❤️അനന്തഭദ്രം 4❤️ [രാജാ]

Posted by

❤️അനന്തഭദ്രം 4❤️

Anandha Bhadram Part 4 | Author : Raja | Previous Part

“എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്…..വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു….💞 മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും……❣️”‘********==========*********

ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ വൈഗയുടെ മുഖമാണ്…
ഇനിയും ഉൾകൊള്ളാനാവാത്ത ആ പാവം കുട്ടിയുടെ വിയോഗവാർത്ത അത്രമേൽ മനസ്സിനെ മുറിവേൽപ്പിച്ചിരിക്കുന്നു…
അവിടെ നിന്നും ഞാൻ നേരെ പോയത് വൈഗയെ അവസാനമായി ഒരു നോക്കു കാണാൻ ആണ്…

രാവിലെ മുതൽ നല്ല പനിയുണ്ടായിരുന്നു വൈഗയ്ക്ക്..പിന്നെ അവളുടെ ശരീരത്തിൽ കണ്ട മുറിവുകൾ മറ്റും body പോസ്റ്റ്‌ മാർട്ടം ചെയ്യണമെന്ന ആവശ്യത്തെ ന്യായീകരിക്കുന്നതായിരുന്നു എല്ലാവരുടെയും കണ്ണിൽ…എന്നാൽ അവളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ, ആരെയും പഴി പറയാത്ത എല്ലാം കുറ്റങ്ങളും സ്വയം ഏറ്റെടുത്തു കൊണ്ടുള്ള ആത്മഹത്യകുറിപ്പും പോലീസിന്റെ പ്രാഥമിക അന്വേഷണവും ആ മരണത്തിൽ മറ്റുള്ളവർക്ക് ദുരൂഹതയൊന്നും ബാക്കി വച്ചില്ല…. റൂം പരിശോധിച്ച പോലീസ്നെ pregnancy confirm ചെയ്തു കൊണ്ടുള്ള ഹോസ്പിറ്റലിലെ പേപ്പേഴ്സ് കിട്ടിയിരുന്നു..
ഒപ്പം വിവരം അറിഞ്ഞു നാട്ടിൽ നിന്നും ഓടിപ്പിടഞ്ഞെത്തിയ വൈഗയുടെ അച്ഛന്റെ വാക്കുകളും…
കഴിഞ്ഞ ദിവസം രാത്രി വൈഗ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിരുന്നു എല്ലാം..
അവരിൽ നിന്നും ഒന്നും മറച്ചുവക്കാതെയാണ്
ആ കുട്ടി യാത്രയായതു.. അവൾ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല.. എല്ലാം കേട്ട ആ അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചിരുന്നു.. അച്ഛനും അമ്മയും അവളുടെ ഒപ്പം ഉണ്ടെന്ന് പറഞ്ഞു അവൾക്ക് ധൈര്യം പകരുകയാണ് ചെയ്തതു…
എന്നിട്ടും “അവരോടെല്ലാം തെറ്റ് ചെയ്തവൾ ആണ് താൻ” എന്ന ചിന്ത ആ പാവത്തിനെ വേട്ടയാടിയിരിക്കാം…ഉദരത്തിൽ നാമ്പിട്ട ജീവന്റെ തുടിപ്പിനു പോലും അവളെ പിന്തിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടാവില്ല…
താൻ ചെയ്ത തെറ്റിന്റെ പരിണിതഫലം ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഒന്നും അറിയാത്ത ആ കുഞ്ഞു ജീവനെയും കാത്തിരിക്കുന്നുണ്ടായിരിക്കും എന്ന ചിന്തയും അവളെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം..

മനുഷ്യനായാലും മൃഗമായാലും ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരമായ,,, ഏറ്റവും പവിത്രമായി കാണേണ്ട ലൈംഗികബന്ധം, വെറും താൽക്കാലികമായ ഭോഗസുഖവേഴ്ച്ഛകൾക്കുള്ള ഒരു ഉപാധി മാത്രമായി പ്രണയത്തിന്റെ ചതിക്കുഴികളിൽ മനുഷ്യൻ സ്ഥാനം കൊടുത്തപ്പോൾ അവിടെ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതു ഒന്നുമറിയാതെ ഭൂമിയിൽ പിറവി കൊള്ളുന്ന,,ഇത് പോലെ ഗർഭപാത്രത്തിൽ വച്ചു തന്നെ കുരുതി കൊടുക്കപ്പെടുന്ന ജീവനുകൾ തന്നെയാണ്..

Leave a Reply

Your email address will not be published. Required fields are marked *