അപ്പോ , അവൻ, എനി എങ്ങനെ
എല്ലാം ദൈവഹിതം. ശക്തി പിറക്കട്ടെ, അവൻ വരും, അവനെ വരുത്തേണ്ടത് അവളാണ്
ആചാര്യാ…..
കാലം എല്ലാത്തിനും ഉത്തരം നൽകും , സമയം ചോദ്യങ്ങളുടെ പ്രഹേളിക മാത്രം
ഓം നമശിവായ ഓം നമശിവായ
അയാൾ പതിയെ അവിടെ നിന്നും യാത്രയായി….
⭐⭐⭐⭐⭐
അനന്തസാഗരത്തിൽ അവൻ പിന്നിട്ട ദൂരം കുറച്ചൊന്നുമല്ല, അകലങ്ങൾ താണ്ടി അവർ പോയി. ആ കുഞ്ഞു സ്വര വിചി വീണ്ടും ഉയർന്നു.
ആ സ്വര വീചിയെ തേടി, ഒരു കൊച്ചു വള്ളം പതിയെ തുഴഞ്ഞു വന്നു. ഇരു കൈകൾ പതിയെ ആ കൂടയെ പൊക്കി, ആ കുഞ്ഞു മുഖത്തേക്ക് ഉറ്റു നോക്കി.
ആ വള്ളത്തിൽ കുഞ്ഞിനെ വെച്ച ശേഷം, ‘ആ വള്ളം പതിയെ തുഴഞ്ഞു നീങ്ങി…..
മറ്റൊരു കരയെ ലഷ്യമാക്കി, ആ വള്ളം തുഴഞ്ഞു, രണ്ട് സമൂഹത്തിൻ്റെ പ്രതീക്ഷ ആ വള്ളത്തിൽ യാത്രയാകുമ്പോ, സ്വർണ്ണ ആമ പതിയെ അപ്രത്യക്ഷമായി.
കടൽ പതിവിലും ശാന്തമായി, ചന്ദ്രൻ ആ വള്ളത്തോടൊപ്പം യാതയായി. എനി, ലാവണ്യപുരത്തെ അവസ്ഥകൾ അതി കഠിനം, ഓം ചിഹ്നം കയ്യിലേന്തി പിറന്നവൻ്റെ ജീവിതം എന്തെന്നും കണ്ടറിയാം.
അമാനുഷിക ശക്തികളുടെ ലോകത്തു നിന്നും മനുഷ്യരാശിയുടെ കുടെ വളരാൻ അവൻ വരികയാണ്. എനി എന്താണ് നടക്കാൻ പോവുന്നത് എന്നത് ലോകം മുഴുവൻ അറിയാൻ പോകുന്നതേ… ഉള്ളു. എല്ലാം ശിവമയം ശക്തിമയം ശിവശക്തിമയം
ഓം നമശിവായ
(തുടരും…)