❤️അനന്തഭദ്രം 4❤️ [രാജാ]

Posted by

ശ്രദ്ദയിൽപ്പെടുന്നതു….കൃത്യമായി പറഞ്ഞാൽ സെലിനോടുള്ള എല്ലാവരുടെയും ആറ്റിട്യൂട്….
എല്ലാവരും അവളിൽ നിന്നും ഒരു അകലം പാലിക്കുന്നത് പോലെ.. അവളോട് ഒന്നു മിണ്ടാൻ പോലും എല്ലാരും മടിക്കുന്നു..എന്നാലോ സെലിൻ കേൾക്കാതെ അവർ മാറി നിന്ന് എന്തൊക്കയോ അവളെപ്പറ്റി കമന്റ്‌ അടിച്ചും മറ്റും പരിഹസിച്ചു ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു….സെലിൻ ആണെങ്കിൽ ഇതൊന്നും കാണാത്ത മട്ടിൽ തന്റെ ജോലിയിൽ മാത്രം മുഴുകി നടക്കുന്നു..
ഓഫീസിൽ എന്നോടും ശ്രീലത മാഡത്തിനോടും അല്ലാതെ അവൾ മിണ്ടുന്നുമില്ല…എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് മനസ്സിലായി…സെലിനോട്‌ ഞാൻ ഇതിനെപ്പറ്റി ചോദിച്ചു എങ്കിലും അവൾ കൃത്യമായ ഒരു മറുപടി തരാതെ ഒഴിഞ്ഞു മാറി…രണ്ടാമത്തെ ദിവസവും ഇത്‌ തന്നെ ആവർത്തിച്ചപ്പോൾ കാര്യമെന്തെന്നു കണ്ട് പിടിക്കുവാൻ ഞാൻ തീരുമാനിച്ചു…..
ഓഫീസിലെ സകല ഗോസിപ്പുകളുടെയും പ്രഭവകേന്ദ്രമായ വനജ ചേച്ചിയെ ഞാൻ ക്യാബിനിലെക്ക് വിളിപ്പിച്ചു….വനജ ചേച്ചി ഓഫീസിലെ പ്രായത്തിൽ ഏറ്റവും മുതിർന്ന സ്റ്റാഫ്‌ ആണ്…മൂപ്പർക്ക് ജോലി ചെയ്യുന്നതിനെക്കാൾ താല്പര്യം പരദൂഷണം പറഞ്ഞു പരത്തുന്നതിലാണന്നു മാത്രം…
മുൻപ് ഒരിക്കൽ വൈഗയും ഹരിയും തമ്മിലുള്ള അടുപ്പത്തെപ്പറ്റി ആളു എന്തോ ഗോസിപ്പ് അടിച്ചിറക്കി പറഞ്ഞു നടന്നിട്ട് അതിന്റെ പേരിൽ പിന്നെ വൈഗ പ്രശ്നമുണ്ടാക്കിയപ്പോൾ മാഡം അവരെ വാണിംഗ് ചെയ്തതായിരുന്നു…എന്നാൽ അവർ അന്ന് പറഞ്ഞതിൽ സത്യമുണ്ടായിരുന്നു എന്നു പിന്നീട് കാലം തെളിയിച്ചു…..
വൈഗ…….ഒരു മാസം ആകുന്നു..
അവൾ ജീവനോടെ ഇല്ലാ എന്ന സത്യം
ഇന്നും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്.. അന്ന് ഈ ക്യാബിനിൽ വച്ചു അവസാനമായി വൈഗയോട് സംസാരിച്ച് പിരിഞ്ഞ നിമിഷങ്ങൾ എനിക്ക് പെട്ടന്ന് ഓർമ്മ വന്നു….. 

“Sir may I….”
ക്യാബിന്റെ വാതിൽക്കൽ വന്നു നിൽക്കുന്ന വനജ ചേച്ചിയുടെ ശബ്ദം ആണ് എന്നെ വൈഗയെപ്പറ്റിയുള്ള ചിന്തകളിൽ നിന്നും ഉണർത്തിയത്…

 

 

“Yes come in…sit.. ”

 

 

“എന്താ sir വരാൻ പറഞ്ഞതു…”
എന്റെ മുന്പിൽ ഇരുന്നു കൊണ്ട് അവർ ചോദിച്ചു….

 

 

 

“വേറെ ഒന്നുമല്ല.. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ എന്താണ് നടക്കുന്നതു…നിങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി…സെലിനുമായി എന്താ എല്ലാർക്കും പ്രോബ്ലെം….?? ”
വിളിപ്പിച്ച കാര്യമെന്തന്നു മനസ്സിലായത് കൊണ്ടാകാം വനജ ചേച്ചിയുടെ മുഖത്ത് ഒരു പരുങ്ങൽ ഞാൻ കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *