മസോച്ചിസം 8 [Jon snow]

Posted by

ഞാൻ സംശയത്തോടെ അവനെ നോക്കി.സാജൻ : ” എടി നീ ജാട കാണിക്കാതെ സെന്റ് ചെയ്യ് ”

ഞാൻ : ” ഇല്ലെങ്കിൽ ”

സാജൻ : ” ഓഹ് എന്റെ പൊന്നോ സെന്റ് ചെയ്യ് ”

ഞാൻ : ” ഓഹ് കരയണ്ട തരാം ”

ഞാൻ അവന് ഫോട്ടോ കൊടുത്തു.
ഞാൻ അവന് ഫോൺ നമ്പറും കൊടുത്തു.

അവൻ അപ്പോൾ തന്നെ മുറിയിലേക്ക് പോയി.

 

പിറ്റേ ദിവസം ഓഫീസിൽ.

ധന്യ : ” മാഡം ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു ”

ഞാൻ : ” യെസ് പ്രൊസീഡ് ”

ധന്യ : ” മാഡം അതുപിന്നെ മാഡം അങ്ങനെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല പക്ഷെ…. ”

ഞാൻ : ” എന്താ ധന്യ ”

ധന്യ : ” മാഡം ഇന്നലെ ഒരാൾ എന്നെ വിളിച്ചു ശല്യം ചെയ്തു ”

എന്റെ ഒന്ന് പകച്ചു. തെണ്ടി സാജൻ. അവൻ ഇന്നലെ ഇവളെ വിളിച്ചോ.

ഞാൻ : ” അല്ല അതിന് ഞാൻ എന്താ ചെയ്യുക ”

ധന്യ : ” അല്ല മാഡം എന്റെ കമ്പനി സിംകാർഡിൽ ആണ് അയാൾ വിളിച്ചത്. അത് മാഡത്തിന്റെ മാത്രം ആവശ്യങ്ങൾക്ക് ഉള്ളതാ. മാഡത്തിന്റെ കയ്യിൽ മാത്രമേ ആ നമ്പർ ഉള്ളു. മാഡത്തിന്റെ കയ്യിൽ നിന്നും ആരെങ്കിലും വാങ്ങിച്ചായിരുന്നോ….. അല്ലെങ്കിൽ സോറി.. ”

ഞാൻ : ” ഹേയ് എന്റെ കയ്യിൽ നിന്നും ആരും വാങ്ങിയില്ല…. ഓക്കേ അത് അയാൾക് റോങ്ങ്‌ നമ്പർ ആയി പോയതായിരിക്കും. ഇക്കാലത്ത് ഇവരെ ഒക്കെ സൂക്ഷിക്കണം. ആട്ടെ അവൻ ധന്യയോട് എന്താ പറഞ്ഞത് ”

ധന്യ : ” വൃത്തികേട് ഒന്നും പറഞ്ഞില്ല മാഡം. എന്നെ കണ്ടിട്ടുണ്ട് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്. ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാമോ എന്ന് ചോദിച്ചു. സ്ട്രെയ്ഞ്ചർ ആയത് കൊണ്ട് ഞാൻ അയാളെ ബ്ലോക്ക്‌ ചെയ്തു ”

ഞാൻ : ” ഹ്മ്മ് അത് നന്നയി ഇനി ശല്യം ഇല്ലാലോ ”

എന്നാലും ഈ പട്ടി സാജൻ. മനുഷ്യൻ ഇപ്പൊ നാണം കേട്ടേനെ.

അന്ന് വീട്ടിൽ ചെന്നിട്ട് ഞാൻ അവന് നല്ലോണം കൊടുത്തു. അവന്റെ നേരെ ഞാൻ തട്ടികയറി.

സാജൻ : ” ഹ നീ ചൂടാവുന്നത് കണ്ടാൽ തോന്നും ഞാൻ എന്തോ തെറ്റ് ചെയ്‌തെന്ന്. ചേച്ചി… ഞാൻ മാന്യമായി ഒന്ന് നേരിൽ കാണാമോ എന്ന് മാത്രമേ ചോദിച്ചുള്ളൂ. ”

ഞാൻ : ” എടാ…. ഓരോന്നിനും ഒരു രീതിയുണ്ട്. ഒരു അപരിചിതൻ വിളിച്ച് അങ്ങനെ പറഞ്ഞാൽ പെണ്ണ് എന്ത് വിചാരിക്കും…….. ഒരു കാര്യത്തിന് നന്ദി ഒണ്ട് നമ്പർ തന്നത് ഞാൻ ആണെന്ന് പറഞ്ഞില്ലാലോ. ”

Leave a Reply

Your email address will not be published. Required fields are marked *