിരുന്നാലോ……
“ഹും…ഇതെന്ത് ബോളിവുഡ് സിനിമയോ……ആര് കാത്തിരിക്കാൻ…….
“ആരെങ്കിലും ….കാണും……
“എന്നെയും എന്റെ കുഞ്ഞിനേയും നോക്കാത്ത എന്റെ സമ്പത്തിൽ മാത്രം കണ്ണ് നട്ട ഒരാളോടൊപ്പം ജീവിക്കുന്നത് എനിക്ക് പറ്റുന്നില്ല എന്ന് തോന്നി അത്രയും തത്കാലം നീ അറിഞ്ഞാൽ മതി….. അതൊക്കെ പോട്ടെ….എന്താ നിന്റെ വിശേഷങ്ങൾ….ജോലി ഒക്കെ ….തിരുവനന്തപുരത്തു ആയതുകൊണ്ട് കിട്ടുന്ന കാശിനു അടിച്ചു പൊളിയാ അല്ലെ….
“ഏയ് അങ്ങനെ ഒന്നുമില്ല ……കിട്ടുന്ന നക്കാ പിച്ച തന്നെ വീട്ടു ആവശ്യങ്ങൾക്ക് തികയുന്നില്ല…..എഞ്ചിനീയർ എന്ന പേര് മാത്രം….ബാരി ഇക്കയോട് പറഞ്ഞിട്ടുണ്ട്….ഉമ്മ….ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ പോകാം…..
“നടക്കുമെടാ ….എല്ലാം നടക്കും…..എന്നിട്ടു ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കണം…കെട്ടുന്ന പെണ്ണിനെ കഷ്ടപ്പെടുത്താതെ…..എന്റെ അവസ്ഥ ലോകത്തു ഒരു പെണ്ണിനും വരരുത്….
“എന്ത് അവസ്ഥ …അവസ്ഥയും നഷ്ടവും ഒക്കെ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അനുസരിച്ചല്ലേ…..അഷീമയ്ക്ക് എല്ലാം നഷ്ടമാണെന്ന് തോന്നുന്നതല്ലേ…..എല്ലാം നമ്മുടെ ചുറ്റിനുമുണ്ട് എന്ന് ഒന്ന് കണ്ടു നോക്ക്….അപ്പോൾ ഈ ഉദാസീനതയും ദുഖവും ഒക്കെ അങ്ങ് മാറും….
“പറയാൻ എളുപ്പമാട…..ചുറ്റും എന്തുണ്ടെന്നാ…..അതൊക്കെ സ്വപ്നമാണെടാ…..ഇനി നല്ലൊരു ജീവിതമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല…എന്റെ മകനെ വളർത്തണം…..അതിനിനി ഒരു തൊഴിൽ…ഇത്രയും കാലം എന്റെ വാപ്പച്ചിയുണ്ടായിരുന്നു…..ഇനി ആരുമില്ലല്ലോ എന്ന തോന്നൽ …സത്യത്തിൽ യത്തീമായത് ഞാനാടാ…..അവളുടെ കണ്ണുകൾ നിറഞ്ഞു…..
അവൻ എഴുന്നേറ്റു അഷീമയുടെ അരികിൽ ചെന്നിട്ടു ആ കണ്ണുകൾ തുടച്ചിട്ട് തന്റെ നെറ്റിത്തടം അവളുടെ നെട്ടുതടത്തിലേക്കു മുട്ടിച്ചു….എന്റെ അഷീ…ഞാൻ പ്രായം കൊണ്ട് നിന്നെക്കാൾ ചെറുപ്പമായിരിക്കാം…പക്ഷെ പക്വത കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ള ഒരു പുരുഷനാണ്…..വെറും വാക്കാണ് എന്ന് കരുതണ്ടാ…..അഷീ നിയമപരമായി നിന്റെ വിവാഹ ബന്ധം വേർപെട്ടാൽ നിന്നെ ഞാൻ സ്വീകരിച്ചോട്ടെ…..ഒപ്പം നിന്റെ മകനെയും…..നിന്റെ അല്ല….നമ്മുടെ മകനായി……
“അവൾ അവനെ തള്ളി മാറ്റി……”ഏയ്….അതൊന്നും നടക്കില്ല…..വേണ്ടാ…..സുഹൈൽ…..അതൊന്നും ശരിയാവില്ല…..
“അവൻ അവളുടെ കയ്യിൽ പിടിച്ചു….അവൾ കൈ വിടുവിക്കാൻ ശ്രമിച്ചു….അവൻ അവളെ സെറ്റിയിൽ നിന്നുയർത്തി തന്നോട് ചേർത്ത്…..നടക്കും….എല്ലാം നടക്കും….നിനക്ക് സമ്മതമാണെങ്കിൽ……അവൾ കുതറാൻ ശ്രമിച്ചു…..ഒരു പെണ്ണിന്റെ ശരീരത്തോട് തോന്നുന്ന മോഹമല്ല…..നിന്റെ മനസ്സറിഞ്ഞ നിന്നെ മനസ്സിലാക്കുന്ന ഒരു പുരുഷന്റെ സാമീപ്യമാണെന്നു കരുതിയാൽ മതി….എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം അഷീ…..നിനക്കായി…..സത്യം….അവൻ അവളെ വീണ്ടും തന്നിലേക്ക് ചേർത്ത് തലയുടെ മൂർദ്ധാവിൽ ചുംബിച്ചു…..
“വേണ്ടെടാ…..വേണ്ടാ…..അവൾ കരയുന്നത് പോലെയായി…..നിനക്ക് നല്ല ഒരു ഭാവിയുള്ളതാണ്…..അത് എനിക്ക് വേണ്ടി…..
അവൻ അവളെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല……:അതെ അഷീ നിനക്ക് വേണ്ടി…..ആ ഭാവി ഞാൻ മാറ്റി വക്കും…..നീ ആലോചിച്ചു ഒരു മറുപടി