അളിയൻ ആള് പുലിയാ 15 [ജി.കെ]

Posted by

അളിയൻ ആള് പുലിയാ 15

Aliyan aalu Puliyaa Part 15 | Author : G.K | Previous Part

 

ശ്വാസോച്ഛാസം തിരിച്ചു തന്ന ദൈവത്തിനു നന്ദി.എന്നെ മനസ്സിലാക്കിയ എന്റെ പ്രിയവായനക്കാർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും പ്രത്യേകം അറിയിക്കുന്നു.എന്നാലും ചില കമന്റുകൾ വായിച്ചപ്പോൾ മനസ്സിൽ നീറ്റലുളവാക്കി….അത് നിങ്ങൾ കാത്തിരുന്നത് കിട്ടാത്തത് കൊണ്ടുള്ള അമർഷം ആണെന്ന് മനസ്സിലായി…എല്ലാവരും സേഫ് ആയിരിക്കുക….അല്പം സ്വകാര്യതയിലേക്കു കടന്നിട്ടു കഥയിലേക്ക്‌ വരാം….ഏപ്രിൽ 28 നു ഓഫീസ് പണികൾ എല്ലാം തീർത്തു റൂമിൽ എത്തിയപ്പോൾ സഹയാത്രികൻ ആയ സുഹൃത്തു റൂമിലുണ്ട്….

ഞങ്ങൾ  നാലുപേരടങ്ങുന്ന ലോകം….

വ്യാഴഴ്ചകളിൽ വീണുകിട്ടുന്ന അസുലഭ മുഹൂർത്തത്തിൽ പാതിരാത്രിയോളം മാക് ആൻഡ്രൂസ് അല്ലെങ്കിൽ നെപ്പോളിയന്റെ തണലിൽ പച്ചപ്പ്‌ നിറഞ്ഞ മലയാള നാടിന്റെ കഥകൾ പറഞ്ഞു പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരനും ആലപിച്ചു ഞങ്ങളെ ഗൃഹാതുരത്വത്തിലേക്കു നീട്ടികൊണ്ടു പോകുന്ന ആ വ്യാഴാഴ്ചകൾ ഇനി ഉണ്ടാകില്ലല്ലോ എന്ന ദുഃഖം….

അതിൽ ഒരുവൻ….നീ ഇന്ന് ഓഫീസിൽ പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എനിക്ക് കലശലായ പനി അനുഭവപ്പെടുന്നു….തൊണ്ട വേദന…..മാസ്ക് ഊരി വച്ചിട്ട് ഞാൻ കിച്ചണിൽ കയറി അമ്മച്ചി തന്നു വിട്ട ചുക്ക് കാഷായ പൊടി കലക്കി നല്ല ഒരു കോഫി അവനു കൊടുത്തു….അവസാനമായി ഞാൻ നൽകിയ പാനീയം…..

രാത്രിയുടെ യാമങ്ങളിൽ അവന്റെ എങ്ങിയുള്ള ശ്വാസം വിടൽ കേട്ടുകൊണ്ടാണ് ബാക്കി ഞങ്ങൾ മൂവരും ഉണർന്നത്…..കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടാമൻ എല്ലാം മറന്നു അവന്റെ അരികിലേക്ക് ചെന്ന് നെറ്റിയിൽ കൈവച്ചു നോക്കി…ചുട്ടുപൊള്ളുന്ന ചൂട്……

ഞങ്ങളുടെ കാരണവർ ഇക്ക എന്ന് വിളിക്കുന്ന മൂപ്പർ ഉടൻ തന്നെ കാറിൽ കയറ്റി അടുത്ത ക്ളീനിക്കിലേക്കു …..രാത്രിയിൽ ഉണ്ടായിരുന്ന ബംഗാളി ഡോക്ടർ എന്തെക്കെയോ ഇഞ്ചക്ഷനും മരുന്നും നൽകി അവൻ മയക്കത്തിലേക്ക് വീണു…..ആ രാത്രിയിൽ അവിടെ ആ ക്ലിനിക്കിന് മുന്നിൽ കാവൽ നിൽക്കുമ്പോൾ ആണ് പോലീസ് ജീപ്പ് വരുന്നത്…മാസ്കും ഗ്ലൗസും ഒന്നുമില്ലാതെ നിൽക്കുന്ന ഞങ്ങൾ….ലോക്ക് ഡൌൺ കാലം…..

എന്താണ് നിങ്ങൾ ഇവിടെ…..വിവരം പറഞ്ഞു…..ആ പോലീസുകാരൻ വണ്ടിയിൽ നിന്നും മൂന്നുമാസക്‌ നൽകിയപ്പോഴാണ് കൊറോണ എന്ന മഹാമാരി ഞങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നത്…..

അദ്ദേഹം ഉടൻ തന്നെ ആംബുലസ് വിളിച്ചു മിനിസ്ട്രി ഓഫ് ഹെൽത്തിൽ വിവരം അറിയിച്ചു….ഞങ്ങൾക്കും ഭയമായി…..കൊറോണ….ഞങ്ങളുടെ സുഹൃത്തിനു വന്നോ എന്നുള്ള ഭയം….ആകല്ലേ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ആംബുലൻസ് അവനെയും കൊണ്ട് പോകുവാൻ എത്തിയിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *