ശിവശക്തി [പ്രണയരാജ]

Posted by

ശിവശക്തി

ShivaShakthi | Author : PranayaRaja

 

ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും സാങ്കൽപ്പികത മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്.

ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, അവരുടെ സുരക്ഷാവലയം അതിൻ്റെ ശക്തി ക്ഷയിക്കുന്ന നാൾ.

എന്നാൽ ഇന്നാ നാൾ അല്ല, പക്ഷെ കാലകേയൻമാർ സുരക്ഷാ വലയം ഭേതിച്ചിരിക്കുന്നു. അതിനും കാരണങ്ങൾ പലതാണ്. കൂടെ നിന്നും ചതിക്കുന്ന കരിങ്കാലികൾ എവിടെയും ഉണ്ടാകും.

കുറച്ചു ദിവസങ്ങൾക്ക് മുന്നേ രാജമാതാ ശിവകാമി പ്രസവിച്ചു. ഒരാൺ കുഞ്ഞാണ് പിറന്നത്, വലതു കൈയ്യിൽ ഓം എന്ന് എന്ന ശിവനാമത്തിൻ്റെ ആദ്യക്ഷരവുമായി പിറന്നവൻ, കൈയ്യിൽ പൊള്ളിയ പോലെ ആ നാമം തെളിഞ്ഞു കാണാം.

അവനെയാണ് അവർക്കു വേണ്ടത്. ഇതു വരെ പെണ്ണിൻ്റെ മാനം കവരാനും, അടിമകളായ നരഭോജികൾക്ക് ആവശ്യ ആഹാരത്തിനും. ബലിക്കുള്ള പൈതലിനും മാത്രം വന്നവർ ഇന്നു തേടുന്നത് അവനെയാണ്.

ശിവാംശം ആയി പിറന്നവൻ, ആ പൈതലിനെ ബലിയർപ്പിച്ചാൽ ലഭിക്കുന്ന ശക്തികൾ അതാണ് അവരുടെ ലക്ഷ്യം. ലാവണ്യപുരത്തിൻ്റെ ചുവരുകൾക്ക് മാത്രം അറിയുന്ന ആ രഹസ്യം കാലകേയൻമാർ അറിഞ്ഞതെങ്ങനെ എന്നറിയില്ല.

ലാവണ്യപുരവും വർണ്ണശൈല്യവും അനന്തസമുദ്രത്തിൻ്റെ നടുവിൽ സ്ഥിതി ചെയ്യുന്ന രണ്ട് ദ്വീപികളാണ്. ആ ദ്വീപു സമുഹം തികച്ചും അദൃശ്യരാണ്. പുറം ലോകമായി അവർക്കു ബന്ധമില്ല.

ആ ദ്വീപിലെ സ്ത്രീ പുരുഷർ ആ ദ്വീപിള്ളേവരെ മാത്രമേ… വിവാഹം കഴിക്കാവു, പക്ഷെ രാജകുടുംബത്തിലെ ഇളം മുറക്കാർ മാത്രം മാറി കഴിക്കണം. അതായത് ലാവണ്യപുരത്ത് പിറന്ന ആ കുഞ്ഞിന് വർണ്ണശൈല്യത്തിൽ പിറന്ന പെൺ രാജകുമാരി ആയിരിക്കും നവവധു.

ശിവ-വിഷ്ണു പ്രസാദത്താൻ ഇവിടെ ഉള്ള രാജകുടുംബത്തിൽ പിറക്കുന്നവർക്ക് ചില അമാനുഷിക ശക്തികൾ ഉണ്ടായിരുന്നു. ഇവിടുത്തെ സാധാ പ്രജകളും മനുഷ്യരിൽ നിന്നും വ്യത്യസ്തർ. രൂപം കൊണ്ട് ഒരു പോലെയെങ്കിലും ഇവർ വ്യത്യസ്തരാണ്.

ലാവണ്യപുരം വിഷ്ണു ദേവനാൽ പൂജനീയം, വർണ്ണശൈല്യം ശിവദേവനാൽ പൂജനീയം. ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്. പലതും മറഞ്ഞു കിടക്കുന്ന മണ്ണ്.

വർണ്ണശൈല്യം ഇന്ന് സുരക്ഷിതരാണ്, എന്നാൽ ലാവണ്യപുരം മരണമാം ദിനത്തിനെ ഇന്നു വരവേറ്റു. വർണ്ണശൈല്യവും ലാവണ്യപുരവും തമ്മിലൊരു അദൃശ്യ പാലമുണ്ട് രാജകുടുംബങ്ങൾക്ക് മാത്രം അറിയുന്നത്. എല്ലാവർക്കും അറിയുന്ന ഒരു വഴിയുണ്ട് പക്ഷെ അതു തുറന്നു വരണമെങ്കിൽ ചില വിധിപ്രകാര രീതികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *