” അവൾ തന്റെ കുഞ്ഞിപെങ്ങളാണ്…
അവളുടെ സമീപത്ത് തന്നിൽ ലൈംഗിക ചിന്തകൾ ഉണരുന്നത് സ്വയം നിയന്ത്രിക്കണം…
അവൾ തന്നെ ആഗ്രഹിക്കും വിധത്തിലാണ് പെരുമാറുന്നത് എന്നത് തന്റെ തോന്നൽ മാത്രമാണ്…
അതങ്ങനെയല്ലെങ്കിലും
അത് വളർത്താതെ താൻ ശ്രദ്ധിക്കണം.
ഇഷ്താര ഉമ്മി പെറ്റതാണെങ്കിലും തന്റെ ഉമ്മി ശേബയും അവളെ, കരയുമ്പോൾ പാൽ വറ്റിയ മുലകൾ കുടിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ട്.
അഗമ്യഗമനം എന്ന പാപ ബന്ധം ഒരിക്കലും തങ്ങൾക്കിടയിൽ വേണ്ട, എന്നല്ലാം സ്വന്തം മനസ്സിനെ ഒരു പാട് തവണ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. ”
കൊട്ടാരത്തിലേക്ക് പ്രവേശിച്ച ഗാസി ആദ്യം ചുറ്റിലും തിരഞ്ഞത് ബുദൂറിനെ തന്നെയാണ്. അവളെ മുറ്റത്തോ പൂമുഖത്തോ കണ്ടില്ല.
ചെറിയ നിരാശ തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ കുതിരപ്പുറത്ത് നിന്നിറങ്ങി ജീനി പരിചാരകനെ ഏൽപിച്ച് സിൽസിലയുടെ കുഞ്ചിരോമങ്ങൾ ഉള്ള കഴുത്തിൽ ഒന്ന് ഉഴിഞ്ഞ് അതിന്റെ മുഖത്തേക്ക് കവിൾ ചേർത്തു. തന്റെ യജമാനന്റെ സ്നേഹത്തിന് പകരമായി സിൽസില, ഗാസിയുടെ തലയിൽ മൂക്ക് കൊണ്ടൊന്നുരച്ച് പരിചാരകന്റെ കൂടെ ലയത്തിലേക്ക് നടന്നു.
ഗാസി,
പൂമുഖ വാതിൽക്കൽ തന്നെ നോക്കി നിന്ന രണ്ട് ഉമ്മിമാരെയും ആലിംഗനം ചെയ്ത് നേരെ അകത്തേക്ക് നടന്നു.
പിന്നെ ശയനമുറിയിൽ വിശ്രമിക്കുന്ന പിതാവിനെ കണ്ട് കാര്യങ്ങൾ ഉണർത്തിച്ച് നേരെ കുളിക്കാൻ പോയി.
അകത്തും ബുദൂറിനെ കാണാത്തത് അവനെ അൽപം സങ്കടത്തോടെ ആശ്ചര്യപ്പെടുത്തിയെങ്കിലും…. അവൻ അവളെ കുറിച്ച് ഒന്നും ചോദിച്ചില്ല.
അവൻ വന്ന് ഇത്ര നേരമായിട്ടും ബുദൂറിനെ അന്വേഷിക്കാത്തത് ഉമ്മിമാർ രണ്ട് പേരെയും ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത് …
കുളി കഴിഞ്ഞ് ഉടയാടകൾ മാറി വന്ന അവൻ തീൻമേശയിലേക്കിരുന്നു പരിഭവം പോലെ പറഞ്ഞു.
” വഴിയിലൊന്നും നല്ല ഭക്ഷണമില്ലായിരുന്നു… വിശക്കുന്നു…ഉമ്മീ…
യാത്രാവിശേഷങ്ങൾ ഭക്ഷണം കഴിച്ച് പറയാം.”
ശേബയും ഇഷ്താരയും മുഖത്തോട് മുഖം നോക്കി അമ്പരന്നു… ബുദൂറില്ലാതെ ഇവൻ തീൻമേശയിലിരുന്നു ഭക്ഷണം ആവശ്യപ്പെടുന്നത് ആദ്യമാണ്…. ഏഴ് ദിവസം കൊണ്ട് ഒരാൾ ഇങ്ങനെ മാറുമോ?
പക്ഷേ ഗാസിയുടെ നെഞ്ചിന്റെ വിങ്ങൽ അവർക്കറിയില്ലല്ലോ…
താൻ വന്ന് ഇത്ര നേരമായിട്ടും ഒന്ന് വന്ന് നോക്കാൻ പോലും ശ്രമിക്കാതെ അവളുടെ റൂമിൽ തന്നെ വിശ്രമിക്കുന്ന അവളുടെ അകൽച്ച തന്റെ നെഞ്ചാകെ നീറ്റുന്നുണ്ട്…
അവൾക്ക് കല്യാണ ആലോചനകൾ ഒരുപാട് വന്ന് തുടങ്ങിയ സ്ഥിതിക്ക് എന്നായാലും താൻ ഇതിനോട് പൊരുത്തപ്പെട്ടേ പറ്റൂ.
ലോകം ഇങ്ങിനെയാണ് …. പരിസ്ഥിതികൾ മനുഷ്യരെ അതിജീവനത്തിന് പ്രാപ്തരാക്കും.
ശേബ ഉമ്മിയുടെ, തേങ്ങലോടെ കണ്ണുകൾ നിറച്ച് പറഞ്ഞ വാക്കുകൾ ആണ് ഗാസിയെ ചിന്തകളിൽ നിന്നുണർത്തിയത്.
” മോനേ…. നീ പോയതിന് ശേഷം നിന്റെ കുഞ്ഞിപെങ്ങൾ ഈ മേശയിലിരുന്ന് ഒന്നും കഴിച്ചിട്ടില്ല…. അൽപം പഴച്ചാറും വെള്ളവും ഒന്നോ രണ്ടോ കാരക്കയുംആർക്കോ വേണ്ടിയെന്ന പോലെ കഴിക്കും…. അവളുടെ കോലം തന്നെ വാടിയ ഈന്തപ്പനയോല പോലുണ്ട്…. നീ അവളേ പോയി വിളിക്കെടാ…”
അതിന് അനുബന്ധം പോലെ ഇഷ്താര ഉമ്മിയും