ഓണപ്പുലരി [MR. കിംഗ് ലയർ]

Posted by

>>>>>><<<<<

 

രാത്രി ഭക്ഷണം കഴിച്ചു ഞാനും ഇന്ദുസും മുറിയിലേക്ക് കയറി പെട്ടന്ന് തന്നെ ഞാനും ഇന്ദുസും നിദ്രയെ പുൽകി.

 

 

രാത്രിയുടെ ഏതോ യാമം ദേവു വനത്തിലെ കുളത്തിനുള്ളിലെ മണ്ഡപത്തിൽ നിൽക്കുകയാണ്…. പെട്ടന്ന് മണ്ഡപം ഇടിഞ്ഞു ദേവു വെള്ളത്തിലേക്ക് വീണു…. അവിടേക്ക് ഓടിയെത്തിയ ഞാൻ കണ്ടത് മുങ്ങി താഴുന്ന ദേവുവിനെയാണ്…

 

പെട്ടന്ന് ഞാൻ ഞെട്ടി ഉണർന്നു…. ഞാൻ ആകെ വിയർത്തിരുന്നു ശ്വാസഗതി വളരെ വേഗത്തിൽ ആണ് ഒപ്പം കിതപ്പും…

 

ഇന്ദുസിനെ നോക്കിയപ്പോൾ നല്ല ഉറക്കത്തിൽ ആണ്…. എന്തായാലും ദേവുവിന്റെ മുറി വരെ ഒന്ന് പോയി നോക്കാം… എന്ന് കരുതി ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു ഡോർ തുറന്ന് പുറത്തിറങ്ങി.

 

മുകളിൽ നിന്നും ദേവുവിന്റെ മുറിയിലേക്ക് നോക്കിയപ്പോൾ കാണുന്നത്… വേലായുധൻ ദേവുവിന്റെ മുറി തുറന്ന് അകത്തുകയറുന്നു… അവളുടെ മുറിയിൽ വെളിച്ചം ഉണ്ട്.

 

വേലായുധൻ…. ഈ രാത്രി ദേവുവിന്റെ മുറിയിൽ എന്തോ പന്തികേട് തോന്നിയ ഞാൻ പടികൾ ഇറങ്ങി ദേവുവിന്റെ മുറി ലക്ഷ്യമാക്കി മെല്ലെ നടന്നു.

 

“”””എന്നെയൊന്നും ചെയ്യരുത്….. ഞാൻ ചേട്ടന്റെ മോളുടെ പ്രായം പോലുമില്ലല്ലോ… “”””

 

ദേവുവിന്റെ പേടിയോടെ ഉള്ള ശബ്ദം ആണ്.

 

“”””ഞാമ്പറയുന്നത് അനുസരിച്ചു എനിക്ക് വഴങ്ങിയാൽ നിനക്കൊള്ളാം…. ഇല്ലെങ്കിൽ നിന്റെ സമ്മതം കൂടതെ ഞാൻ ചെയ്യും….!!!! “”””

 

വേലായുധന്റെ ഭീഷണി നിറഞ്ഞ ശബ്ദം.

 

 

“””അപ്പൊ അതാണ് കളി… !!!!””””

 

വേലായുധന്റെ ഭീഷണി കേട്ട് ഞാൻ വാതൽ തള്ളിതുറന്നുകൊണ്ട് പറഞ്ഞു….

അയാൾ ദേവുവിന്റെ മുത്തണി വലിച്ചു പിടിച്ചിരിക്കുകയാണ്.. അവൾ അതിൽ മുറിക്ക് പിടിച്ചു വേണ്ടെന്ന ഭാവത്തിൽ അയാളെ നോക്കി കരയുന്നു…. കരഞ്ഞു മുഖമൊക്കെ ചുവന്നിട്ടുണ്ട്.

 

എന്നെ കണ്ടപ്പോൾ വേലായുധൻ ഒന്ന് ഞെട്ടി… അത്രയും നേരം പേടിയോടെ നിന്നിരുന്ന ദേവുവിന്റെ മുഖത്ത് ആശ്വാസവും വേലായുധന്റെ മുഖത്ത് പേടിയും…

 

“””എടാ… ചെറ്റാ വേലായുധാ… നിന്നെ ഞാൻ ആദ്യംകണ്ടപ്പോഴേ നോട്ട് ചെയ്‌തത… !!!!””””

Leave a Reply

Your email address will not be published. Required fields are marked *