സമയമില്ല…..പിന്നാകട്ടെ…..ഞാൻ പറഞ്ഞിട്ടിറങ്ങി…..എന്റെ വണ്ടിയുമെടുത്ത് മുന്നോട്ടു നീങ്ങി……
ഞാൻ വണ്ടി ഓടിക്കുമ്പോഴും എന്റെ ചിന്ത ഇതായിരുന്നു…”ഇവരുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ പറഞ്ഞവസാനിപ്പിക്കണം……അവർ എന്തെക്കെയോ കരുതി കൂട്ടിയാണ്……എന്റെ ജീവിതം തകർക്കാൻ പാടില്ല……ഇനി ഇവരാണോ ഫാറൂഖിക്കയെ……
നയ്മയെ ഇല്ലാതാക്കാൻ നോക്കിയതുപോലെ……ഏയ് ആവില്ല…കാരണം ഇക്ക കോയമ്പത്തൂർ വച്ചല്ലേ മരിച്ചത്….ഹൃദയാഘാതവും ആന്നെന്നു റിപ്പോർട്ടും ഉണ്ട്……
ഞാൻ പെരുമ്പാവൂർ എത്തി ടിക്കറ്റും പാസ്‌പോർട്ടും വാങ്ങി…..ഖത്തർ എയർവേയ്‌സ് ഫുൾ ആണ്…..കിട്ടിയത് ഗൾഫ് എയർ…..ബഹറിനിൽ ഹാൾട്ട്…..ഒന്നര മണിക്കൂർ……ഞാൻ നസീറയെ വിളിച്ചു വിവരം പറഞ്ഞു…..
“ബാരി ഇക്ക തിരികെ പോകുവാ……ആലപ്പുഴക്ക്…..
“ഏയ് അല്ല….ഇവിടെ ഒരാളെ കാണണം….
“ഊം….ആയിക്കോട്ടെ….മറ്റെന്നാളത്തെ ഒരുമിച്ചുള്ള യാത്രക്കായി കാത്തിരിക്കുകയാ ഞാൻ…..പിന്നെ ആദ്യമായി പറക്കാൻ പോകുന്നതിന്റെ ഒരു ത്രിൽ….
“ഊം….
“എല്ലാത്തിനും ഈ മൂളൽ മാത്രമേ ഉള്ളോ…..
ഞാൻ വെറുതെ ഒന്ന് ചിരിച്ചു…..
സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു…എന്തായാലും കലൂർ വഴിയുള്ള യാത്ര തിരക്കാണ്……എന്നാലും അവനെ കണ്ടല്ലേ പറ്റൂ….ഞാൻ വണ്ടി വിട്ടു…..ഏകദേശം രണ്ടു മണിയാകാറായപ്പോൾ അസ്‌ലം പറഞ്ഞ ലൊക്കേഷനിൽ ചെന്നിട്ടു ആദ്യം ഷബീറിനെയും സുനീറിനെയും വിളിച്ചു….വിവരം പറഞ്ഞു…..”എന്താണ് അവനു പറയാനുള്ളത് കേൾക്കാൻ എന്ന് ഷബീറും സുനീരും മറുപടി പറഞ്ഞു ,അതിനു ശേഷം ഞാൻ അസ്ലമിനെ വിളിച്ചു അവൻ ക്ഷണിച്ച സ്ഥലത്തേക്ക് ഞാൻ ചെന്ന്….അവൻ എന്നെ പ്രതീക്ഷിച്ചെന്ന പോലെ വെളിയിൽ തന്നെയുണ്ട്….
“എനിക്ക് നേരെ അവൻ കൈ നീട്ടി…..അറിയാതെ എങ്കിലും ഞാൻ അവനു കൈ നീട്ടി ഷേക്ക് ഹാൻഡ് നൽകി….അവന്റെ മുഖത്തു ഒരു തരം പരവേശം ഞാൻ ശ്രദ്ധിച്ചു….ഒരു റൂമിലേക്ക് കയറി…..ഞാൻ അവിടെ കണ്ട കസേരയിൽ അലസമായി വാതിലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു … അവസാനം എല്ലാത്തിനും വിരാമമിട്ടുകൊണ്ട് അവൻ സംസാരിച്ചു തുടങ്ങി….ഇക്കാ….ഞാൻ ചെയ്തത് എല്ലാം തെറ്റാണെന്നു അറിയാം….എന്റെ തെറ്റുകൾ മനസ്സിലാക്കിയാണ് ഞാൻ വന്നിരിക്കുന്നത്….എന്നോട് പൊറുക്കാനുള്ള മനസ്സ് കാണിച്ചു ഞാൻ പറയുന്നത് കേൾക്കാനുള്ള സാവകാശം വേണം….
ഞാൻ അവനെ ഒന്ന് നോക്കി…അവൻ എന്റെ മുഖത്തേക്ക് നോക്കാതെ തല കുമ്പിട്ടു….”നീ ചെയ്തത് തെറ്റാണെന്നു നിനക്ക് ഇപ്പോഴാണോ ബോധ്യമായത്…..അവളുടെ സകലതും നശിപ്പിച്ചു….നിനക്ക് തന്ന സകല മുതലുകളും….നാല് വർഷമായി നീ അവളെ ഒന്ന് വിളിക്കാൻ പോലും മനസ്സ് കാണിച്ചിട്ടില്ല….ഒന്നും വേണ്ട നിന്റെ മകൻ അവനെ എങ്കിലും നീ ഓർത്തോ….
“ഇക്ക എല്ലാം പറ്റിപ്പോയി…..എനിക്കിനി അവർ വേണം….അവരില്ലാതെ പറ്റില്ല…..
“അതിനു അവൾ ഇനി നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ…..
“അറിയില്ല…അത് കൊണ്ടാണ് ഞാൻ ഇക്കയെ കാണാൻ വന്നത്…ഞാൻ ….ഞാൻ…..എന്ത് പറയണം എന്നെനിക്കറിയില്ല ഇക്ക…..
അവൻ കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു താഴേക്ക് കുനിഞ്ഞിരുന്നു…..
ഷബീറിനെ എല്ലാം ഏർപ്പാട് ആക്കിയിരുന്നു….നിന്നെ കണ്ടു സംസാരിക്കാൻ പറ്റുമെങ്കിൽ സംസാരിക്കാനും അവളെ അവളുടെ ജീവിതവുമായി മുന്നോട്ട് വിടാനും…..