“ഇക്ക ചില സാമ്പത്തിക തിരിമറിയിൽ പെട്ട് ഞാൻ ആകെ പ്രശ്നത്തിലായിരുന്നു….
“അത് നിനക്ക് വാ തുറന്നു നിന്റെ ഭാര്യയോട് പറഞ്ഞുകൂടേ…..അപ്പോഴേക്കും അസ്ലമിന്റെ ഉത്തരം മുട്ടി….അത് പിന്നെ …പിന്നെ മൊത്തം കടത്തിലായിരുന്ന ഞാൻ ഇതും കൂടി ചെയ്തു എന്നറിഞ്ഞാൽ അതാണ് ഞാൻ ഒന്നും ആരെയും അറിയിക്കാഞ്ഞത്…..
“ഓഹോ…എല്ലാത്തിനും ഓരോ ന്യായീകരണങ്ങൾ കാണുമല്ലോ…ഞാൻ സംസാരിച്ചു നോക്കാം അവളോട്…..അതല്ല അവളിനിയും വരാൻ തയാറായാൽ എന്താണ് നിന്റെ പ്ലാൻ…..
ഞാൻ ദുബായിയിൽ ചെറിയ ഒരു ബിസിനസ് തുടങ്ങി…ഇപ്പോൾ അല്പം മെച്ചമുണ്ട്…..
എന്ത് ബിസിനസ്….
അത് …..മാർക്കറ്റിംഗ് ആണ്…..ദുബായിലേക്ക് സാധനം എത്തിച്ചു കൊടുക്കുക….
“എന്ത് സാധനം….
“അത്…അത് ഫ്രോസൺ സാധങ്ങളാണ്….അവൾ സമ്മതിച്ചാൽ മകനെ ഇവിടെ തത്കാലം ആക്കിയിട്ടു അവളുമായി തിരികെ പോകാം എന്ന് കരുതുകയാണ്…..
“അതിനു വിസയുണ്ടോ…..അവൾക്ക്…കൊച്ചിനെ എവിടെ ഏൽപ്പിക്കാൻ…..
“ഇല്ല വിസിറ്റിംഗ് എടുത്തിട്ട് അവിടെ ചെന്നിട്ടു പെർമനന്റ് വിസ ആക്കാനുള്ള പരിപാടിയായ…..ഇവിടെ എന്റെ ഒരു കസിനും ഫാമിലിയുമുണ്ട്….അവർക്ക് കുട്ടികളില്ലാത്തതാണ്…. ….അവരോടൊപ്പം …ഒരു ആറുമാസം…..അത് കഴിഞ്ഞാൽ ഞാൻ കൊണ്ട് പോകാം…..
“ഞാൻ സംസാരിച്ചു നോക്കാം…..ഞാനിറങ്ങുകയാണ്…..അവിടെ ആലിയ ചേട്ടത്തിയുടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ അറിയാമല്ലോ അല്ലെ….
“ഊം…അറിഞ്ഞു..കഷ്ടമായിപ്പോയി…..മോൾ ഇപ്പോൾ….
“അവള് ബാംഗ്ലൂരിൽ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്….
“ആഹാ ആളങ്ങു വളർന്നോ…ഒരു വളിച്ച ചിരിയോടെ അവൻ ചോദിച്ചു….
“കാലം കുറെ ആയില്ലേ വീടുമായിട്ടുള്ള ബന്ധം മറന്നിട്ടു പിന്നെ എങ്ങനെ അറിയാനാണ്…..ഞാൻ അവനെ ഒന്ന് ആക്കി
“ഇക്ക അവിടുത്തെ നമ്പർ …ചേട്ടത്തിയുടെ….ഒന്ന് വിളിക്കാൻ….
ഞാൻ നമ്പർ കൊടുത്തിട്ടു ഇറങ്ങി…
*************************************************************************************
ഖത്തണിയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകുവാൻ തനിക്കു ഇനി പറ്റുകയില്ല എന്ന് സുനീർ മനസ്സിലാക്കി….പുതിയ സ്പോൺസർ ഒരാൾ ഒത്തുവരുന്നുണ്ട്….പക്ഷെ ഇപ്പോൾ അത്യാവശ്യം നസീറയെയും ഉമ്മയെയും ഇവിടെ ഇറക്കുക എന്നുള്ളതാണ്…പതുക്കെ അവരുടെ സ്പോൺസർ ഷിപ് പുതിയ സ്പോൺസറിലേക്കു മാറ്റാം…..ഇന്നയാൾ ദുബായ്ക്കു പോയ സമയം നോക്കിയാണ് പുതിയ സ്‌പോൺസറെ ഒപ്പിച്ചെടുത്തത്……തന്റെ ഷെയർ എല്ലാം ഏതു വിധേനയും മാറ്റണം….അതിനുള്ള വഴി മനസ്സിൽ കണ്ടിട്ടുണ്ട്…..സുബീന അവൾ തുറുപ്പ് ചീട്ടാണ്…..അവൾക്കു എന്തെങ്കിലും നക്കാപ്പിച്ച കൊടുത്തു ഒതുക്കാം…..അവളെ കൊണ്ട് തന്നെയും ഖത്താണിയെയും മാക്സിമം തെറ്റിപ്പിക്കണം…..അവൾ അഭിനയിക്കാൻ മിടുക്കിയല്ലേ…..അവൾ ചെയ്യും അതുറപ്പാണ്…..നൈമ ഇതിക്കുള്ള കഞ്ഞിയും പയറും റെഡിയാക്കി കൊടുത്തിട്ടു സുനീർ പുറത്തേക്കിറങ്ങുമ്പോഴാണ് സൂരജ് ഏട്ടന്റെ ഫോൺ….
“സുനി മോനെ എന്തുണ്ട് വിശേഷം…..