“അഷീമ അവനോടൊപ്പം മുന്നിൽ കയറി…..വണ്ടി പോകുന്നത് വരെ ബീന അവരെ നോക്കി നിന്ന്…….
ഏറെ നേരം മൗനം തളം കെട്ടി നിന്ന ആ യാത്ര കൈതക്കോട്ട് വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു ഉപചാര പൂർവം സുഹൈൽ തിരക്കി….”സുനി ഇത്താ ഇനി എന്ന് വരും…..
“ഓ…നിനക്ക് അല്ലേലും സുനി ഇത്തയുമായിട്ടല്ലേ ഈ വീട്ടിൽ അടുപ്പം ഉള്ളൂ….ഞങ്ങളെ ഒക്കെ അറിയുന്നത് തന്നെ പാടുപെട്ടല്ലേ….അഷീമ പറഞ്ഞു….ഇന്നാ ചെറുക്കൻ മിണ്ടിയും പറഞ്ഞും ഞാൻ കാണുന്നത്…..
“അഷീ വല്ല പത്രാസ് കാരിയായിരുന്നല്ലോ…..അത് കൊണ്ടാണ് ഞാൻ അധികം അടുപ്പം കാണിക്കാഞ്ഞത്…..
“പത്രാസ് നിന്റെ കെട്ടിയോൾക്ക്…..
“ആ….എന്റെ കെട്ടിയോളോടാ ഞാൻ പറഞ്ഞത്…..
അവൾ അവന്റെ പുറത്തൊരടി വച്ച് കൊടുത്തു…..തമാശ രൂപേണ…..
“ആഹ്….എന്റെ ഉമ്മച്ചീ…..അവൻ വിളിച്ചു പോയി……
“നൊന്തോടാ…..സോറി….
“ഒരു സുഖം…..അടിച്ചെടുത്തു വേണമെങ്കിൽ ഒന്ന് തടവിക്കൊ…..ഈ ചാൻസ് പിന്നെ കിട്ടത്തില്ലെ …..അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..
“അയ്യടാ……എന്നും പറഞ്ഞു വീണ്ടും അഷി അവനെ അടിച്ചു….
“എടീ……അവൻ അവളുടെ നേരെ കയ്യോങ്ങി…..
“എടാ നീ എന്തുവാ എന്നെ വിളിക്കുന്നത്…..ഞാൻ നിന്നെക്കാളും മൂത്തതാ…..
“ആ മൂത്തോരെ പിടിച്ചു ഓലയിൽ ഇരുത്തി (അവൻ ചൊറിച്ചു മല്ലി) …ഗേറ്റ് തുറക്കെടീ…..
“ദേ…വീണ്ടും…..അവൾ അതും പറഞ്ഞിറങ്ങി ഗേറ്റു തുറന്നു…..
അവൻ വണ്ടി അകത്തേക്ക് കയറ്റി തിരിച്ചു….എന്നാൽ ഞാൻ പോട്ടെ എടീ….പെണ്ണുമ്പിള്ളേ…..
അവൾ ചിരിച്ചു കൊണ്ട് വീണ്ടും അടുത്തേക്ക് വന്നു തല്ലാനായി…അവൻ വണ്ടി മുന്നോട്ട് എടുത്തു ബ്രെക്ക് ചവിട്ടി….
“എടാ കുറെ നേരം ഇവിടെ ഇരുന്നിട്ട് പോടാ…..
“ഹോ ഇന്നെങ്കിലും വാ തുറന്നു എന്നോട് സംസാരിച്ചല്ലോ അത് മതി…..അവൻ പറഞ്ഞു….കൊണ്ട് കാറിൽ നിന്നിറങ്ങി…..
അവൾ കതകു തുറന്നു അകത്തു കയറി…..അവനും പിന്നാലെ അകത്തു കയറി….സെറ്റിയിൽ ഇരുന്നു…..”ഇനി ബാരി ഇക്ക വരുന്നിടം വരെ തള്ളി നീക്കണം…..അവൾ പറഞ്ഞുകൊണ്ട് അവന്റെ മുന്നിലുള്ള സെറ്റിയിൽ ഇരുന്നു….അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു…..
“എന്താടാ ആദ്യായിട്ട് എന്നെ കാണുന്നത് പോലെ ഇങ്ങനെ നോക്കുന്നത് ?
“ഏയ് ഒന്നുമില്ല……അഷീയെ കാണാൻ നല്ല മൊഞ്ചുണ്ട്…ഒരു നാലുവയസ്സുകാരന്റെ ഉമ്മയാണെന്നു പറയുകയേ ഇല്ല…….എന്നാലും ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് അഷീക്ക്…..
“എന്തടാ …അവളുടെ കണ്ണുകൾ വിടർന്നു…..
“നിങ്ങൾക്കിടയിലുള്ള പ്രശ്നം എന്താണ്……എന്തുകൊണ്ടാണ് അയാൾ ആഷിയുടെ ഭർത്താവ് ….ഇങ്ങനെ……
“നിനക്ക് വേറെ ഒന്നും ചോദിക്കാനും പറയാനും ഇല്ലേ…..
“പറയാൻ താത്പര്യമില്ലെങ്കിൽ വേണ്ടാ……എന്നാലും ഒരു സുഹൃത്തായി എന്നെ കണ്ടു കൊണ്ട് നിന്റെ ദുഃഖങ്ങൾ എന്നോട് പറഞ്ഞു കൂടെ…..സുഹൃത്തല്ല, അടുത്ത ഒരാളായി കണ്ടു കൊണ്ട്…..ഈ ഭാരം ഇങ്ങനെ താങ്ങാതെ കുറച്ചു ആശ്വാസം കിട്ടുമല്ലോ…..