“ഞാനും പോയാലോ എന്നാലോചിക്കയാണ്…..ബാരി….പോകാനുള്ളവർ പോയില്ലേ…..എല്ലാ കാര്യങ്ങളും കഴിഞ്ഞല്ലോ…..ആ ചെക്കൻ ഒറ്റക്കാണ് അവിടെ…..സുഹൈലെ….തിരുവന്തപുരത്തു നിന്നും ഇന്നലെ അവൻ വന്നു എന്നും പറഞ്ഞു രാത്രിയിൽ വിളിച്ചിരുന്നു…..അവൻ ചിലപ്പോൾ ഇങ്ങോട്ടു വരും….അപ്പോൾ ഞാനവന്റെ കൂടെ അങ്ങ് പോകും…..”
“ആയിക്കോട്ടെ മാമി…..അപ്പോൾ ഇവളെ കൂടി അങ്ങോട്ടിറക്കി കൂടെ…..ഞാൻ വൈകിട്ട് വന്നു വിളിക്കാം”……ഞാൻ പറഞ്ഞു…..
ഞാൻ വീണ്ടും എന്റെ മനസ്സിനെ പായിച്ചുകൊണ്ടു ആ സെറ്റിയിൽ അങ്ങനെ കിടന്നു…..അനിയാ ചായ…..ആലിയ ചേട്ടത്തി ചൂടുള്ള ചായയുമായി നിൽക്കുന്നു…കുളിച്ചു മാക്സി ഒക്കെ മാറിയിരിക്കുന്നു…..സാധാരണ ഭർത്താവ് മരിച്ചാൽ ഭാര്യമാർ അന്യപുരുഷന്റെ മുന്നിൽ ആറുമാസത്തേക്ക് ഇറങ്ങരുത് എന്ന നിയമമുള്ളിടത്താണ് ആലിയ ചേട്ടത്തി എന്റെ കണ്മുന്നിൽ ചായയുമായി നിൽക്കുന്നത് (ഈ നിയമം മൺമറഞ്ഞുപോയ ഇക്ക പറഞ്ഞു തന്നതാണ്…മറ ഇരിക്കുക എന്നോ മറ്റോ ആണ് പറയുന്നത്)…..ചായ എന്റെ കൈകളിലേക്ക് തരുമ്പോൾ ചേട്ടത്തിയുടെ നോട്ടം താങ്ങാനാകാതെ ഞാൻ മുഖം കുനിച്ചു….”അപ്പോൾ അനിയൻ പോകാൻ തീരുമാനിച്ചു …അല്ലെ…..
“പോകാതെ പറ്റില്ലല്ലോ ചേട്ടത്തി…..ജീവിത മാർഗം അവിടെയല്ലേ…..
ചേട്ടത്തി ചുറ്റും നോക്കിയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു…..ഇനി ഞാൻ ചേട്ടത്തിയല്ല…..എന്റെ ബാരിയുടെ ആലിയ ആണ്….അങ്ങനെയേ എന്നെ കാണാവൂ…..ഞാൻ ഞെട്ടിപ്പോയി……എനിക്ക് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട് ബാരിയോട്….അല്ല എന്റെ ഇക്കയോട്…..ഞാൻ ഇന്ന് രാത്രിയിൽ വരും…..ഒരുപാട് കാര്യങ്ങൾ പോകുന്നതിനു മുമ്പ് എനിക്ക് പറഞ്ഞു തീർക്കണം…..എന്റെ മറുപടിക്കു കാത്തു നിൽക്കാതെ ആലിയ ചേട്ടത്തി അകത്തേക്ക് പോയി……ഫാരിമോൾ അതെ കിടപ്പാണ്…..ജന്മം നൽകിയ പിതാവ് നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന വേദന ആ മുഖത്ത് മാത്രമേ ഉള്ളൂ…ബാക്കി എല്ലാവരും അവരവരുടെ ലോകത്താണ്…..അമ്മായി അടുക്കളയിൽ …അങ്ങനെ അങ്ങനെ അവരവരുടെ ലോകത്…ഇത്രയേ ഉള്ളോ മനുഷ്യന്റെ കാര്യം…..പണവും സുഖവും നല്കാൻ കഴിയാത്ത ഭർത്താവ് ആണെങ്കിൽ എല്ലാം സംഭവിക്കും….ഞാൻ ചായ കുടിച്ചിട്ട് പല്ലും തേച്ചു കുളിച്ചു ഡ്രസ്സ് ചെയ്തപ്പോഴേക്കും സുഹൈൽ എത്തി…..ബീന മാമിയും സുഹൈലും അഷീമായും കാപ്പി പോലും കുടിക്കാതെ യാത്രയായി…….ഞാൻ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും വിളി വരുന്നത്…..ഞാൻ കരുതി ജി കെയുടെ ഫാമിലി ആയിരിക്കും അതെന്നു….പക്ഷെ ആ സ്വരം വളരെ പരിചിതമായിരുന്നു…..
“ഹാലോ….ബാരി ഇക്ക ഞാൻ അസ്‌ലം ആണ്….
ഞാൻ ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി…അസ്‌ലം അഷീമയുടെ നിയമപരമായ ഭർത്താവ്…..ബന്ധം വേര്പെടുത്തുന്നതിനെക്കുറിച്ചു വരെ ഞാനും ഷബീറും സംസാരിച്ചതാണ്…..അവൻ നാട്ടിലെ നമ്പറിൽ നിന്നും വിളിക്കുന്നു…..
“ആ പറയൂ…..ഞാൻ സൗമ്യത കൈ വിടാതെ പറഞ്ഞു….
“ഇക്കയെ എനിക്കൊന്നു കാണണം…..വിവരങ്ങൾ എല്ലാം ഞാനറിഞ്ഞു…..മാമ മരിച്ചിട്ടും ഞാൻ വരാഞ്ഞത് അത്രത്തോളം പ്രശ്നനങ്ങളിൽ ആയിരുന്നു…അല്പം സാമ്പത്തിക തിരിമറിയിൽ പെട്ട് പോയി….അതാണ് ആരുമായും യാതൊരു ബന്ധവുമില്ലാതിരുന്നത്…..അവൻ പിന്നീട് ഹിസ്റ്ററിയും ,ജോഗ്രഫിയും എല്ലാം വിവരിച്ചു…..അതെല്ലാം കള്ളമാണെന്ന് അറിയാമായിരുന്നത് കൊണ്ട്…..ഞാൻ ക്രോസ്സ് വിസ്താരം ചെയ്യാതെ കേട്ടിരുന്നു…..എനിക്കെന്റെ മോനെ